ലോകത്തിൽ വച്ചേറ്റവും വിലയേറിയ പാനീയം

അറിവ് തേടുന്ന പാവം പ്രവാസി

ലോകത്തിൽ വച്ചേറ്റവും വിലയേറിയ പാനീയം എന്നതിന്റെ പേരിൽ ഗിന്നസ് റെക്കോഡിൽ ഇടം നേടിയ പാനീയമാണ് അക്വാ ഡി ക്രിസ്റ്റാലോ ട്രിബ്യൂട്ടോ മൊഡിഗ്ലിയാനി(Acqua di Cristallo Tributo a Modigliani) . 750 മില്ലി ലിറ്ററിന് $60,000 അഥവാ നാൽപത്തിനാലു ലക്ഷത്തോളം രൂപയാണ് പാനീയത്തിന്റെ വില. ഇതിന് ഇത്രയും വില വരാൻ ഒരു കാരണമുണ്ട്. ഭൂമിയുടെ മൂന്ന് വിവിധ ഭാഗങ്ങളിൽ നിന്നാണ് ഈ പാനീയം നിർമിക്കാനുള്ള ജലമെടുക്കുന്നത്. ഫിജി, ഫ്രാൻസ്, ഐസ്ലൻഡ് തുടങ്ങിയ ഇടങ്ങളിൽ ലഭ്യമാകുന്ന ലോകത്തിലെ ഏറ്റവും ശുദ്ധമായ ജലമാണ് ഈ പാനീയം നിർമിക്കാൻ ഉപയോഗിക്കുന്നത്.

വെള്ളം മാത്രമല്ല, അതു തയ്യാറാക്കി നൽകുന്ന കുപ്പിയും വിലയ്ക്ക് പിന്നിലെ കാരണമാണ്. ഓരോ 750 മില്ലി ഗ്ലാസ് ബോട്ടിലും 24 കാരറ്റ് ഗോൾഡിനാൽ കവർ ചെയ്യപ്പെട്ടതാണ്. തീർന്നില്ല, പ്രശസ്ത ബോട്ടിൽ ഡിസൈനറായ ഫെർനാൻഡോ അൽതാമിരാനോ ആണ് ബോട്ടിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. കക്ഷി ഡിസൈൻ ചെയ്ത ബോട്ടിലുകളെല്ലാം ലക്ഷങ്ങൾ വിലയുള്ളവയാണ്. അന്തരിച്ച ഇറ്റാലിയൻ കലാകാരൻ അമെഡിയോ ക്ലെമെന്റെ മൊഡിഗ്ലിയാനിക്ക് ആദരമായാണ് അദ്ദേഹം ഈ ഡിസൈൻ സ്വീകരിച്ചത്.അക്വാ ഡി ക്രിസ്റ്റാലോയുടെ ഓരോ തുള്ളി ജലത്തിലും സ്വർണം അടങ്ങിയിട്ടുണ്ട്.വെള്ളത്തിലെ സ്വർണത്തിന്റെ സാന്നിധ്യം സാധാരണ ജലത്തേക്കാൾ ഊർജം നൽകുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

You May Also Like

വാഹനത്തിന്റെ പേര് ആ വാഹനവിഭാഗത്തിന്റെ പേരായി മാറിയ കുറച്ചു വാഹനങ്ങളെ പറ്റി പറയാമോ ?

റോയൽ എൻഫീൽഡ് എന്ന് എത്ര സാധാരണക്കാരൻ പറയും… അവർക്ക് എൻഫീൽഡിന്റെ ബൈക്കുകൾ എല്ലാം തന്നെ ബുള്ളറ്റുകളാണ്

സ്നേക്ക് മിൽക്കറെ പോലെ ലോകത്തിലെ മറ്റ് ചില വിചിത്രമായ ജോലികൾ

പാമ്പിനെ കറക്കുന്ന ജോലിയായലോ ? ????പശു, ആട് തുടങ്ങിയവയാണ് സാധാരണയായി പാല് കറക്കാനുള്ള മൃഗങ്ങളെന്ന് ഭൂരിഭാഗവും…

ഒരേസമയം പഞ്ചായത്ത് പ്രസിഡന്റും ,സംസ്ഥാനമന്ത്രിയും , ലോക്സഭാംഗവുമായ ഇന്ത്യയിലെ ആദ്യനേതാവ്

വാക്കുകൾ വാൾത്തലയോളം മൂർച്ചയാ ക്കാൻ കഴിവുള്ള ആർ. ബാലകൃഷ്ണപിള്ള ഒരിക്കൽ ഒരു വാക്കിന്റെ അർഥംതേടി അലഞ്ഞു. 1960-ൽ പത്തനാപുരം മണ്ഡലത്തിൽ കന്നിപ്പോരാട്ടത്തിനിറങ്ങിയ പിള്ളയെ അന്നത്തെ രാഷ്ട്രീയകരുത്തൻ പി.ടി. പുന്നൂസാണ് ആ പേരുവിളിച്ചത്-‘അനാഗതശ്മശ്രു’.25 വയസ്സുതികയാതെ മത്സരത്തിനിറങ്ങിയ പയ്യനെ മീശകുരുക്കാ ത്തവനെന്ന് നേരിട്ടുവിളിക്കാതെ സംസ്കൃതീ കരിച്ചതാണ്

മാമോത്തുകൾക്ക് എന്ത് സംഭവിച്ചു ?

മാമോത്തുകളെ കുറിച്ചറിയാത്തവരായി അധികമാരുംതന്നെ ഉണ്ടാവില്ല. ഐസ്ഏജ് സിനിമകളിലൂടെ കുട്ടികൾക്ക് പോലും സുപരിചിതനാണ് ഈ ആനമുത്തച്ഛൻ.