ഷാഹുൽ കുട്ടനയ്യത്ത്.
സിനിമയുടെ പേരുകൾക്ക് ആസ്വാദകരെ ആകർഷിക്കാനാവുമോ.. ഇല്ലയൊ . എന്നത് പ്രധാനമാണ്. എന്തായാലും “പേരുകൾക്ക്” അതിന്റേതായ ഗുണവും ദോഷവുമുണ്ട്. ഒരേ പാറ്റേണിലുള്ള പേരുകൾ കൊണ്ട് ശ്രദ്ധേയമായ ഏതാനും ചിത്രങ്ങൾ 1960/70/80 കളിൽ മലയാളത്തിൽ വന്നിരുന്നു. ആഖ്യാനത്തിലും ശൈലിയിലും ഒരുപോലെയുള്ളതും വിഭിന്നമായതും ഇക്കൂട്ടത്തിലുണ്ട്. “രാത്രി/ രാവുകൾ” എന്ന് പേരിനൊപ്പം ചേർത്തു വരുന്ന ഏതാനും ചിത്രങ്ങളാണിവിടെ പരാമർശിക്കുന്നത്. കഥയോ വിശദാംശങ്ങളോ അവലോകനം ചെയ്യുന്നുമില്ല ഇവയിൽ ക്ളാസ് ചിത്രങ്ങളും ആക്ഷൻ ചിത്രങ്ങളും കുടുംബചിത്രങ്ങളും “ബി “ഗ്രേഡ് ചിത്രങ്ങളും ഉൾപ്പെടുന്നു എന്നാൽ പേരിന്റെ സാമ്യം മാത്രമാണിവിടെ മാനദണ്ഡം
(1)* ക്രിസ്തുമസ് രാത്രി
1961ൽ പ്രദർശനത്തിനെത്തിയ നീലാ പ്രോഡക്ഷൻസിന്റെ “ക്രിസ്തുമസ് രാത്രി” യുടെ നിർമ്മാണവും സംവിധാനവും പി.സുബ്രഹ്മണ്യം. സോദ്ദേശ കുടുംബ ചിത്രമായ ഇതിന്റെ കഥ .ജനപ്രിയ സാഹിത്യത്തിലെ ഒന്നാമനായ മുട്ടത്ത് വർക്കിയാണ് രചിച്ചത് .തിരക്കഥയൂം സംഭാഷണവും ടി.എൻ.ഗോപിനാഥൻ നായർ.* 11 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനരചന: പി.ഭാസ്ക്കരനും സംഗീതം:: ബ്രദർ ലക്ഷ്മണനുമാണ് *എൻ.എസ്.മണിയാണ് ഛായാഗ്രഹണം: എഡിറ്റർ കെ.ഡി.ജോർജ്ജ്.* റ്റി.കെ.ബാലചന്ദ്രനും തിക്കുറിശ്ശി സുകുമാരൻ നായരും അംബിക സുകുമാരനും പ്രധാന റോളിൽ അഭിനയിച്ചു. /എൻ.ഗോവിന്ദൻകുട്ടി./കൊട്ടാരക്കര ശ്രീധരൻ നായർ/.മിസ് കുമാരി./ബഹദൂർ./കനകമ്മ /പറവൂർ ഭരതൻ/.തുടങ്ങിയവരും വേഷമിട്ട ചിത്രം:: 28/01/1961 ൽ പ്രദർശനത്തിനെത്തി. ശരാശരി വിജയമായിരുന്നു.ഈ ചിത്രം.
