Shanks Red Hair 

ജീവിച്ചിരുന്നപ്പോൾ അർഹിച്ച അംഗീകാരത്തിനു പകരം അവഗണനയും, വെറുപ്പം മാത്രം സമ്പാദിച്ചവൻ.ഒപ്പം ജീവതത്തിലുടനീളമലട്ടിയ ഒറ്റപ്പെടലും, അസ്ഥിത്വപരമായ പ്രതിസന്ധിയും. അതെല്ലാം രാവെന്നോ പകലെന്നോയില്ലാതെ ചിത്രങ്ങൾ വരച്ചു കൂട്ടുന്നതിലൂടെയാണ് അയാൾ മറികടക്കാൻ ശ്രമിച്ചത്.

𝐋𝐎𝐕𝐈𝐍𝐆 𝐕𝐈𝐍𝐂𝐄𝐍𝐓(𝟐𝟎𝟏𝟕)
(ʙɪᴏɢʀᴀᴩʜʏ/ᴀɴɪᴍᴀᴛɪᴏɴ)

കഥയിലേക്ക് വന്നാൽ –  വാൻഗോഗ് ആത്മഹത്യ ചെയ്ത് ഒരു വർഷം കഴിഞ്ഞാണ് കഥ നടക്കുന്നത്. മരിക്കുന്നതിന് മുൻപ് തന്റെ സഹോദരൻ തിയോയ്ക്ക് വേണ്ടി അദ്ദേഹം എഴുതിയ ഒരു കത്തിൽ നിന്നാണ് സിനിമയുടെ തുടക്കം. വാൻഗോഗിന് ഈ ഭൂമിയിൽ സ്വന്തമെന്ന് പറയാൻ ആരേലുമുണ്ടെങ്കിൽ അത് തിയോ മാത്രമാണ്.അതുകൊണ്ട് തന്നെ നിരന്തരമായി വാൻഗോഗ് അയാൾക്ക് കത്തുകൾ എഴുതിയിരുന്നു.നിരന്തരമുണ്ടായിരുന്ന ഈ കത്തിടപാട് കൊണ്ട് നാട്ടിലെ പോസ്റ്റുമാനായ ജോസഫ് റൂളിനുമായി വാൻഗോഗിന് ചെറിയൊരു സുഹൃത്ബന്ധവുമുണ്ടായിരുന്നു.ആയതിനാ വാൻഗോഗിന്റെ ആ അവസാനത്തെ കത്ത് അയാൾ പാരീസിലുള്ള തിയോയ്ക്ക് നൽകണമെന്ന് തീരുമാനിക്കുന്നു.നിലവിൽ പാരീസിൽ എവിടെയാണ് തിയോ എന്നറിയാത്തത് കൊണ്ട്

ജോസഫ് തന്റെ മകനായ അർമൻഡ് റൂളിനെയാണ് ആ കത്ത് നേരിട്ട് നൽകാനുള്ള ചുമതല ഏൽപ്പിക്കുന്നത്. ആദ്യമൊക്കെ അർമൻഡ് വളരെ വിരസതയോടെ സമീപിക്കുന്ന ആ യാത്ര പിന്നീട് വാൻഗോഗിന്റെ ജീവിതത്തിലേക്കുള്ള അവന്റെ അന്വേഷണം കൂടിയാവുന്നു.ഒപ്പം വാൻഗോഗിന്റെ മരണത്തിനു പിന്നിലെ കാരണവും ആ യാത്രയിൽ നിന്നും അയാൾ മനസ്സിലാക്കുന്നു.

