ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ടാക്സി റഷ്യന്‍ നിരത്തില്‍ ഓടി തുടങ്ങി…

319

റഷ്യയിലെ റോഡുകളില്‍ നില്‍ക്കുമ്പോള്‍ ചുവന്ന നിറത്തില്‍ ഒരു പട്ടാളവണ്ടി നിങ്ങളുടെ സമീപം നിറുത്തുകയാണെങ്കില്‍ പേടിക്കണ്ട. അതില്‍ ചാടികേറി നിങ്ങള്‍ക്ക് എവിടെക്ക പോകേണ്ടതെന്ന് പറഞ്ഞാല്‍ മതി. കാരണം അതൊരു ടാക്സി ആണ്.

1

ഒരിക്കല്‍ സോവിയെറ്റ് യൂണിയന്‍ ഉപയോഗിച്ചിരുന്ന കവചിത വാഹനമാണ് ഇപ്പോള്‍ ടാക്സിയായി സെന്റ്‌ പീറ്റെര്‍സ്ബര്‍ഗ്ഗ് നഗരത്തില്‍ ഓടികൊണ്ടിരിക്കുന്നത്. 1963ള്‍ നിര്‍മിച്ച ഈ വാഹനം ഏത് ദുഷ്കരമായ വഴിയും നിഷ്‌പ്രയാസം കയറുമായിരുന്നു. മഷീന്‍ ഗണ്ണും ടാങ്കര്‍ ഗണ്ണും ഉള്ള ഈ വണ്ടിയെ ടാക്സി വണ്ടിയായി മാറ്റാന്‍ ഉന്നതര്‍ ചില്ലറ പാടൊന്നുമല്ല പെടുത്തിയത്.

2

തോക്കുകള്‍ ഒക്കെ മാറ്റിവയ്ക്കപെട്ടു. വണ്ടിയുടെ ഭാരവും അളവും കണക്കിലെടുത്ത് ചില റോഡുകളില്‍ ഇതിന്‍റെ സഞ്ചാരം നിരോധിക്കപെട്ടു. പക്ഷെ അകത്തൊന്നും വലിയ മാറ്റം വരുത്തിയിട്ടില്ല. വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുമെന്ന പ്രത്യേകത ഉള്ളതിനാല്‍ ടൂറിസ്റ്റുകളാണ് ഇതിലെ സഞ്ചാരികളില്‍ അധികവും. പിന്നെ നവദമ്പതികളും അവരുടെ ജീവിതം തുടങ്ങന്‍ ഈ ടാക്സി തെരെഞ്ഞെടുക്കാറുണ്ട്.

100 ഡോള്ളര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഈ പുതിയ ടാക്സി ഒന്ന് പരീക്ഷിക്കാം… എന്താ ഒരുകൈ നോക്കുന്നോ..?