(2)ഏഴു രാത്രികൾ
“ചെമ്മീൻ” എന്ന ചരിത്രവിജയം നേടിയ ഇതിഹാസ ചിത്രത്തിന് ശേഷം കൺമണി ഫിലീംസിന് വേണ്ടി ബാബു സേട്ടും (നിർമ്മാണം) രാമുകാര്യാട്ടും (സംവിധാനം) ഒന്നിച്ച ചിത്രമാണ് ” ഏഴു രാത്രികൾ”. കാലടി ഗോപിയുടെ വിഖ്യാത നാടകത്തിന്റെ തിരരൂപം. സലിൽ ചൗധരി യോടൊപ്പം ശാന്ത.പി.നായരും ഇതിലെ ഒരു ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തി .ഗാനരചന: വയലാർ. അന്നത്തെ ഭൂരിഭാഗവും ചിത്രങ്ങളുടേയും എഡിറ്റർ കെ.ഡി.ജോർജ്ജ് തന്നെയായിരുന്നു ഇതിന്റേയും ചിത്രസംയോജനം. കമൽ ബോസ് ഛായാഗ്രഹണം. . * ഡൊമനിക് ചാക്കോ എന്ന ആലുമ്മൂടൻ.*കടുവാക്കുളം ആന്റണി.*നെല്ലിക്കോട് ഭാസ്കരൻ.*എൻ.ഗോവിന്ദൻകുട്ടി*. *കെടാമംഗലം അലി*.ചാച്ചപ്പൻ. *ലതാ രാജു*.എന്നിവരോടൊപ്പം ജേസിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം:: 30/08/68ൽ റിലീസായി. ചിത്രം സാമ്പത്തികമായി രക്ഷപ്പെട്ടില്ല.
(3)രാത്രി വണ്ടി
സഞ്ജയ് പ്രോഡക്ഷൻസിന്റെ ബാനറിൽ :എ.രഘുനാഥ് നിർമ്മിച്ച “രാത്രി വണ്ടി” വിജയനാരായണൻ സംവിധാനം ചെയ്തു. നടൻ എൻ.ഗോവിന്ദൻ കുട്ടി കഥ./സംഭാഷണം രചിച്ചു സി.രാമചന്ദ്ര മേനോനായിരുന്നു ക്യാമറാമാൻ. കെ.നാരായണനൊപ്പം നീലകണ്ഠൻ വെള്ളച്ചാമിയും കൂടിയാണ് ചിത്രസംയോജനം നിർവഹിച്ചത്. *വിൻസെന്റും കെ.പി.ഉമ്മറും പത്മിനിയും സാധനയും മുഖ്യ വേഷത്തിൽ അഭിനയിച്ചപ്പോൾ *ബഹദൂർ.*എൻ.ഗോവിന്ദൻകുട്ടി*.വീരൻ* .കുഞ്ചൻ.*അന്തിക്കാട് മണി*.രാമൻകുട്ടി മേനോൻ. *റ്റി.ആർ.ഓമന*.ജെസ്സി* തുടങ്ങിയവരും സഹതാരങ്ങളായി.16/06/1971 ൽ മന്നേത്ത് ഫിലീംസ് വിതരണം ചെയ്ത ചിത്രം പരാജയമായില്ല.
