വിവാഹ ആവാഹനം, എന്താണത്…? പേരിലാണ് ചിലതൊക്കെ ‘ഇരിക്കുന്നത്’ എന്നതാണ് ഉത്തരം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
37 SHARES
448 VIEWS

Latheef Mehafil

എങ്ങനെയാണ് ഒരു സിനിമയ്ക്ക് പേര് നിശ്ചയിക്കുന്നത്..? അതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്..?ഓർമ്മകളിൽ ഇന്നും മായാതെ നിൽക്കുന്ന എത്രയെത്ര സിനിമ പേരുകളുണ്ട് നമ്മുടെ മനസ്സിൽ..? ഒറ്റ കേൾവിയിൽ അല്ലെങ്കിൽ ഒറ്റ വായനയിൽ അതുമല്ലെങ്കിൽ ഒറ്റ കാഴ്ച്ചയിൽ തന്നെ പ്രേക്ഷകന്റെ മനസ്സിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന,ലളിതവും സുന്ദരവും കാല്പനികവുമായ എത്രയെത്ര സിനിമ പേരുകൾ…!!!

കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ,ശ്യാമ,തൂവാനത്തുമ്പികൾ, യാത്ര, പഞ്ചാഗ്നി, വഴിയോരക്കാഴ്ച്ചകൾ, നിറക്കൂട്ട്,സ്നേഹമുള്ള സിംഹം,അമരം, ചമയം, വൈശാലി, ദിനരാത്രങ്ങൾ, സിന്ദൂര സന്ധ്യക്ക്‌ മൗനം, ഈ ഗാനം മറക്കുമോ, സ്വാഗതം, ഞാൻ ഗന്ധർവ്വൻ, അപരൻ, ചാമരം, പപ്പയുടെ സ്വന്തം അപ്പൂസ്,തമ്മിൽ തമ്മിൽ,ഒന്ന് മുതൽ പൂജ്യം വരെ, ഉത്തരം, മഹായാനം,പെരുവെണ്ണാപുരത്തെ വിശേഷങ്ങൾ,തൂവൽ സ്പർശം, ഒരു കഥ ഒരു നുണക്കഥ, എന്ന് നാഥന്റെ നിമ്മി, ദേശാടനപക്ഷികൾ കരയാറില്ല, കരിയിലക്കാറ്റുപോലെ…..തുടങ്ങി എഴുതിയാൽ തീരാത്ത അത്രയും പേരുകളുണ്ട്.

അങ്ങനെയങ്ങനെ ഒരു കാലഘട്ടത്തിന്റെ നഷ്ട സ്മൃതികളെ മുഴുവൻ ഒരൊറ്റ സിനിമ പേര് കൊണ്ട് മനസ്സിലേക്ക് കൊളുത്തി വെക്കാൻ കെല്പുള്ള സിനിമ പേരുകൾ.നമ്മുടെ തന്നെ ഇന്നലെകളെ ഓർമ്മകളുടെ കൈക്കുടന്നയിലാക്കി മുന്നിലേക്കിട്ട് തരുന്ന ടൈറ്റിലുകൾ.ഇതോടൊപ്പം ചേർത്ത സിനിമ പോസ്റ്റർ ശ്രദ്ധയിൽ പെട്ടതാണ് ഈ കുറിപ്പിന് കാരണം.വിവാഹ ആവാഹനം…🙄🙄എന്താണത്…? ഒരു പേരിൽ എന്തിരിക്കുന്നു എന്നത് ഒരു ചോദ്യമാണ്. പേരിലാണ് ചിലതൊക്കെ ‘ഇരിക്കുന്നത്’ എന്നതാണ് ഉത്തരം.മണിയൻ പിള്ള രാജുവിന്റെ മകൻ അഭിനയിക്കുന്ന സിനിമയാണ്. രാജു ചേട്ടൻ ഈ പേര് കേട്ടിട്ട് എന്ത് പറഞ്ഞു ആവോ..?

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