വയറ്റിപ്പിഴപ്പിന് നാടകം കളിയ്ക്കാൻ നടക്കുന്നവർക്ക് വലിയ പിഴ അടിച്ചുകൊടുക്കും, കാരണവർക്ക് അടുപ്പിലും ആകാം

657

അല്ലയോ അസിസ്റ്റൻഡ് വെഹിക്കിൾ ഇൻസ്പെക്ടർ ഷീബാ മാഡം, കുറച്ച് നാടക കലാകാരൻമാർ വയറ്റിപ്പിഴപ്പിന് പോയ വാഹനത്തിൽ ഒരു ബോർഡ് വച്ചത്ഏതോ മഹാ അപരാധമാണെന്ന് നിങ്ങൾ പറയുന്നത് കേട്ടല്ലോ ? അതിനു 24000 രൂപ കണ്ണിൽ ചോരയില്ലാത്ത പിഴയും അടിച്ചുകൊടുത്തു. സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഈ വിഷയം ചൂടേറിയ ചർച്ചയ്ക്കു വിഷയമായിട്ടുണ്ട്.

നിങ്ങൾ ചെയ്തത് ചെയ്തത് എങ്കിൽ പറയൂ, ഇത് നിയമ വിധേയമാണോ? അല്ലയോ ? കര്‍ട്ടന്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിയുണ്ടെന്ന കാര്യം അറിയില്ലെന്നുണ്ടോ ? പൊതുജനങ്ങൾ ചെയ്താലേ തെറ്റുള്ളൂ, നിങ്ങൾക്കൊക്കെ എന്തുമാകാം. ഇതിനെയാണ് പണ്ടുള്ളവർ പറയുന്നത് കാരണവർക്ക് അടുപ്പിലും ആകാമെന്ന്. പൊതുജനം നിങ്ങളുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്ന കാലം വിദൂരമല്ല.