( 4). നൈറ്റ് ഡ്യൂട്ടി ( Night Duty)
തിരുപ്പതി ചെട്ടിയാർ ഏവർഷൈൻ പ്രോഡക്ഷൻസിന് വേണ്ടി നിർമ്മിച്ച “നൈറ്റ് ഡ്യൂട്ടി” സംവിധാനം ചെയ്തത് വർക്കി ജോൺ എന്ന ഹിറ്റ് മേക്കർ :::ശശികുമാർ 17/04/1974 ൽ ഏവർഷൈൻ തന്നെ വിതരണം ചെയ്ത സാമ്പത്തികമായി രക്ഷപ്പെട്ട ചിത്രത്തിൽ ::: പ്രേംനസീർ/.ജയഭാരതി/.അടൂർ ഭാസി/.ശങ്കരാടി./ മുത്തയ്യ./ബഹദൂർ/.മുതുകുളം രാഘവൻ പിള്ള/.റ്റി.ആർ.ഓമന/.എന്നിവർ കഥാപാത്രൾക്ക് ഭാവവും രൂപവും നൽകി. വയലാറിന്റെ വരികളിൽ ദക്ഷിണാമൂർത്തി സ്വാമി ഈണമിട്ട ഏഴ് ഗാനങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി. കെ.ശങ്കുണ്ണിയായിരുന്നു ഫിലിം എഡിറ്റർ
(5)”ഭാര്യയില്ലാത്ത രാത്രി ”
ശ്രീകുമാരൻ തമ്പി കഥ.*തിരക്കഥ. സംഭാഷണം.*ഗാനങ്ങൾ.*രചിച്ച് ബാബു നന്ദൻകോട് സംവിധാനം ചെയ്ത ചിത്രമാണ് നീലായുടെ ബാനറിൽ സുബ്രഹ്മണ്യം നിർമ്മിച്ച “ഭാര്യ ഇല്ലാത്ത രാത്രി” സംഗീതം.ദേവരാജൻ മാസ്റ്റർ. അക്കാലത്ത് നീലായുടെ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന രാഘവനൊപ്പം തിക്കുറിശ്ശി.*ഹരികേശൻ തമ്പിയെന്ന ഹരി.* KPAC.സണ്ണി.*കുഞ്ചൻ.*ശ്രീപ്രിയ.*ഉദയ ചന്ദ്രിക.*തുടങ്ങിയവർ അഭിനയിച്ച സിനിമ 16/05/1975ൽ പ്രദർശനത്തിനെത്തി. നീലായുടെ ചിത്രങ്ങളുടെ വിജയം ഈ ചിത്രം ആവർത്തിച്ചോ എന്നത് സംശയമാണ്
(6) രാത്രിയിലെ യാത്രക്കാർ
ഉദ്യോഗസ്ഥ (1967) എന്ന ചിത്രത്തിലൂടെ സംവിധായകൻ/ നിർമ്മാതാവ്/ രചയിതാവ്/ എന്ന നിലയിൽ ശ്രദ്ധേയനായ പാട്ടത്തിൽ വേണുഗോപാല മേനോൻ എന്ന പി.വേണു സംവിധാനം ചെയ്ത സിനിമയാണ് “രാത്രിയിലെ യാത്രക്കാർ” കെ.പി.ഉമ്മറും വിൻസെന്റും നായകൻമാരായ ചിത്രത്തിൽ ബഹദൂർ./അടൂർ ഭാസി./ജയഭാരതി./സാധന./ശ്രീലത./തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സംവിധായകനും ഛായാഗ്രഹകനുമായ ക്രോസ് ബെൽറ്റ് മണി.തുടങ്ങിയവരുടെ ലോ ബഡ്ജറ്റ് ചിത്രങ്ങൾക്ക് അക്കാലത്ത് രചന നിർവഹിച്ചിരുന്ന സി.പി.ആന്റണിയുടേതാണ് കഥ.സംഭാഷണം. പി.വേണുവിന്റെ ചിത്രങ്ങളിൽ സാധാരണ സുന്ദരമായ ഗാനങ്ങൾ ഉണ്ടായിരിക്കും. ഇതിലും അതേ 5 ഹിറ്റ് ഗാനങ്ങൾ ചിത്രത്തിലുണ്ട്.. ദേവരാജനാണ് സംഗീതം. ശ്രീകുമാരൻ തമ്പിയുടെ വരികൾ. അശ്വതി സുകു നിർമ്മിച്ച് 29/08/1976 ൽ പ്രദർശനത്തിനെത്തിയ ചിത്രം വിജയമായിരുന്നു.
