MIDSOMMER (2019)
ശ്രാവൺ സാൻ
ഒരേ സമയം മനോഹരവും ഭയപ്പെടുത്തുന്നതുമായ ഒരു സിനിമ. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിസ്മയിപ്പിച്ച സിനിമകളിൽ ഒന്ന്.തീർച്ചയായും ഇതൊരു മാസ്റ്റർപീസ് ആണ്.അരി ആസ്റ്റർ എന്ന സംവിധായകൻ herditariry എന്ന മാസ്റ്റർ പീസ് സിനിമയ്ക്ക് ശേഷം ഒരുക്കിയ അതി ഗംഭീരമായ ഒരു കലാസൃഷ്ടി. ഭയത്തിന്റെയും ഭീകരതയുടെയും സാരാംശം എങ്ങനെ മനോഹരമായ വർണ്ണാഭമായ രംഗങ്ങളിലൂടെ അദ്ദേഹം സംയോജിപ്പിച്ചു എന്നത് അത്ഭുതം തന്നെയാണ്.
ആധുനിക സമൂഹം സ്പർശിക്കാത്ത, തിളക്കമാർന്ന നിറങ്ങളുടെയും മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെയും അതി മനോഹരമായ രംഗങ്ങൾ ഈ സിനിമ നമുക്ക് പ്രദാനം ചെയ്യുന്നു, കാണുന്ന പ്രേക്ഷകരെ മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ട് പോവുന്ന ദൃശ്യ വിരുന്ന്.
സ്വീഡനിൽ 90 വർഷത്തിൽ ഒരിക്കൽ മാത്രം ആഘോഷിക്കുന്ന ഒരു ഗോത്ര വർഗത്തിന്റെ ആഘോഷങ്ങളിൽ പങ്ക് ചേരാൻ വരുന്ന നായകനും നായികയും അവരുടെ കൂട്ടുകാരും ചെന്ന് പെടുന്ന കെണി.ഗോത്ര വർഗ്ഗത്തിന്റെ ആചാരങ്ങളും അവരുടെ വിചിത്ര നിയമങ്ങളും , വസ്ത്രം, ഭക്ഷണം എല്ലാം അടുത്തറിഞ ശേഷം കാണുന്ന പ്രേഷകരിൽ പേടി ജനിപ്പിച്ചു ചിത്രം മുന്നോട്ട് പോവുന്നു.ഒരു വ്യത്യസ്തമായ ഹൊറർ ഫിലിം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിരുന്ന് തന്നെയാണ് ഈ പടം. മനോഹരമായ സിനിമ അനുഭവം
MY RATING 8.5/10