ഇരുപത്തിനാല് മണിക്കൂറും വാട്സാപ്പും ഫേസ്ബുക്കും പോരാഞ്ഞു സ്മ്യൂള്‍ എന്ന കരോക്കേ ആപ്ലിക്കേഷനും തുറന്നു വെച്ച് ഈണമില്ലെങ്കിലും പാടിക്കൊണ്ടിരിക്കുന്ന ഏവര്‍ക്കും ഈ അമ്മയുടെ കണങ്കത്തി കൊണ്ടുള്ള അടി ഒരു പാഠമാവട്ടെ. ഈയിടെ യൂട്യൂബില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് നമ്മള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.
‘കസവിന്റെ തട്ടമിട്ട്’ എന്ന പാട്ട് തനിക്ക് കഴിയാവുന്ന വിധത്തില്‍ പാടി ഒപ്പിക്കുകയായിരുന്നു നമ്മുടെ കഥാ നായകന്‍ ചെക്കന്‍. അപ്പോഴതാ തനിക്ക് പടിക്കാനില്ലേ എന്നും ചോദിച്ചുകൊണ്ട് കണങ്കത്തിയുമായി അവന്റെ അമ്മ ഓടിയടുക്കുന്നു.
ശേഷം സ്ക്രീനില്‍ തന്നെ കാണാം.