( 7 ) അവളുടെ രാവുകൾ
ഇരുപ്പം വീട് ശശിധരനെ ഐ.വി.ശശിയെന്ന ഹിറ്റ് മേക്കറാക്കിയ. ശാന്തിയെ സീമയെന്ന സൂപ്പർ ഹീറോയിനാക്കിയ..ആനുകാലികങ്ങളിലെ കഥാകൃത്തായ എ.ഷെരീഫിനെ ഒന്നാം നിര തിരക്കഥാകൃത്താക്കിയ….. എം.പി.രാമചന്ദ്രനെന്ന നിർമ്മാതാവിനെ രക്ഷപ്പെടുത്തിയ ചിത്രം…. അതേ “അവളുടെ രാവുകൾ” മുരളി മൂവീസിന്റെ ഈ ചിത്രം 03/03/1978 ൽ റിലീസായി വൻ വിജയം നേടി. വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയതപ്പോഴും വിജയം തുടർക്കഥയായി മാറി. അക്കാലത്ത് ഒരു ആനുകാലിക പ്രസിദ്ധീകരണത്തിൽ ആലപ്പി ഷെരീഫ് എഴുതിയ കഥയായിരുന്നു “അവളുടെ രാവുകൾ..പകലുകൾ..” ആരും ചലച്ചിത്രമാക്കാൻ ധൈര്യപ്പടാത്ത പ്രമേയം ഒന്നു തെറ്റിയാൽ വൾഗറാവൂന്ന തീം അതീവ കയ്യടക്കത്തോടെ രാജി എന്ന നിരാലംബയായ പാവം പെൺകുട്ടിയുടെ കരുണാദ്രമായ കഥ ഐ.വി.ശശിയെന്ന മാന്ത്രിക സംവിധായകൻ അഭ്രപാളികളിലാക്കി.
സീമയുടെ എക്കാലത്തെയും മികച്ച വേഷമായിരുന്നു രാജി. ബാബു എന്ന നായകവേഷം രവികുമാറും ഭംഗിയാക്കി. മറ്റ് താരങ്ങൾ::: എം.ജി.സോമൻ/ .കുതിരവട്ടം പപ്പു. /സുകുമാരൻ/.സത്താർ. /മാസ്റ്റർ ലഘു. (ഇപ്പോഴത്തെ കരൺ)/ ശങ്കരാടി./മീന./ജനാർദ്ധനൻ./ മല്ലിക സുകുമാരൻ/ (ഒപ്പം കമൽ ഹാസനും ഐ.വി.ശശിയും ഗസ്റ്റ് ആർട്ടിസ്റ്റ്). വിപിൻദാസായിരുന്നു ഛായാഗ്രഹണം. ബിച്ചു തിരുമല. ഏ.റ്റി.ഉമ്മർ ടീമിന്റെ ഗാനങ്ങൾ എല്ലാം തന്നെ അതീവ മനോഹരം… നാലര പതിറ്റാണ്ടിന് ശേഷവും ഇന്നും ആസ്വാദകരെ ആകർഷിച്ചു കാലാതിവർത്തിയായി നിലകൊള്ളുന്നു. / സിതാര പിക്ചേഴ്സായിരുന്നു പ്രാരംഭ വിതരണക്കാർ ം
(8) സത്രത്തിൽ ഒരു രാത്രി
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ പി.പത്മരാജന്റെ രചനയിൽ എൻ.ശങ്കരൻ നായർ സംവിധാനം ചെയ്ത ചിത്രമാണ് “സത്രത്തിൽ ഒരു രാത്രി” ദീപ്തി പ്രോഡക്ഷൻസായിരുന്നു നിർമ്മാണം. രവിയായിരുന്നു എഡിറ്റർ. അശോക് കുമാർ ഛായാഗ്രഹണം. യൂസഫലി കേച്ചേരി രചിച്ച 4 ഗാനങ്ങൾക്ക് ജി.ദേവരാജൻ ഈണമിട്ടു.മമത എന്ന പഴയകാല നായിക നടിയായിരുന്നു പ്രധാന വേഷത്തിൽ . ( വിൻസെന്റും രവികുമാറും നായകന്മാരായ “മധുരിക്കുന്ന രാത്രി.”സത്താർ നായകനായ “സുഖത്തിന്റെ പിന്നാലെ “: എന്നീ ചിത്രങ്ങളിലും ഇവർ അഭിനയിച്ചിരുന്നു) *എം.ജി.സോമൻ.* പി.സുകുമാരൻ.* രവിമേനോൻ.* പ്രതാപചന്ദ്രൻ.കവിയൂർ പൊന്നമ്മ.*മഞ്ജു ഭാർഗ്ഗവി. *വഞ്ചിയൂർ രാധ.*എന്നിവരുംംവേഷമിട്ട ചിത്രം:: 16/06/1978 ന് തീയേറ്ററുകളിൽ എത്തി: ചിത്രം സാമ്പത്തികമായി ഒരു വിധം പിടിച്ചുനിന്നു എന്ന് പറയാം.
