Mukesh Muke II
ആഭരണപ്പെട്ടിയും അത് കാത്തു സൂക്ഷിക്കുന്ന പ്രേതവും 👹👹
ബംഗാളിലെ പ്രശസ്ത സംവിധായികയായ ‘അപർണ സെൻ’ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ
⏹️⏹️ Plot ⏹️⏹️
സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബത്തിൽനിന്ന് പ്രഭു കുടുംബത്തിൽ എത്തിയ നവവധുവും. തന്റെ കയ്യിളുള്ള 5Kg സ്വർണാഭരണങ്ങൾ ആർക്കും കൊടുക്കാതെ കാത്തു സൂക്ഷിക്കുന്ന 11 വയസിൽ വിധവ ആവേണ്ടി വന്ന മുത്തശ്ശിയും ആണ് സിനിമയിലെ മെയിൻ കഥാപാത്രങ്ങൾ.ഒരു ദിവസം മുത്തശ്ശി മരണപ്പെടുന്നു.തന്റെ ആഭരണ പെട്ടി മറ്റാരും കവർന്നു എടുക്കാതിരിക്കാൻ മുത്തശ്ശിയുടെ പ്രേതം അത് നവവധുവിനെ ഏൽപ്പിക്കുന്നു.തന്റെ ഒരു തരി സ്വർണ്ണം പോലും മറ്റാരും എടുക്കാൻ പാടില്ല എന്ന പിടിവാശിയുള്ള മുത്തശ്ശിയുടെ പ്രേതം ഒരു വശത്തു. കടം കയറി മുടിഞ്ഞു നിൽക്കുന്ന കുടുംബാംഗങ്ങൾ മറുവശത്ത്. ഇവരുടെ ഇടയിൽ നടക്കുന്ന രസകരമായ നിമിഷങ്ങളിലൂടെ സിനിമ പുരോഗമിക്കുന്നു
💟💟സിനിമയെക്കുറിച്ച് 💟💟
🔵ഒരു ഫാന്റസി പിരിയോടിക് കോമഡി ഡ്രാമ വിഭാഗത്തിൽപെടുത്താവുന്ന സിനിമയിൽ. 3 തല മുറകളിലെ സ്ത്രീകളുടെ ജീവിതത്തിലും ഈ ആഭരണപ്പെട്ടി കാലഘട്ടം മാറുമ്പോൾ വഹിക്കുന്ന പങ്കിനെ പറ്റിയും സംവിധായിക കൃത്യമായി പറയുന്നുണ്ട്
🔵,പഴയ കാലഘട്ടത്തിലെ കഥ പറയുന്നതുകൊണ്ട് തന്നെ അന്നത്തെ ആചാരങ്ങൾ കാരണം സ്ത്രീകൾ അനുഭവിച്ചിരുന്ന പ്രശ്നങ്ങളെക്കോ സിനിമയിൽ മനോഹരമായ അവതരിപ്പിച്ചിട്ടുണ്ട്. 11 വയസിൽ വിധവ ആവേണ്ടി വന്ന പെൺകുട്ടി വീട്ടിലെ വല്യക്കാരനെ രാത്രി റൂമിലേക്ക് വിളിക്കേണ്ടി വരുന്ന സീനൊക്കെ അന്നത്തെ കാലത്തു സ്ത്രീകൾ നേരിടേണ്ടി വന്ന അവഗണനകൾ വരച്ചുകാട്ടുന്ന രംഗങ്ങളിൽ ഒന്നായിരുന്നു
🔵മൂന്നാം കാല കാലഘട്ടത്തിലെ പെൺകുട്ടിയും മുത്തശ്ശിയുടെ കുട്ടിക്കാലം അവതരിപ്പിച്ച പെൺകുട്ടിയും ഒരേ കാസ്റ്റ് ആയിരുന്നു അതൊക്കെ സംവിധായികയുടെ ബ്രില്ല്യൻസ് ആയി എടുത്തു പറയേണ്ടേതാണ് ( അത് എന്താണ് എന്ന് പറയാൻ വേറെ തന്നെ essay പോസ്റ്റ് വേണ്ടി വരും )
🔵പഴയ കാലഘട്ടത്തിലെ ലൊക്കേഷൻ, കോസ്റ്റ്യൂംസ് വീട്ടുപകരണങ്ങൾ, ഇതൊക്കെ നമ്മക്ക് കാണാൻ ഈ സിനിമയിലൂടെ ഒരവസരവും ലഭിക്കുന്നു
കലാമൂല്യമുള്ള നല്ല സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാൾ കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നു 😍😍
Movie : Goynar Baksho [Bengali ] [2013]
⏹️⏹️ Satisfaction : 70% ⏹️⏹️