Shiffa Syraj -ന്റെ പോസ്റ്റ്
എന്റെ മകളോട് എപ്പോഴും പറയുന്ന ചില കാര്യങ്ങളുണ്ട്:

1. ഒരു പെണ്ണിന് തലയുയര്‍ത്തി ജീവിക്കാന്‍ ഒരാണിന്റെ ആവശ്യമേയില്ല.
2. വളരെ damaged ആയ ഒരാളുമായി , അയാളെ ശരിയാക്കിയെടുക്കാം എന്ന് കരുതി ബന്ധമുണ്ടാക്കരുത്
3.താന്‍ ഒന്നിനും കൊള്ളില്ല എന്ന രീതിയില്‍ ആത്മാഭിമാനത്തെ നിലംപരിശാക്കുന്ന ഒരാളുമായി ബന്ധമുണ്ടാക്കരുത്
4. ശാരീരികമായി ഉപദ്രവിക്കുന്നവനെങ്കില് മറ്റൊരു പെണ്ണിനും നേരെ കൈ ഉയരാത്ത വിധം അടിച്ചൊതുക്കിയിട്ടു വേണം ഇറങ്ങിപ്പോരാന്‍.
5. മാനസികമായി മുറിവേല്പ്പിക്കുന്നവര്ക്
6, അത്യാവശ്യം പ്ലംബിംഗ്,ഇലക്ട്രിക്കല്‍ ജോലികള്‍ അറിഞ്ഞിരിക്കണം. ചുരുങ്ങിയത് ബ്ലോക്കായ ഡ്രയിന്‍ വൃത്തിയാക്കാനും, പൊട്ടിയ ടാപ്പ് മാറ്റാനും, ബള്‍ബ് മാറ്റാനുമെങ്കിലും.
7.കാലുയര്‍ത്തി ചവിട്ടാന്‍ പഠിക്കണം
8 അത്യാവശ്യം നിയമങ്ങള്‍ അറിഞ്ഞിരിക്കണം
9.എവിടെയും തലയുയര്‍ത്തി നില്‍ക്കണം.
10മറ്റൊരാളില്‍ ജീവിതം തുടങ്ങാനും ഒടുങ്ങാനും പാടില്ല.
nobody is worth the hurt
പത്തു വയസ്സാവുമ്പോഴേക്കും കല്യാണം,കെട്ട്യോന്, കുട്ടികള്‍, ആണ് ഒരു പെണ്ണിന്റെ ജീവിത ലക്ഷ്യം എന്നും കല്ലാനാലും കണവന്, പുല്ലാനാലും പുരുഷന് എന്നൊക്കെയുള്ള ആപ്തവചനങ്ങള് മനപാഠമാവുന്ന വരെ ചൊല്ലിക്കൊടുക്കുകയും, ഭര്‍ത്താവിന്റെ വീട്ടില്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്ന് പറയുമ്പോള്‍, അവളുടെ വാക്ക് വിശ്വസിക്കുന്നതിന് പകരം അയാള്‍ ആവശ്യപ്പെടുന്ന ദ്രവ്യങ്ങള്‍ കൊടുത്ത് മകളെ അറവുശാലയിലേക്ക് തിരിച്ചയക്കുന്നതിലും നല്ലത് വയറ്റില്‍ വച്ചോ , ജനിക്കുമ്പോള്‍ തന്നെയോ കൊന്നു കളയുന്നതല്ലേ? സ്ത്രീധന മരണങ്ങളില്‍ പെണ്‍കുട്ടിയുടെ മാതാപ്പിതാക്കളെയും ഉത്തരവാദികളാക്കണം. അവരും ശിക്ഷിക്കപ്പെടണം….
(കടപ്പാട്:- അപർണ്ണ ശശിധരൻ)