ഇന്നലെ വരെ അവളുടെതായിരുന്ന ചരിത്രത്തെ അവന്റെ കഥയാക്കി മാറ്റിയത് അങ്ങനെ ആയിരുന്നു

  0
  199

  മോരിപ്പുറം ഇമ്മാനു

  പ്രാചീന കാലത്ത് മറ്റു ജീവികളെ പോലെ പ്രകൃതിയുടെ കനിവിൽ ജീവിച്ച സമൂഹം ആയിരുന്നു മനുഷ്യരും. ആധുനിക മനുഷ്യ സമൂഹത്തിന്റെ വികാസത്തെ സംബന്ധിച്ച് നിലനിൽക്കുന്ന പല ധാരണകളോടും എനിയ്ക്കു വിയോജിപ്പുണ്ട്. അതിൽ പ്രധാനം വേട്ടയാടിയ മനുഷ്യനാണ് വികാസത്തിന് അടിസ്ഥാനമിട്ടത് എന്ന ധാരണയാണ്. പുരുഷ മേധാവിത്വ സമൂഹം അങ്ങിനെ ഒരു ധാരണ സൃഷ്ടിച്ചെടുത്തതാകണം.

  വേട്ടയ്ക്കിരിക്കുക എന്നതിൽ ലഘു തൊഴിൽ വിഭജനം ഉണ്ടാകാം എങ്കിലും അവിടെ പരസ്പര ആശയ വിനിമയത്തിന്റെ ആവശ്യകത നന്നേ കുറവാണ്. വേട്ടയ്ക്കായി അലഞ്ഞു തിരിഞ്ഞ വ്യക്തികൾക്കോ സമൂഹത്തിനോ ഒരിടത്ത് ഒന്നിച്ചു താമസിക്കേണ്ടുന്ന ആവിശ്യകതയോ സ്ഥിരമായ ഒരു വാസ സ്ഥലം ഉണ്ടകെണ്ടുന്ന ആവിശ്യകതയോ ഉണ്ടാകില്ല. വനത്തിനുള്ളിൽ ഫലങ്ങൾ ലഭ്യമായതിനാൽ കൃഷിയുടെ ആവശ്യകതയോ, കാട്ടു തീയിൽ പെട്ട ജന്തുക്കളുടെ മാംസം ലഭ്യമായതിനാൽ പാചകത്തിന്റെയോ ആവിശ്യകത ഉണ്ടാകില്ല. ആവശ്യകതയാണ് മനുഷ്യന്റെ മാതാവ്.

  അതിനു പ്രേരണയായ ആവശ്യകത എന്ത് എന്ന് അന്വേഷിച്ചാൽ ഗര്ഭാവസ്ഥയിലെയും പ്രസവാന്തരം അടുത്ത തലമുറയുടെയും ഉത്തവാദിത്വത്തെ കൂടി ഏൽക്കേണ്ടി വരുകയും ചെയ്ത സ്ത്രീയുടെ സാഹചര്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അവൾക്കാകണം വന്യ മൃഗങ്ങളിൽ നിന്നും രക്ഷയ്ക്കായി കാട്ടിനു വെളിയിൽ സുരക്ഷിതമായ ഒരു ഇടം വേണ്ടിയിരുന്നത്. പരസ്പര സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി ഒന്നിച്ചു ജീവിക്കേണ്ടുന്ന ഒരാവശ്യം ഉണ്ടായത് അവൾക്കാകണം.

  അതിനാൽ തന്നെ ഭാഷ സൃഷ്ട്ടിച്ചത് അവളാകണം. കാട്ടിനു വെളിയിൽ ഭക്ഷണ ആവിശ്യത്തിനായി കൃഷി ആരംഭിച്ചതും തീയേ മെരുക്കി പാചകം ആരംഭിച്ചതും, അതിനായി അവൾ തന്നെ ആകും കുശവന്റെ ചക്രം നിർമ്മിച്ചത്. മൃഗങ്ങളെ ഓടിക്കാൻ ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ സൃഷ്ടിച്ചതും അവൾ തന്നെ ആയിരിക്കും. അങ്ങിനെ കലയും സംസ്കാരവും എല്ലാം സൃഷ്ട്ടിച്ചു കൊണ്ട് ആധുനിക മനുഷ്യ സൃഷ്ട്ടി നടത്തിയത് അവൾ തന്നെ ആയിരിക്കും.

  വേട്ടയ്ക്ക് പോയ പുരുഷൻ മൂർച്ചയുള്ള ആയുധങ്ങളിൽ പ്രാവിണ്യം നേടുകയും. അതിന്റെ ബലത്തിൽ സ്ത്രീയുടെ മേൽ അധികാരം സ്ഥാപിച്ചതായിരിക്കണം. അത് ഒരികലും നിരുപാധിക കീഴടങ്ങളാകാൻ വഴിയില്ല. ശക്തമായ ചേര്ത്ത് നില്പിനും അനേകരുടെ ജീവ ത്യാഗത്തിനും ഉടുവിലാകും ആ കീഴടങ്ങൽ. ഇന്നലെ വരെ അവളുടെതായിരുന്ന ചരിത്രത്തെ അവന്റെ കഥയാക്കി മാറ്റി. കീഴടങ്ങിയ സ്ത്രീ സമൂഹത്തിനു മേൽ പുരുഷ മേധാവിത്വ സമൂഹം ന്യായ പ്രമാണങ്ങളും നീതി ശാസ്ത്രങ്ങളും മാമൂലുകളും മുൻ വിധികളും കെട്ടിവച്ചു ഒരിക്കലും നിവർന്നു നിൽക്കാതിരിക്കാനുള്ള ജാഗ്രത നിലനിർത്തി പോരുന്നു.