രണ്ടു വർഷത്തിനു ശേഷം നസ്രിയ വീണ്ടും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
231 VIEWS

നസ്രിയ തന്റെ പ്രൊഫെഷണൽ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷൻ ചാനലിൽ അവതാരിക ആയിട്ടാണ്. പളുങ്ക് (2006) എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. അതിനു ശേഷം മാഡ് ഡാഡ് (2013) എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്.ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കൂടി താരം ചുവടെടുത്തു വെച്ചിട്ടുണ്ട്.

 

Nazriya Nazim

ദുബായിൽ നിന്നും 2006 തിരുവനന്തപുരത്തു വന്നു താമസം ആരംഭിച്ച നസ്രിയ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ തിരുവല്ലം സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാർഥിനി ആയിരുന്നു. മലയാളചലച്ചിത്രനടൻ ഫഹദ് ഫാസിലുമായി 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി. 2014 ൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ 2018 ൽ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു. എന്നാൽ താരം പിന്നെയും സിനിമയിൽ നിന്നും അവധി എടുക്കുകയായിരുന്നു

എന്നാലിപ്പോൾ മലയാളികളുടെ പ്രിയങ്കരിയായ നസ്രിയ നസീം ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സൂപ്പർതാരം നാനി നായകനായെത്തുന്ന ‘Ante Sundaraniki ‘ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് രണ്ട് വ‌ർഷത്തിന് ശേഷം നസ്രിയ തിരിച്ചെത്തുന്നത്. മൂന്ന് ഭാഷകളിലായി ആണ് ഈ ചിത്രം റിലീസ് ചെയുന്നത് .

ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പേര് ‘ആഹാ സുന്ദരാ’ എന്നാണ്. വിവേക് ആത്രേയ ആണ് തിരക്കഥയും സംവിധാനവും. ചിത്രം നിർമിക്കുന്നത് നവീൻ യെർനേനി, രവി ശങ്കർ എന്നിവർ ചേർന്നാണ്. ഫഹദ് ഫാസിൽ നായകനായെത്തിയ ട്രാൻസ്, ജേക്കബ് ഗ്രിഗറി ചിത്രം മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളായിരുന്നു നസ്രിയ അവസാനമായി അഭിനയിച്ചത്. തന്റെ തിരിച്ചുവരവ് ആരാധകരെ അറിയിച്ചത് താരം തന്നെയാണ് . ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