Sumil M

“നെറ്റ്ഫ്ലിക്സിൽ റിലീസ് ആയ “ഫർഹ” എന്ന സിനിമ കണ്ടു,1948-ൽ ഇസ്രായേൽ നിർമ്മിച്ച സമയത്ത് ഫലസ്തീനികൾ അനുഭവിച്ച അക്രമത്തിന്റെ കൃത്യമായ ചിത്രീകരണം .യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള സിനിമ, നക്ബ സമയത്ത് (1948-ലെ ദുരന്തം) ജീവിച്ചിരുന്ന ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം അത് എത്രമാത്രം വിനാശകരമായിരുന്നുവെന്ന് സിനിമ കാണുമ്പോൾ മനസ്സിലാകും. നക്ബ എന്നാൽ അറബിയിൽ ദുരന്തം.

ലോകമെമ്പാടുമുള്ള ഫലസ്തീനികൾ ഇസ്രായേലിന്റെ സൃഷ്ടിയെ നഖ്ബ ദിനമായി അടയാളപ്പെടുത്തുന്നു, കാരണം ലക്ഷക്കണക്കിന് ഫലസ്തീനികളെ അവരുടെ ഗ്രാമങ്ങളിൽ നിന്ന് ബലമായി പുറത്താക്കുകയും ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിലെ അഭയാർത്ഥി ക്യാമ്പുകളിൽ പാർപ്പിക്കുകയും ചെയ്തു. ഏകദേശം 75,000 പേര്‍ നാടുകടത്തപ്പെടുകയും പതിനായിരക്കണക്കിന് വരുന്ന ആളുകള്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു. എല്ലാവര്‍ക്കും അവരുടെ ഭൂമിയും വീടുകളും നഷ്ടപ്പെട്ടു

“ഫർഹ എന്ന പെൺകുട്ടിയുടെ കണ്ണുകളികൂടെയാണ് സിനിമ സഞ്ചാരിക്കുന്നത് യുദ്ധം തുടങ്ങിയ സമയത്തു ഗ്രാമ മുഖ്യനായ തന്റെ ഉപ്പയ്ക്ക് യുദ്ധത്തിന് ഇറങ്ങേണ്ടി വരുന്നതിനാൽ ഫർഹയെ ഒരു ബെൻകറിൽ തന്റെ ഉപ്പ പൂട്ടിയിട്ടു . യുദ്ധം കഴിഞ്ഞു ഉടനെ ഉപ്പ വന്നു തുറന്നു തരാം അതുവരെ ഇവിടെ ഇരിക്കണമെന്ന് പറഞ്ഞിട്ടാണ് ഫർഹയുടെ ഉപ്പ പോയത്..പക്ഷെ ദിവസങ്ങൾ കഴിഞ്ഞിട്ടും ഉപ്പ തിരികെയെത്തിയില്ല.

ഒളിച്ചിരിക്കുന്ന അറയില്‍ ഫര്‍ഹയ്ക്ക് അനിശ്ചിതം തുടരേണ്ടി വരുന്നു. ഓരോ ദിവസവും ഉപ്പയുടെ വരവിനായി അവള്‍ കാത്തിരിക്കും. ആ അറയ്ക്കകത്തിരുന്നുക്കൊണ്ട് തന്റെ ചുറ്റുപാടുമുള്ള ലോകത്തെ ചുമരിലെ ഒരു ചെറുദ്വാരത്തിലൂടെയാണ് അവൾ കാണുന്നത് ആ ഒരു കാഴ്ചയെ സംവിധായകൻ പ്രേക്ഷകന് മുന്നിലും തുറന്നു കൊടുത്തിട്ടുള്ളൂ . ആ കാഴ്ചകൾ വളരെ നൊമ്പരപ്പെടുത്തുന്നതും ഭയാനകരവുമായിരുന്നു ഇടയ്ക്കെപ്പഴോ ഞാൻ പതിയെ കണ്ണുകൾ അടച്ചു കണ്ടുകൊണ്ടിരിക്കാൻ വയ്യാതെ ആയി മനസ്സിൽ എന്തോ ഒരു അസ്വസ്ഥത അനുഭവപ്പെടുന്നു കണ്ണുകൾ നിറഞ്ഞു മാനസിക സംഘർഷങ്ങളിലൂടെ കടന്നു
പതിയെ ഫർഹയെ പോലെ ഞാനും ആ കാഴ്ചകൾ കണ്ടു തീർത്തു മനസ്സിനെന്തോ ഒരു മരവിപ്പ്.

പിറന്ന മണ്ണിൽ അഭയാർത്ഥികളായി കഴിയാൻ വിധിക്കപ്പെട്ട പലസ്തീനികളുടെ കഥയാണ് സംവിധായകൻ ദാരിൻ ജെ. സല്ലം സിനിമയിൽ പറയുന്നത് കണ്ടുകഴിഞ്ഞിട്ടും സിനിമ ചർച്ച ചെയ്ത വിഷയം നിങ്ങളെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നുണ്ടെങ്കിൽ, സിനിമ അതിന്റെ ലക്ഷ്യം കണ്ടുവെന്നു പറയാം. ഇസ്രായേൽ നെറ്റ്ഫ്ലിക്സിനെതിരെ പ്രതിഷേധിച്ചെങ്കിലും സിനിമ റിലീസ് ചെയ്തു. ചില രാജ്യങ്ങളിൽ ഇത് നിരോധിച്ചിട്ടുണ്ടെന്ന് പറയേണ്ടതില്ലല്ലോ. എല്ലാരും കാണുക!

You May Also Like

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

ടോമിൻ തച്ചങ്കരി ഐപിഎസ് ഉദിത് നാരായൺ തുടങ്ങി ഉണ്ണി കൃഷ്ണൻ,കവിതാ കൃഷ്ണമൂർത്തി , മനോ, ഹരിഹരൻ…

ഭർത്താവിന്റെ ആദ്യ വിവാഹത്തിന് ഹൻസിക പങ്കെടുക്കുന്ന ചിത്രങ്ങളും വിഡിയോയും വൈറലാകുന്നു

തെന്നിന്ത്യയിലെ പ്രശസ്തനടിമാരിൽ ഒരാളാണ് ഹൻസിക മോട്‌വാനി. താരത്തിന്റെ വിവാഹം ഈ മാസം നാലിന് ആണ് നടന്നത്.…

ദുബായിൽ വച്ച് കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു

സോഹൻസീനു ലാൽ സംവിധാനം ചെയ്ത ഭാരത സർക്കസിന്റെ ദുബായ് പ്രമോഷൻ ഇവന്റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു…

ആമസോണിന്റെ ഉള്ളറകളെക്കുറിച്ച് അടുത്തറിയാൻ പോയവർക്ക് വനം നൽകിയ എട്ടിന്റെ പണി !

JUNGLE (2017) Rameez Muhammed ആമസോൺ ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളാണെന്ന് എല്ലാവർക്കും അറിയുമായിരിക്കും. എന്നാൽ…