Vanity (ദുരഭിമാനം ) Defenitely My Favourite Sin – By Devil
Devil’s Advocate (1997)
Genre : Dark Psychological/Supernatural Movie
Direction : Taylor Hackford
IMDB : 7.5

സമർത്ഥനായ അഡ്വക്കേറ്റ് ആണ് കെവിൻ ലോമാക്സ്… ജയിക്കാൻ വേണ്ടി ഏതറ്റവും വരെ പോകാൻ യാതൊരു മടിയും കാണിക്കാത്ത യുവ അഭിഭാഷകൻ.അത്തരത്തിൽ ഒരു കേസിന്റെ വാദം നടക്കുന്നതിനിടയിൽ ആണ് അയാൾക്ക്‌ ഒരു വൻ ഓഫർ ലഭിക്കുന്നത്..
“”Call from Devil’s Office””

ന്യൂയോർക് സിറ്റിയിലെ അറിയപ്പെടുന്ന ഒരു Law Firm ന് വേണ്ടി പ്രവർത്തിക്കാനുള്ള ക്ഷണം.. വലിയ ശബളം, ഏറ്റവും മികച്ച സൗകര്യങ്ങൾ എല്ലാം ഓഫർ കിട്ടുന്നത്തോടെ കെവിനും ഭാര്യ മേരി ആൻ നും ന്യൂയോർക്കിലേക്ക് താമസം മാറ്റുന്നു.തുടർന്നുള്ള അവരുടെ കുടുംബ ജീവിതം തകിടം മറിയുന്ന സാഹചര്യം ഉണ്ടാവുന്നു.Law Firm ന്റെ ബോസ്സ് ആയ ജോൺ മിൽടൺ നുമായുള്ള ആദ്യ കൂടിക്കാഴ്ച്ചക്ക് ശേഷം മേരി ആൻ നുണ്ടാകുന്ന മാനസികമായ മാറ്റങ്ങൾ.. ദുസ്വപ്നങ്ങളും വിഭ്രാന്തിയിലും പെട്ടുപോകുന്ന മേരിയെ ആണ് പിന്നീട് കാണുന്നത്.കെവിൻ ആവട്ടെ തന്റെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്തോടെ കൂടുതൽ ഒറ്റപ്പെട്ടുപോകുന്ന മേരിയുടെ മനസ്സിന്റെ താളം പൂർണമായും തെറ്റുന്നു.. ജോൺ മിൽടൺ , അയാളുടെ സാന്നിധ്യം അവൾ ഭയപ്പെടുകയും ചെയുന്നു.. പക്ഷെ കെവിൻ ആവട്ടെ ഇതെല്ലാം അവളുടെ തോന്നൽ മാത്രമാണെന്ന് കരുതി കൂടുതൽ ഗൗരവമായി എടുക്കുന്നുമില്ല..

പക്ഷെ കൂടുതൽ ഭയപ്പെടുത്തുന്ന കാര്യങ്ങളിലേക്കായിരുന്നു കെവിന്റെ പോക്ക്… അത് പറഞ്ഞു മനസിലാക്കുന്നതിലും നല്ലത് കണ്ടു തന്നെ അറിയേണ്ടതാണ്.തുടർന്ന് കാണുക.. ക്ലൈമാക്സ്‌ അതുവരെയുള്ള സകല അനുമാനങ്ങളെയും തകിടം മറിക്കുന്ന അനുഭവം ആണ് സമ്മാനിച്ചത്.എടുത്തു പറയേണ്ടത് ജോൺ മിൽടൺ ആയെത്തിയ അൽ പാച്ചിനോ യുടെ പെർഫോമൻസ് തന്നെയാണ്.. ശരിക്കും ഡെവിൾ ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള നോട്ടവും ഡയലോഗ് ഡെലിവറിയും..ക്ലൈമാക്സ്‌ സീൻസ് ഒക്കെ സൂപ്പർ. അദേഹത്തിന്റെ അഭിനയത്തെ കുറിച്ച് കൂടുതൽ പറയണ്ട കാര്യമുണ്ടോ.കെവിൻ ആയി കീനു റീവ്സ്, അദ്ദേഹവും നല്ല രീതിയിൽ തന്നെ അഭിയിച്ചിട്ടുണ്ട്.കെവിന്റെ ഭാര്യ മേരി ആൻ ആയി Charlize Theron.ആദ്യത്തെ കുറച്ചു സീനുകളിൽ ശരാശരി ആയിപോയ അഭിനയം.പക്ഷെ അവസാന ഒരുമണിക്കൂറിൽ ആ വിഭ്രാന്തി പ്രകടിപ്പിക്കുന്ന സീനകളിൽ ഒക്കെ മികച്ച രീതിയിൽ തന്നെ അവർ അഭിനയിച്ചിരിക്കുന്നു.

