Move : Paranormal activity
Year : 2007
English
IMDb : 6.3

Roshan Ravindran

സിനിമ എന്നത് ചുമ്മാ കണ്ട് ഒഴിവാക്കാനുള്ള ഒരു ഉപാധി മാത്രമായി കാണുന്നവർക്കുള്ള ജോണർ ആണ് “ഹൊറർ”.ചുമ്മാ ചൊറിയാൻ വേണ്ടി പറയുന്നതല്ല.. ഇനി പറയാൻ പോകുന്നത് ഒന്ന് സീരിയസ് ആയി വിശകലനം ചെയ്താൽ പറയുന്നത് സത്യമാണെന്നു ഒരുപക്ഷെ നിങ്ങൾക്കും തോന്നിയേക്കാം. ഒരു വിഭാഗം പ്രേക്ഷകർ സിനിമയെ വളരെ സീരിയസ് ആയി കാണുന്നവർ ആണ്.. ഉദാഹരണം പറഞ്ഞാൽ..
ഷോഷാങ്ക് റിഡംപ്‌ഷൻ നായകൻ ജയിൽചാടി കൈകൾ മുകളിലേക്ക് ഉയർത്തുമ്പോൾ ഇത്തരം പ്രേക്ഷകർ അയാളോടൊപ്പം സ്വന്തം കൈകൾ മുകളിലേക്ക് ഉയർത്തിപ്പോകും

ഓസ്കാർ ഷിൻഡ്‌ലെർ അദ്ദേഹത്തിന്റെ ഫാക്റ്ററിയിൽ നിന്ന് ജൂതരോട് വിട പറയുമ്പോൾ അദ്ദേഹത്തോടൊപ്പം ഇത്തരം പ്രേക്ഷകരുടെ കണ്ണും നിറയും, 12 angry men കാണുമ്പോൾ ഇത്തരം പ്രേക്ഷകർ ഓരോ നിമിഷവും ആ കോർട്ട് റൂമിലെ ജൂറിയിൽ ഒരാളായി മാറും.ഇത്തരം ഒരു പ്രേക്ഷകന്റെ മുന്നിലേക്ക് ഒരു ഹൊറർ സിനിമ കൊണ്ടുവന്നാൽ ആ പ്രേക്ഷകൻ കയ്യാളുന്ന മാനസികവ്യാപാരം എന്താവുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.അതിലേക്ക് വരാം.

വ്യക്തിപരമായി പറയുകയാണെങ്കിൽ ഞാൻ അവസാന ഹൊറർ ജോണർ സിനിമ കണ്ടിട്ട് ഏഴ് വർഷമായി. കാരണം വേറൊന്നുമല്ല Paranormal Activity എന്നൊരു സിനിമയാണ് ഞാൻ അവസാനമായി കണ്ട ഹൊറർ സിനിമ..ആസ് യൂഷ്വൽ, ഹൊറർ സിനിമകളിൽ ഉണ്ടാവുന്നതുപോലെ കുറച്ചുപേര് ഒരു പുതിയ വീട് എടുക്കുന്നു. അവിടെ പ്രേതം വരുന്നു.. അവസാനം ബാക്കിയുള്ളവർ ഒക്കെ കൊല്ലപ്പെടുന്നു, നായിക മാത്രം രക്ഷപ്പെടുന്നു എന്ന പ്ലോട്ട് മനസ്സിൽ കണ്ടുകൊണ്ടാണ് സിനിമ കാണാനിരുന്നത്..