(9)* ഉത്രാടരാത്രി
ബാലചന്ദ്രമേനോൻ എന്ന ബഹുമുഖ പ്രതിഭയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു നാഗശ്ശേരി ഫിലീംസിന്റെ ബാനറിൽ എൽ.രാജലക്ഷ്മികുഞ്ഞമ്മ നിർമ്മിച്ച ::”ഉത്രാടരാത്രി”. ::: പുതുമയാർന്ന കഥയും ആഖ്യാനശൈലിയും ചിത്രത്തെ ശ്രദ്ധേയമാക്കി. സംവിധാനത്തോടൊപ്പം രചനയും മേനോൻ തന്നെ. *മധു.*പി.സുകുമാരൻ.*രവിമേനോൻ*.ശശി*ശങ്കരാടി.*കുതിരവട്ടം പപ്പു* ശോഭ.*കനകദുർഗ്ഗ.*മല്ലിക സുകുമാരൻ*.ആറൻമുള പൊന്നമ്മ.*മുതലായവരായിരുന്നു മേനോന്റെ കന്നിച്ചിത്രത്തിലെ നടീനടന്മാർ. രാമൻ നായർ ചിത്രസംയോജനവും ഹേമചന്ദ്രൻ ഛായാഗ്രഹണവും നിർവഹിച്ചു. ബിച്ചു തിരുമല 2 ഗാനങ്ങളെഴുതി. ജയവിജയന്മാരായിരുന്നു സംഗീതം.21/07/1978 ൽ പ്രദർശനത്തിനെത്തിയ ചിത്രം പ്രേക്ഷകരെ നിരാശരാക്കിയില്ല.
(10) ഉറക്കം വരാത്ത രാത്രികൾ
സുനിതയുടെ ബാനറിൽ ആരോമ മണിയെന്ന എം.മണി നിർമ്മിച്ച് എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത് മധു നായകനായ ചിത്രമാണ് “ഉറക്കം വരാത്ത രാത്രികൾ ” ശ്യാം സംഗീതമേകിയ 3 ഗാനങ്ങൾ ചിത്രത്തിലുണ്ട്. നെടുംകുന്നം ജോസഫിന്റേതാണ് തിരക്കഥ/ സംഭാഷണം. (കഥ. സുനിത ടീം). അന്നത്തെ തിരക്കേറിയ ഛായാഗ്രഹകരിൽ പ്രമുഖനായ വിപിൻദാസായിരുന്നു ഛായാഗ്രാഹകൻ. 23/09/1978: ൽ റിലീസായ ചിത്രം സാമ്പത്തികമായി വലിയ വിജയമൊന്നുമായിരുന്നില്ല. സീമയായിരുന്നു മുഖ്യ നായിക. സഹനായിക റീന മറ്റ് താരങ്ങൾ :::ജോസ്./ ജോസ് പ്രകാശ്./മണവാളൻ ജോസഫ്./ കുഞ്ചൻ./
(11). ഹേമന്ത രാത്രി