സിനിമയെ കുറിച്ച്

ഈ ചിത്രത്തിന് പിന്നിലെ വളരെ ശ്രമകരമായ ക്രിയേറ്റിവിറ്റിക്ക് നല്ലൊരു കയ്യടി നൽകുന്നു.ലോകത്തിന്റെ നാനാഭാഗത്തുള്ള നൂറ്റിയിരുപത്തഞ്ചോളം ആർട്ടിസ്റ്റുകൾ വരച്ച ഓയിൽ പെയിന്റുകളുടെ അനിമേറ്റഡ് രൂപമാണ് സിനിമ മൊത്തത്തിൽ. വാൻഗോഗിന്റെ അതെ ശൈലിയിലുള്ള ചിത്രങ്ങളാൽ സമ്പുഷ്ടമായ സിനിമ ആ ഒരു പ്രത്യേകത കൊണ്ട് തന്നെയാണ് ഏറെ മികച്ചതാകുന്നതും.ആ മനുഷ്യന്റെ ജീവിതം ഇങ്ങനെയല്ലാതെ വേറെ എങ്ങനെയാ പറയേണ്ടതെന്ന് പോലും തോന്നിപ്പോകും.അദ്ദേഹത്തിനുള്ള 100% ട്രിബ്യൂട്ട് തന്നെയായിരുന്നു. വളരെ സാവധാനത്തിൽ പോവുന്ന ചിത്രം ഓരോ കഥാപാത്രങ്ങളെയും വളരെ വ്യക്തമായി തന്നെ പറഞ്ഞു വെയ്ക്കുന്നുണ്ട്. പല കഥാപാത്രങ്ങളും ചലിക്കുന്ന പെയിന്റിങ്ങുകളാണെന്ന വസ്തുത പോലും നമ്മൾ മറന്ന് പോവുന്ന സ്ഥിതിയായിരുന്നു. അത്രത്തോളം അറ്റാച്ച്മെന്റ് തോന്നിപ്പോവും ഓരോ കഥാപാത്രങ്ങളോടും.

അതുപോലെ ഓരോ ഫ്രെയ്മുകളും കണ്ണുകൾക്ക് നൽകിയ വിഷ്വൽ ഇമ്പാക്റ്റ്.സിനിമയിലെ ഓരോ മൂഡും കൃത്യമായി അടയാളപ്പെടുത്തുന്ന ദൃശ്യപരിചരണം.ഒപ്പം അല്പം ഗ്ലൂമി വൈബിൽ പോവുന്ന പശ്ചാത്തല സംഗീതവും.അങ്ങനെ ഒരു സിനിമയെ മാസ്റ്റർപീസാക്കുന്ന ഗുണങ്ങൾ എല്ലാം തന്നെ ഈ സിനിമയ്ക്കുണ്ട്. അതുകൊണ്ട് അനിമേഷനാണെന്ന് കരുതി ഇനിയും കാണാത്തവരുണ്ടേൽ തീർച്ചയായും കാണുക. വാൻഗോഗിനെ ഒന്ന് മനസ്സിലാക്കുക.

You May Also Like

“ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണ്ടേ സുഹൃത്തേ”, ജാക്ക് ആൻഡ് ജിൽ വിമർശനങ്ങളിൽ പ്രതികരിച്ച് തിരക്കഥാകൃത്ത്

മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞിരുന്നു. തുടക്കം…

പുനീതിന്റെ മരണം ഇതുവരെ അറിയിക്കാത്തൊരു ആളുണ്ട് കുടുംബത്തിൽ, കാരണം ഇതാണ്

കന്നടയുടെ പ്രിയ നടൻ അപ്പു എന്ന പുനീത് രാജ്‌കുമാറിന്റെ അകാല വിയോഗം ഏവരെയും തളർത്തിയിരുന്നു. ഇന്ന്…

തന്റെ സീരിയൽ പ്രേമത്തെ കുറിച്ച് രജനികാന്ത്

നടൻ രജനികാന്ത് ഇപ്പോൾ നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് തകൃതിയായി പുരോഗമിക്കുകയാണ്.…

ഡ്രം വായിക്കുന്ന ആനയുടെ വീഡിയോ വൈറലാകുന്നു

ഒരു ആനയുടെ വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത് . 39 സെക്കൻഡ് ദൈർഘ്യമുള്ള ഈ…