ഇവിടെ മനുഷ്യന്റെ ഉള്ളിലുള്ള നന്മയും തിന്മയും തമ്മിലുള്ള ഒരു ഫൈറ്റ് അല്ലെങ്കിൽ നമ്മുടെ ആത്മാവിനെ, മനസിനെ ചെകുത്താൻ കീഴടക്കിയാൽ എന്താണ് സംഭവിക്കുന്നത് എന്നാണ് കാണിക്കുന്നത്.സിനിമയിൽ ജോൺമിൽ ടൺ അത്തരത്തിലുള്ള ഒരു കഥാപാത്ര സൃഷ്ടി ആണ്..ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചു കൊണ്ട് ദൈവത്തെ എതിർക്കുന്നവൻ.. അയാളുടെ റൂമിൽ സെറ്റ് ചെയ്തിരിക്കുന്ന പിക്ചറുകളിൽ നിന്നും അയാളെ മനസിലാക്കാം നമുക്ക്.. എന്തോ പൈശാചികത ഇഷ്ടപ്പെടുന്ന വ്യക്തിയെ പോലെയുള്ള പെരുമാറ്റം.ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു ഇതിലെ ഓരോ കഥാപാത്രങ്ങളെയും ഓരോ സിമ്പൽസ് ആയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്..

തെറ്റാണെന്ന് നിങ്ങൾക്ക് പൂർണ വിശ്വാസം ഉള്ളൊരു കാര്യത്തെ അറിഞ്ഞു കൊണ്ട് സപ്പോർട്ട് ചെയുമ്പോൾ നിങ്ങളുടെ മനസിനെ മുന്നോട്ട് പോകാൻ പ്രചോദിപ്പിക്കുന്ന ഫാക്ടർ എന്തായിരിക്കും ? ഒന്നുറപ്പാണ് ചെകുത്താൻ നിങ്ങളുടെ മനസിനെ കീഴ്പ്പെടുത്തിയിരിക്കുന്നുണ്ടാവും അപ്പോൾ ? നഗ്ന രംഗങ്ങൾ (സെക്സ് കണ്ടന്റ് )ഉണ്ടെന്ന് അറിയിച്ചു കൊള്ളുന്നു.മൊത്തത്തിൽ സിനിമയുടെ വിഷ്വൽ , നാരേഷൻ സ്റ്റൈൽ ഇഷ്ടപ്പെട്ടു.Jeffrey Jones , Judith Ivey, Craig T. Nelson , Connie Nielsen എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിൽ ഉണ്ട്.. ക്യാമറ : Andrzej Bartkowiak, എഡിറ്റിംഗ് : Mark Warner, സംഗീതം : James Newton Howard

Duration : രണ്ട് മണിക്കൂർ 20മിനിറ്റ്
സിനിമയുടെ ടെലിഗ്രാം ലിങ്ക് അവൈലബിൾ ആണ്.
ഇംഗ്ലീഷ് സബ് : ഉണ്ട്
അഭിപ്രായം : വ്യക്തിപരമായി എനിക്ക് ഇഷ്ടപ്പെട്ടു..

Leave a Reply
You May Also Like

അക്ഷയ് കുമാറിനെ തല്ലിയാല്‍ സമ്മാനമായി 10 ലക്ഷം, പ്രഖ്യാപനവുമായി ഹിന്ദുത്വ സംഘടന

അക്ഷയ് കുമാറിന്റെ ‘ഓ മൈ ഗോഡ് 2’ റിലീസായപ്പോൾ കൂടെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഹിന്ദു ദൈവങ്ങളെ…

‘കാതൽ ദി കോറി’ലെ ‘നീയാണെൻ ആകാശം’ എന്ന വീഡിയോ സോങ് റിലീസ് ചെയ്തു

മെഗാസ്റ്റാർ മമ്മുട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ‘കാതൽ…

ബഡെ മിയാൻ ചോട്ടെ മിയാൻ ട്രെയ്‌ലർ ലോഞ്ച് (ഇന്നത്തെ ഏറ്റവും പുതിയ സിനിമാ വാർത്തകൾ )

ബഡെ മിയാൻ ചോട്ടെ മിയാൻ ട്രെയ്‌ലർ ലോഞ്ച് ചിത്രങ്ങൾ ** ഇനി മാസ് ആവാൻ; വിജയ്…

ഒരു വീട്ടിലെ മൂന്ന് സംവിധായകർ

ഒരു വീട്ടിലെ മൂന്ന് സംവിധായകർ Faizal Jithuu Jithuu മലയാളികളായ യുവാക്കൾ സ്വപ്നം കാണുന്ന ഒരു…