ഛായാഗ്രാഹകനും നിർമ്മാതാവും കഥാകൃത്തും സംവിധായകനുമായ പി.ബാൽത്തസർ ഹസീന ഫിലീംസിന് വേണ്ടി നിർമ്മിച്ച് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് “ഹേമന്ത രാത്രി” ജേസി ജോർജ് സംഭാഷണം രചിച്ചു. എ.റ്റി.ഉമ്മറിന്റെ സംഗീതത്തിൽ 5 ഗാനങ്ങൾ ചിത്രത്തിലുണ്ട്.ഗാനരചന ബിച്ചു തിരുമല. 27/10/1978 ::ൽ പ്രദർശനമാരംഭിച്ച ചിത്രം ബി.സി.തീയേറ്ററുകളിൽ നിന്നും മുടക്കുമുതലെങ്കിലും തിരിച്ചു പിടിച്ചുകാണണം. എം.ജി.സോമനായിരുന്നു നായകൻ ജയഭാരതി നായികയും. ജയനും ഉഷാകുമാരിയും രാഘവനും കനക ദുർഗ്ഗയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
(12) മധുരിക്കുന്ന രാത്രി::
പിൽക്കാലത്ത് ഹിറ്റ് മേക്കറായി വളർന്ന പി.ജി.വിശ്വംഭരൻ തന്റെ കരിയറിന്റെ ആദ്യ കാലത്ത് സംവിധാനം ചെയ്ത ലോ ബഡ്ജറ്റ് ചിത്രമാണ് “മധുരിക്കുന്ന രാത്രി” ശ്രീ ഗണേഷ് കലാമന്ദിർ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ/ സംഭാഷണം:.ശ്രീമൂലനഗരം വിജയൻ. മെല്ലിശൈമന്നൻ എം..എസ്.വി .ഈണമിട്ട 4 ഗാനങ്ങൾ എഴുതിയത് യൂസഫലി കേച്ചേരി. രംഗനാണ് ക്യാമറ. എഡിറ്റർ . ബാലകൃഷ്ണൻ. എഴുപതുകളുടെ രണ്ടാം പകുതിയിൽ ലോ ബഡ്ജറ്റ് ചിത്രങ്ങളിലെ നായകവേഷങ്ങളിലേക്ക് ചുവട് മാറ്റിയ വിൻസെന്റും രവികുമാറുമായിരുന്നു നായകന്മാർ. പഴയകാല നടി മമത നായിക. സഹനായിക അപർണ്ണ. മറ്റ് വേഷങ്ങളിൽ തിക്കുറിശ്ശി*.പട്ടം സദൻ* മീന.*പി.കെ.എബ്രഹാം*.മാള അരവിന്ദൻ.*തുടങ്ങിയവരാണ് അഭിനയിച്ചത്. ബി.സി.കേന്ദ്രങ്ങളിലെ പ്രദർശന വിജയമായിരുന്നു ഇത്തരം ലോ ബഡ്ജറ്റ് ചിത്രങ്ങളെ അക്കാലത്ത് നിലനീർത്തിയിരുന്നത് എന്നതിനാൽ തന്നെ ചിത്രം നഷ്ടമാകാൻ വഴിയില്ല. റിലീസായത്:::23/10/1978.
