Gadgets
പുതിയ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിച്ച് മോട്ടോറോള
60 മണിക്കൂര്‍ വരെ ഫോണിന്റെ ബാറ്ററി പ്രവര്‍ത്തിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. ഫോണിനൊപ്പം ലഭിക്കുന്ന 15 വാട്ട് ടര്‍ബോ പവര്‍ ഫാസ്റ്റ് ചാര്‍ജ്ജർ ഉപയോഗിച്ച് 15 മിനിറ്റ് ചാര്‍ജ്ജ് ചെയ്താല്‍ 9 മണിക്കൂര്‍ വരെ ഫോൺ ഉപയോഗിക്കാൻ സാധിക്കുന്നു.
238 total views, 1 views today

പുതിയ സ്മാർട്ട് ഫോൺ മോട്ടോ ജി7 പവര്‍ ഇന്ത്യൻ വിപണിയിൽ എത്തിച്ച് മോട്ടോറോള. 6.2 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ, ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 632 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് (512 മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍ മെമ്മറി), 12എംപി പിന് ക്യാമറ, 8എംപി സെല്‍ഫി ക്യാമറ,5000എംഎഎച്ച് ബാറ്ററി, ടര്‍ബോ’ പവര്‍ ഫാസ്റ്റ് ചാര്‍ജ്ജിംഗ് സാങ്കേതിക വിദ്യ എന്നിവയാണ് പ്രധാന സവിശേഷതകൾ.
60 മണിക്കൂര്‍ വരെ ഫോണിന്റെ ബാറ്ററി പ്രവര്‍ത്തിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. ഫോണിനൊപ്പം ലഭിക്കുന്ന 15 വാട്ട് ടര്‍ബോ പവര്‍ ഫാസ്റ്റ് ചാര്‍ജ്ജർ ഉപയോഗിച്ച് 15 മിനിറ്റ് ചാര്‍ജ്ജ് ചെയ്താല്‍ 9 മണിക്കൂര്‍ വരെ ഫോൺ ഉപയോഗിക്കാൻ സാധിക്കുന്നു. ആന്‍ഡ്രോയിഡ് 9പൈയിലായിരിക്കും ഫോണിന്റെ പ്രവർത്തനം. 13,990 രൂപ മുതൽ ഓഫ്ലൈനായും ഓണ്‍ലൈനായും ഫോണ്‍ ലഭ്യമാകും സെറാമിക് ബ്ലാക്ക് നിറത്തിലാണ് ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
239 total views, 2 views today