Movie : Knock Knock (2015)

ഭാര്യയും മക്കളുമായി സമാധാനമായി ജീവിക്കുന്ന എവന്റെ വീട്ടിലേക്ക് പെട്ടെന്നൊരു രാത്രിയില്‍ രണ്ട് സുന്ദരികള്‍ കടന്നുവരുന്നു.ആ പാവം മനുഷ്യന്റെ വാതിൽക്കൽ മുട്ടി. അബലകളായ പെൺകുട്ടികളല്ലേ ഒന്നു വിശ്രമിച്ചിട്ടു പൊയ്ക്കോട്ടേ എന്നു വിചാരിച്ച് അദ്ദേഹം അവരെ അകത്തേക്ക് ക്ഷണിച്ചു. വീട്ടില്‍ തനിച്ചായിരുന്ന എവനെ അവര്‍ വശീകരിക്കാന്‍ ശ്രമിക്കുന്നതോടെ പല പ്രശ്‌നങ്ങളും ഉടലെടുക്കുന്നു. ഈ കഥാസന്ദര്‍ത്തെ ആസ്പദമാക്കി കിയാനു റീവ്സ്, അന്ന ഡി അര്‍മാസ്, ലോറന്‍സ ഇസോ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച്, എലി റോത്തിന്റെ സംവിധാനത്തിൽ 2015-ല്‍ പുറത്തിറങ്ങിയ ഒരു അമേരിക്കന്‍ ഈറോട്ടിക്ക് ത്രില്ലര്‍ ചലച്ചിത്രമാണ് “നോക്-നോക്” (Knock Knock).1977-ല്‍ പുറത്തിറങ്ങിയ ‘ഡെത്ത് ഗെയിം (Death Game)’ എന്ന സിനിമയുടെ റീമേക്കാണ് ഈ ചിത്രം.

എവന്റെ വീട്ടിലേക്ക് പെണ്‍കുട്ടികള്‍ കടന്നുവരുന്ന രംഗം മുതല്‍ സിനിമ അവസാനിക്കുന്നത് വരെ പ്രേഷകനെ പിടിച്ചിരുത്തുന്ന പല സന്ദർഭങ്ങളും സിനിമയിലുണ്ട്. അഭിനേതാക്കളുടെ മികച്ച പ്രകടനവും ഒട്ടും ലാഗ് ഇല്ലാത്തവിധമുള്ള മേക്കിംഗുമുള്ള ഈ ചിത്രം ഈറോട്ടിക് സിനിമാ പ്രേമികള്‍ക്കും ഹൊറര്‍-ത്രില്ലര്‍ സിനിമാ പ്രേമികള്‍ക്കും മാത്രമല്ല, എല്ലാ പ്രേഷകർക്കും ആസ്വദിച്ച് കാണാവുന്നതാണ്.നഗ്നരംഗങ്ങളും അശ്ലീല സംഭാഷണങ്ങളും ഉള്ളതിനാല്‍ പ്രായപൂര്‍ത്തിയായവര്‍ മാത്രം ഈ സിനിമ കാണുക. എന്തായാലും Ana de Armasനും Keanu Reevesനും ഒപ്പം സീൻ ചെയ്യാൻ ആളെകിട്ടാത്തതിനാൽ സ്വന്തം ഭാര്യയായിരുന്ന Lorenza Izzoയെക്കൊണ്ട് അഭിനയിപ്പിച്ച സംവിധായകൻ Eli Roth നേക്കാൾ വലിയ വിശാലമനസ്കൻ ലോകത്ത് വേറെയുണ്ടാവില്ല

Leave a Reply
You May Also Like

ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” എന്ന ചിത്രത്തിലെ തോനെ മോഹങ്ങൾ എന്ന വീഡിയോ ഗാനം

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” എന്ന ചിത്രത്തിലെ തോനെ മോഹങ്ങൾ എന്ന വീഡിയോ…

ആരാധകർക്ക് പുത്തൻ കണിയായി മമ്മുക്കയും ലാലേട്ടനും

ഇന്ന് മലയാളികളുടെ കാർഷികോത്സവമായ വിഷുവാണ് . കണി കണ്ടും കൈനീട്ടങ്ങൾ നൽകിയും ഏവരും സമുചിതമായി തന്നെ…

കളിക്കൂട്ടുകാരിയുടെ വിവാഹചിത്രങ്ങൾ പങ്കുവെച്ച് അഹാന. നമുക്കും ഇങ്ങനെയൊരു കല്യാണം ഒക്കെ വേണ്ടേ എന്ന് അഹാനയോട് ആരാധകർ.

മലയാളികളുടെ പ്രിയപ്പെട്ട യുവ നടിയാണ് അഹാന. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്.

നിങ്ങളുടെ ഉള്ളിൽ ഒരു മനു ഉണ്ടെങ്കിൽ ഈ രണ്ടു സൈഡുകളും നിങ്ങളെ ഞെട്ടിക്കും

സപ്തസാഗര ദാച്ചേ എല്ലോ സൈഡ് എ, സൈഡ് ബി  Shrinath Chathoth കന്നഡ സിനിമകൾക്ക് നല്ല…