( 13) രാത്രികൾ നിനക്കു വേണ്ടി
1970/80 കളിൽ ഏതാനും ലോ ബഡ്ജറ്റ് ആക്ഷൻ/ റൊമാന്റിക് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് റോഷി അലക്സ് എന്ന അലക്സ്. സന്തോഷ് ഫിലീംസിനുവേണ്ടി അഗസ്റ്റിൻ പ്രകാശ് നിർമ്മിച്ച് അലക്സ് സംവിധാനം ചെയ്ത “രാത്രികൾ നിനക്ക് വേണ്ടി” എന്ന ചിത്രത്തിൽ നടനും ഡബ്ബിങ് ആർട്ടിസ്റ്റും അവതാരകനും ഗായകനുമായ കൃഷ്ണചന്ദ്രനായിരുന്നു നായകൻ. ബേബി സുമതി ആദ്യമായി മലയാളത്തിൽ മിസ് സുമതിയായി നായികയായ ചിത്രം കൂടിയാണ് ഇത്. ( സമാനകാലഘട്ടത്തിൽ “സുവരില്ലാത്ത ചിത്രങ്ങൾ “എന്ന തമിഴ് ചിത്രത്തിലും ഭാഗ്യരാജിന്റെ നായികയായി അഭിനയിച്ചിരുന്നു സുമതി). ജയനായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.*പ്രമീള*.പ്രതാപചന്ദ്രൻ *.മല്ലിക സുകുമാരൻ. *സുകുമാരി.*ജഗതി.*മണവാളൻ ജോസഫ്.*എന്നിവരും വേഷമിട്ട ചിത്രം 19/10/1979 ൽ റിലീസായി 4 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. Lyrics:: മങ്കൊമ്പ് ഗോപാലകൃഷ്ണൻ Music:: A.T. ഉമ്മർ.ക്യാമറ:: കെ.കെ.മേനോൻ. Editor;:കെ. ശങ്കുണ്ണി
(14 )പൊന്നിൽ കുളിച്ച രാത്രി
അലക്സ് സംവിധാനം ചെയ്ത മറ്റൊരു ലോ ബഡ്ജറ്റ് ചിത്രമായ “പൊന്നിൽ കുളിച്ച രാത്രി” ഉമാ മിനി മൂവീസിന്റെ ബാനറിൽ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് പുരുഷൻ ആലപ്പുഴ നിർമ്മിച്ച ചിത്രമാണ്… (അക്കാലത്ത് ( 1970/80 കളിൽ) നിരവധി ചിത്രങ്ങൾ നിർമ്മിച്ച നിർമ്മാതാവാണ് പുരുഷൻ ആലപ്പുഴ.അദ്ദേഹം തന്നെയാണ് മിക്ക ചിത്രങ്ങളുടെ രചനയും. ഈ ടീമിലെ മറ്റൊരാൾ കാർത്തികേയന് ആലപ്പുഴ) “കോളിളക്കം” ഉൾപ്പെടെ നിരവധി ചിത്രങ്ങൾ പിൽക്കാലത്ത് സംവിധാനം ചെയ്ത പി.എൻ.സുന്ദരമായിരുന്നു ഛായാഗ്രഹണം. സംവിധായകൻ കൂടിയായ എൻ.പി.സുരേഷായിരുന്നു എഡിറ്റർ. *വിൻസെന്റ്”.ഉണ്ണിമേരി*.കൊച്ചിൻ ഹനീഫ.*എൻ.ഗോവിന്ദൻ കുട്ടി*.വിജയലളിത* ഏന്നിവർ അഭിനയിച്ച ചിത്രം:: 19/10/ 1979:: ൽ റിലീസായി . യൂസഫലി കേച്ചേരി രചിച്ച 4. ഗാനങ്ങൾ ചിത്രത്തിലുണ്ട്. സംഗീതം.എ.റ്റി.ഉമ്മർ.**** മികച്ച ആസൂത്രണത്തോടെ ചെറിയ ബഡ്ജറ്റിൽ നിർമ്മിക്കുന്നതിനാൽ വൻ വിജയം നേടിയില്ലെങ്കിലും ഇത്തരം ചിത്രങ്ങൾ ശരാശരി വിജയമാകാനാണ്സാദ്ധ്യത
(15) ആ രാത്രി
ജൂബിലി പ്രോഡക്ഷൻസിനു വേണ്ടി ജോയ് തോമസ് നിർമിച്ച് ജോഷി സംവിധാനം ചെയ്ത “ആ രാത്രി “.കുടുംബ പശ്ചാത്തലത്തിലൊരുക്കിയ പ്രതികാര കഥ പറയുന്ന ചിത്രമായിരുന്നു. 23/04/1983 ൽ ജൂബിലി തന്നെ വിതരണം ചെയ്ത ചിത്രം വൻ വിജയം നേടി. കലൂർ ഡെന്നീസ് തിരക്കഥ സംഭാഷണം രചിച്ചു / ::മമ്മൂട്ടി./രതീഷ്./പൂർണിമാ ജയറാം/ ( ഇപ്പോൾ പൂർണിമ ഭാഗ്യരാജ്)/ രോഹിണി./എം.ജി.സോമൻ./അഞ്ജു./കൊച്ചിൻ ഹനീഫ./ലാലു അലക്സ്./പ്രതാപചന്ദ്രൻ. ജഗതി/.സൂകുമാരി./കുഞ്ചൻ./സണ്ണി/.ഫിലോമിന./കൊതുക് നാണപ്പൻ/. തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. പൂവച്ചൽ ഖാദറിന്റെ നാല് ഗാനങ്ങൾക്ക്.ഈണമിട്ടത് ഇശയ്ഞ്ജാനി ഇളയരാജ./എഡിറ്റർ ശങ്കുണ്ണി
(16) * നിറമുള്ള രാവുകൾ.
