വയലൻസിനു പ്രാധാന്യം നൽകി നിർമ്മിച്ച ഒരു ആക്ഷൻ ത്രില്ലർ ഷോർട്ട് മൂവിയാണ് മൊട്ടുസൂചിയും കുപ്പിച്ചില്ലും . സംവിധാനം നിർവഹിച്ചിരിക്കുന്നത് സുജിത്ത് കെപി . മൊട്ടുസൂചിയാണെങ്കിലും കുപ്പിച്ചില്ലാണെങ്കിലും കൊണ്ടാൽ മുറിയും എന്ന ക്ളൈമാക്സ് ഡയലോഗിൽ തന്നെ ആശയം വ്യക്തമാണ്.
പൈസ കടം കൊടുത്തായാളും വാങ്ങിയ ആളും തമ്മിലുള്ള ആശയവിനിമയങ്ങളും ഒടുവിലത്തെ സംഘര്ഷവുമാണ് ഇതിവൃത്തമെങ്കിലും പറഞ്ഞു വയ്ക്കുന്ന യാഥാർഥ്യം അതിൽ നിന്ന് വായിച്ചു തന്നെ എടുക്കണം. കടം വാങ്ങിയാൽ തിരിച്ചു കൊടുക്കാതിരിക്കാൻ തോന്നുന്നത് എപ്പോഴാണ് ? കാശ് ഇല്ലാഞ്ഞിട്ടു മാത്രമാണോ ? അല്ല . കടം തന്നയാൾ തന്നെ അപേക്ഷിച്ചു തികച്ചും ദുർബലൻ എന്ന് തോന്നുമ്പോൾ കൂടിയാണ്.
പണം കൊടുത്ത ആളിന്റെ ഫോൺ കോളുകൾ വരുമ്പോഴെല്ലാം തികഞ്ഞ അവഗണയോടെ സംസാരിക്കുന്ന കഥാപാത്രം ധാർഷ്ട്യത്തോടെ മനോഗതമായി പറയുന്നുണ്ട് , കടം വാങ്ങിയാൽ കൊടുക്കാതിരിക്കാനും അറിയാം എന്ന്. ഇതൊരു സമകാലിക രാഷ്ട്രീയം കൂടിയാണ്. എന്നാൽ അതുമാത്രമാണോ ? ഒരുപക്ഷെ ലോകം ഉണ്ടായ കാലം മുതൽ ദുര്ബലന് മേൽ പ്രബലൻ നടത്തുന്ന വെല്ലുവിളി കൂടിയാണ്.
ദുർബലൻ പ്രബലനുമേൽ അധീശത്വം സ്ഥാപിച്ചു പ്രബലനാകുമ്പോൾ അവൻ തന്റെ ലക്ഷ്യവും നേടിയെടുക്കുന്നു. ‘ദുർബലന്റെ’ ആദ്യത്തെ പ്രഹരം അവഗണയ്ക്കും ഒടുവിലത്തെ പ്രഹരം അഹങ്കാരത്തിനും കൂടിയാണ് എന്ന് വായിച്ചെടുക്കുമ്പോൾ കഥയിവിടെ പൂർണ്ണമാകുന്നു.
വളരെ ഉദ്വേഗജനകമായ സംഘർഷ രംഗമാണ് പതിനാല് മിനിറ്റിലേറെയുള്ള ഷോർട്ട് ഫിലിമിന്റെ ഹൈലൈറ്റ്. ഒരു മുഖ്യധാരാ സിനിമയിലേതിന് തുല്യമായ ആക്ഷൻ രംഗത്തിനു പ്രത്യേകം കയ്യടി അർഹിക്കുന്നു.
ഈയിടെ ഇറങ്ങിയ ‘കള’ എന്ന സിനിമയും പറഞ്ഞ പ്രമേയം മറ്റൊന്നല്ല. സംഘർഷ രംഗങ്ങളും കളയെ ഓർമിപ്പിച്ചു. എന്നാൽ അതെന്തുകൊണ്ടെന്ന് അണിയറ പ്രവർത്തകർ തന്നെ പറയുന്നുണ്ട്. ലോക് ഡൌൺ കാലവും അതുമായി ബന്ധപ്പെട്ട പരിമിതികളും ഷൂട്ടിങ് പ്രവർത്തനങ്ങളെ ഒരു സ്ഥലത്തുമാത്രം കേന്ദ്രീകരിപ്പിക്കാൻ കാരണമായി. 12 മണിക്കൂറിൽ ആണ് ഇത് ഷൂട്ട് ചെയ്തത്.
എന്തൊക്കെ ആയാലും വളരെ നല്ലൊരു പരിശ്രമം ആയിരുന്നു. ആക്ഷനും സംവിധാനവും ബാക്ഗ്രൗണ്ട് മ്യൂസിക്കും എഡിറ്റിങ്ങും അങ്ങനെ എല്ലാം മികച്ചു നിൽക്കുന്നു. അണിയറ പ്രവർത്തകർക്ക് എല്ലാ വിധ ആശംസകളും.
മൊട്ടുസൂചിയും കുപ്പിച്ചില്ലും ബൂലോകം ടീവി ഷോട്ട് ഫിലിം കോണ്ടസ്റ്റിൽ മത്സരിക്കുകയാണ് വോട്ട് ചെയ്യാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.
This short film is shot in 12 hours in between the lockdown time limits , so we had to work the story under one place with lot of limitations which will make audience to feel alike or resemblance to other movies .
it is all meant for entertainment !
subscribe for more shortfilms and cinematic contents
Mottusuchiyum Kuppichillum Malayalam Shortfilm 2021
sjfilmproductions presentation
.
.
crew
Lead by Sujith kp and Vineeth paliyam
Writer,Editor,Director -Sujith kp
https://www.instagram.com/sjthemotogr…
Director of photography Sooraj pisharody
https://www.instagram.com/_sooraj_pis…
Produced by sjfilmproductions
Associate Director Arun k sundar
Assistant Director Unnikrishnan
Title design Farhan jalal
Poster design Sujith aji
contact me on instagram for shoots
Instagram: https://www.instagram.com/sjthemotogr…
https://www.instagram.com/sjfilmsprod…
https://www.instagram.com/_sooraj_pis…