കൊട്ടിഘോഷിക്കപ്പെട്ട ഈ സിനിമയിലാവട്ടെ നായകൻ സ്റ്റെപ്പ് കയറുമ്പോൾ കാലിൽ പിടിച്ചു താഴെ വലിച്ചിടാൻ ഒരു അണ്ടർറൂം പോലുമില്ല എന്നത് എന്നെ കുണ്ഠിതനാക്കി.ഒരു മൂന്നാം കിട ക്യാമറ വച്ചാണ് പടം മുഴുവൻ ഷൂട്ട്‌ ചെയ്തേക്കുന്നത്.ഞാനുടനെ പടത്തിന്റെ ബജറ്റ് ഗൂഗിളിൽ നോക്കി.. 11 ലക്ഷം ഇന്ത്യൻ രൂപ വരും.ഹോ. സത്യൻ അന്തിക്കാടിന്റെ പടം വരെ ഇതിനേക്കാൾ എക്സ്പെൻസീവ് ആണ്.സദാ ക്യാമറ വച്ചു, സാദാ നമ്മുടെ റൂമിൽ ഡോർ അടയുന്നതും തുറക്കുന്നതും ഒക്കെയാണ് ഈ പഹയന്മാർ പ്രേതത്തിന്റെ എക്സിറ്റൻസ് ആയി കാണിച്ചിരിക്കുന്നത്.ഒരു കാര്യത്തിൽ ഞാൻ ഗ്യാരണ്ടീ തരാം.. സാദാ നമ്മൾ വീട്ടിൽ കിടന്നുറങ്ങുമ്പോൾ കേൾക്കുന്ന ലോക്കൽ ശബ്ദമില്ലെ.. അതാണ് paranormal activity എന്ന സിനിമയിലെ പ്രേതത്തിന്റെ എൻട്രി.

നിങ്ങൾ വേറെ ഏതൊരു ജോണർ സിനിമയിൽ ആണെങ്കിലും “based on a true story” എന്ന ടാഗ് ലൈൻ ഇഷ്ടപ്പെടും.. പക്ഷെ ഒരു ഹൊറർ സിനിമയിൽ ഒരിക്കലും അത് ഇഷ്ടപ്പെടില്ല.. ബികാസ് ഹൊറർ മൂവി ഫിക്ഷൻ ആയി കാണാൻ ഇഷ്ടപ്പെടുന്നവരുടെ ഇടയിലേക്കാണ് ഈ സിനിമ ഇറങ്ങിയത്. ഞാൻ മുന്നേ പറഞ്ഞു.. 11 ലക്ഷം രൂപ ചിലവാക്കിയാണ് സിനിമ എടുത്തതെന്ന്.. പക്ഷെ സിനിമ കളക്റ്റ് ചെയ്തത് 144 കോടിയാണ്. ഒരുപക്ഷെ, ഒരുപാട് ദിവസങ്ങൾ എന്റെ ഉറക്കം കെടുത്തിയ ഒരു സിനിമയെ കുറിച്ച് പോസിറ്റീവ് റിവ്യൂ എനിക്ക് ഇടേണ്ടി വന്നതും ആ സിനിമയുടെ മേൽക്കോയമ ആവും..

 

Leave a Reply
You May Also Like

‘രക്ക രക്ക’; ദിലീപിന്റെയും തമന്നയുടെയും തകർപ്പൻ ഡാൻസ് നമ്പരുമായി ബാന്ദ്രയിലെ വീഡിയോ സോംഗ് എത്തി

‘രക്ക രക്ക’; ദിലീപിന്റെയും തമന്നയുടെയും തകർപ്പൻ ഡാൻസ് നമ്പരുമായി ബാന്ദ്രയിലെ വീഡിയോ സോംഗ് എത്തി, നവംബർ…

പുതിയ കാർ വാങ്ങി മലയാളികളുടെ സ്വന്തം താരം. വില കേട്ട് ഞെട്ടി മലയാളികൾ.

ടെലിവിഷൻ മേഖലയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരങ്ങളിലൊരാളാണ് ലക്ഷ്മി നക്ഷത്ര. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സ്റ്റാർ മാജിക് എന്ന പരിപാടിയുടെ അവതാരിക ആണ് താരം. നിലവിൽ ഇത്രയധികം ആരാധകരുള്ള മറ്റൊരു അവതാരികമാർ ഇല്ല.

ഇത്രയധികം ആത്മവേദനയും കണ്ണീരും അനുഭവിച്ച് ഓർമ്മ പുതുക്കിയ മറ്റൊരു നടിയില്ല

അനു പാപ്പച്ചൻ ഇത്രയധികം ആത്മവേദനയും കണ്ണീരും അനുഭവിച്ച് ഓർമ്മ പുതുക്കിയ മറ്റൊരു നടിയില്ല. 1969 മുതൽ…

200 കോടിയുടെ സ്വത്ത്.. ആഡംബര വീടുകൾ.. സ്വകാര്യ ജെറ്റ്.. തെന്നിന്ത്യയിലെ ഏറ്റവും ധനികയായ നടി..!

രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ ഈ നടി തെന്നിന്ത്യയിലെ ഏറ്റവും ധനികയായ…