ശാസ്താ പ്രോഡക്ഷൻസിന് വേണ്ടി എസ്.കുമാർ നിർമ്മിച്ച് എൻ.ശങ്കരൻ നായർ സംവിധാനം ചെയ്ത ചിത്രമാണ് ” നിറമുള്ള രാവുകൾ” ചേരി വിശ്വനാഥനാണ് തിരക്കഥയും സംഭാഷണവും/ ഗാനങ്ങൾ പൂവച്ചൽ ഖാദർ. / കെ.ജെ.ജോയ്: സംഗീതം. /07/03/1986 ൽ ചിത്രം റിലീസായി / *വിൻസെന്റ്./സത്താർ./ജനാർദ്ധനൻ./ബഹദൂർ. /പ്രതാപചന്ദ്രൻ. ജോസ് പ്രകാശ്.)രഘു/.ജോണി/.ദേവൻ. അച്ചൻ കുഞ്ഞ്./പൂജപ്പുര രവി/.ഉണ്ണിമേരി/.ശുഭ/.അശ്വനി/.ലളിതശ്രീ/. സൂര്യ./പ്രമീള./ തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്.
(17):അർദ്ധ രാത്രി::::: സുരാജ് നിർമ്മിച്ച് ആഷാഖാൻ സംവിധാനം ചെയ്ത “അർദ്ധ രാത്രി” യിൽ രതീഷ്/. ക്യാപ്റ്റൻ രാജു./രഘു ദാമോദർ എന്ന ഭീമൻ രഘു./റ്റി.ജി.രവി./കുണ്ടറ ജോണി./മാധുരി/.അനുരാധ./ബബിത ജസ്റ്റിൻ./ഡിസ്കോ ശാന്തി./ എന്നിവർ അഭിനയിച്ചിരുന്നു. ഭരണിക്കാവ് ശിവകുമാർ രചിച്ച 3 ഗാനങ്ങൾക്ക് കെ.ജെ.ജോയി ഈണമേകി. * ജി.മുരളി എഡിറ്റിംഗും മെല്ലി ദയാൾ സിനിമോട്ടോഗ്രാഫിയും നിർവ്വഹിച്ച സിനിമ:: 12/12/1986 ൽ റിലീസായി. പ്രത്യേക വിഭാഗം പ്രേക്ഷകരെ മാത്രം ലക്ഷ്യമിട്ട് തയ്യാറാക്കിയ ചിത്രം അതുകൊണ്ട് തന്നെ ശിൽപ്പികൾ ഉദ്ദേശിച്ച വിജയം നേടിയതായി കരുതാം.
(ചിത്രങ്ങൾക്ക് ::::കടപ്പാട്).
പിൻകുറിപ്പ്::: ലിസ്റ്റ് അപൂർണ്ണമാണ്