“മൊത്തത്തി കൊഴപ്പാ” എന്ന ചിത്രത്തിന്റെ ടൈട്ടിൽ ലോഞ്ച് ജഗതി ശ്രീകുമാർ നിർവഹിച്ചു…

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈട്ടിൽ ലോഞ്ച് ജഗതി ശ്രീകുമാർ നിർവഹിച്ചു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് ടൈട്ടിൽ ലോഞ്ച് നടത്തിയത്. “മൊത്തത്തി കൊഴപ്പാ” എന്നാണ് ചിത്രത്തിന്റെ പേര്.

മാൻമിയാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സോണിയും വിപിൻലാലും ചേർന്നാണ് എഴുതിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ അനുവിനും വിനയനും ഇടയിലേക്ക് പഞ്ചാബിനടുത്തുള്ള പഞ്ചഗുളയിൽ നിന്നും മാന്യനും നിഷ്കളങ്കനുമായ ഒരു കുരുത്തംകെട്ട കഥാപാത്രം എത്തുന്നതോടുകൂടി അനുവും വിനയനും അവരുമായി ബന്ധപ്പെട്ട കുറെ കഥാപാത്രങ്ങളും മൊത്തത്തിൽ കുഴപ്പത്തിലാകുന്നു.

ഇത്തരത്തിൽ കുഴപ്പത്തിലായ വീരപാണ്ഡ്യന്റെ മിത്തുകളാൽ ചുറ്റപ്പെട്ട പൈതൃക സ്വത്തും തേടിയുള്ള അന്വേഷണം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നു. തെക്കൻ തിരുവിതാംകൂറിന്റെ സഹ്യപർവ്വതമലനിരകളാൽ ചുറ്റപ്പെട്ട ഒരു ഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്ന കഥാപശ്ചാത്തലം പിന്നീട് തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളിലേക്ക് നീളുന്നു.

പുതുമുഖങ്ങളായ സോണി, സ്നേഹ ഉണ്ണികൃഷ്ണൻ, സുഷാന്ത്, രതീഷ് എന്നിവർക്കൊപ്പം ടി എസ് രാജു, നസീർ സംക്രാന്തി, സുനിൽ സുഖദ, രാജേഷ് ശർമ, മോളി കണ്ണമാലി, കോട്ടയം പ്രദീപ് , കല്ല്യാണി നായർ തുടങ്ങി ഒരുപിടി താരങ്ങളും ചിത്രത്തിൽ ഉണ്ട് . പൂവച്ചൽ ഖാദർ ഗാനരചന നിർവഹിച്ച അവസാന ചിത്രം കൂടിയാണിത്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സതീഷ് വിശ്വ സംഗീതം നൽകി വിധുപ്രതാപ് , ജ്യോത്സന ,അൻവർ സാദത്ത് എന്നിവർ ആലപിച്ചിരിക്കുന്നു. ക്യാമറ രാജീവ് മാധവൻ ,അനൂപ് മുത്തിക്കാവിൽ, കലാസംവിധാനം രാജേഷ് കാസ്ട്രോ, പശ്ചാത്തല സംഗീതം ശിവൻ ഭാവന, അജയ് തിലക് , എഡിറ്റിംഗ് കിരൺ വിജയൻ. പി ആർ ഓ ബി വി അരുൺ കുമാർ, സുനിത സുനിൽ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.കോഴിക്കോട് , മൂന്നാർ , വാഗമൺ , തിരുവനന്തപുരം , തമിഴ്നാട്ടിലെ നാഗർകോവിൽ , തിരുനെൽവേലി , തൂത്തുക്കുടി , തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമ നവംബറിൽ തിയേറ്ററുകളിലേക്ക് എത്തുന്നു.

You May Also Like

ബയലാട്ടം – ജീവൻ ചാക്ക പ്രധാന വേഷത്തിൽ

ബയലാട്ടം – ജീവൻ ചാക്ക പ്രധാന വേഷത്തിൽ പി.ആർ.ഒ- അയ്മനം സാജൻ കന്നടയിലും, മലയാളത്തിലുമായി ഒരുങ്ങുന്ന…

“റാംജി റാവു സ്പീക്കിങ് വിജയിക്കാൻ കാരണം മൂങ്ങ” യെന്ന് മുകേഷ്

സിനിമയിലും സ്പോർട്സിലും രാഷ്ട്രീയത്തിലും അങ്ങനെ എല്ലാത്തിലും എന്തെങ്കിലുമൊക്കെ അന്ധവിശ്വാസങ്ങൾ പൊതുവെ ഉള്ളതാണ്. ഉദാ: നടൻ ജനാർദ്ദൻ…

ഈ നടിയെ കുറിച്ച് പറയാൻ ഒന്നേയുള്ളൂ… ‘അന്യായ പെർഫോമൻസ്’

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയാണ് രമ്യ സുരേഷ്. 2018 ൽ ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെയാണ്…

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും…