പ്രേക്ഷകർക്ക് ഹരം പകർന്ന് ഹക്കീം ഷാജഹാൻന്റെ ‘കടകൻ’ലെ സെക്കൻഡ് സോങ്ങ് ‘അജപ്പമട’ പുറത്ത് !

ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന, ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ലെ സെക്കൻഡ് സോങ്ങ് ‘അജപ്പമട’ പുറത്തിറങ്ങി. ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്ത ഈ ഗാനം ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഷംസുദ് എടരിക്കോട് വരികൾ ഒരുക്കിയ ​ഗാനത്തിന് ഗോപി സുന്ദറാണ് സം​ഗീതം പകർന്നിരിക്കുന്നത്.

നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിക്കുന്ന ‘കടകൻ’ ഫാമിലി എന്റർടൈനറാണ്. ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രം ഖലീലാണ് നിർമ്മിക്കുന്നത്. ഫെബ്രുവരി 23ന് ചിത്രം തിയറ്ററുകളിലെത്തും.

‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ നായകനായെത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതവും ഫോൾക്ക്ഗ്രാഫറുടെ വരികളും കോർത്തിണക്കി, ഫോൾക്ക്ഗ്രാഫറും സംഘവും ചേന്ന് ആലപിച്ച ചിത്രത്തിലെ ആദ്യ ഗാനം ‘ചൗട്ടും കുത്തും’ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി, പിആർഒ: ശബരി.
https://youtu.be/50cvWS23Zt8 KADAKAN Second Song 🔥
“Ajjappamada ” Out now…!

***

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ജോഷി ജോൺ ചിത്രം ‘കുരുവിപാപ്പ’ മാർച്ച്‌ ഒന്നിന് റിലീസ്.

സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’ അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പുർ ജാസ്മിൻ ജാസ് എന്നിവരാണ്കുട്ടികളെയും കൂട്ടി കുടുംബസമേതം കാണേണ്ട കാലിക പ്രസക്തിയുള്ള കഥ പറയുന്ന കുരുവിപാപ്പാ മാർച്ച്‌ ഒന്നിന് നിങ്ങളുടെ തൊട്ടടുത്തുള്ള തിയറ്ററുകളിൽ എത്തുകയാണ് അവഗണനയുടെ തരം തിരിക്കലിൽ നിന്ന് സ്വന്തം ജീവിതം തന്നെ മടുത്ത നിരാലംബയായ കുരുവി എന്ന പെൺകുട്ടിയുടെ അതി ജീവനത്തിന്റെ കഥയാണ് കുരുവി പാപ്പ പറയുന്നത്..വിനീത്, കൈലാഷ്, ലാൽ ജോസ്, മുക്ത എന്നിവരെ കൂടാതെ തൻഹ ഫാത്തിമ, മണിക്കുട്ടൻ, സന്തോഷ്‌ കീഴാറ്റൂർ, രാജേഷ് ശർമ്മ,കിച്ചു ടെല്ലസ്, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനിൽ സൈനുദ്ധീൻ, സീനത്ത്, ജീജ സുരേന്ദ്രൻ, നിലംബൂർ ആയിഷ, രമ്യ പണിക്കർ, അതിഥി റായ്, റാഹീൽ റഹിം, രമ്യ രാജേഷ്,സിദ്ധാർഥ് സത്യൻ, പോളി വടക്കൻ, അരിസ്റ്റോ സുരേഷ്, സുനിൽ ശിവറാം, റിയാ ഡേവിഡ്, സുനിൽ ചാലക്കുടി എന്നിവരും അഭിനയിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം,യൂനസിയോ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്. വിപിൻ മോഹൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ.എഡിറ്റർ: വി.ടി ശ്രീജിത്, പ്രൊജക്ട് ഡിസൈനർ: ലിജു നടേരി, പ്രൊഡക്ഷൻ കൺട്രോളർ: ഫഹദ് പെഴ്മൂട്, ആർട്ട്: കോയാസ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂം: ശരണ്യ ജീബു, ബി.ജി.എം: പ്രദീപ് ടോം, സൗണ്ട് ഡിസൈൻ: രാജേഷ്, അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, സിജോ ജോസഫ്, അനന്തകൃഷ്ണൻ, ആക്ഷൻ: റൺ രവി, സ്റ്റിൽസ്: ഷജിൽ ഒബ്സ്ക്യൂറ, അനീസ് ask, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്,ഔട്ട്‌ റീച്ച് സ്റ്റുഡിയോ,ടൈറ്റിൽ: രാഹുൽ രാജ്, ഡിസൈൻ: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

***

നിഗൂഢതകളുടെ ചുരുളഴിക്കുവാൻ ‘സീക്രട്ട് ഹോമി’ൻ്റെ വാതിൽ ഫെബ്രുവരിയിൽ തുറക്കുന്നു..! ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

എല്ലാ മലയാളികളിലും ഞെട്ടലുളവാക്കിയ കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമ ‘സീക്രട്ട് ഹോം’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്. ചിത്രം ഫെബ്രുവരി മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ്ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കോ-പ്രൊഡ്യൂസർ – വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ – ഷിബു ജോബ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – അനീഷ് സി സലിം, എഡിറ്റർ – രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ – ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ – ചാൾസ്, പ്രൊഡക്ഷൻ ഡിസൈൻ – അനീഷ് ഗോപാൽ, ആർട്ട് ഡയറക്ടർ – നിഖിൽ ചാക്കോ കിഴക്കേത്തടത്തിൽ, മേക്ക് അപ്പ് – മനു മോഹൻ, കോസ്റ്റ്യൂംസ് – സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രശാന്ത് വി മേനോൻ, സുഹാസ് രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മാലവട്ടത്ത്, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, ശരത്ത്, വി എഫ് എക്സ് – പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ് – ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈൻ – ആൻ്റണി സ്റ്റീഫൻ.

**

*മലയാള സിനിമയിൽ നായകനായി* *ഗായകൻ ഹരിഹരൻ: ദയാഭാരതി’ ടൈറ്റിൽ പോസ്റ്റർ* *പുറത്ത്*

പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന’ദയ ഭാരതി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ വിനയൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. തമ്പുരാൻ ഇന്റർനാഷണൽ ഫിലിം ആൻഡ് ഇവന്റസിന്റെ ബാനറിൽ ബി വിജയകുമാറും, ചാരങ്ങാട്ട് അശോകനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് കെ ജി വിജയകുമാറാണ്. തമിഴ്‌നാട്ടിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന തമ്പുരാന്‍ ചിട്ടി ഫണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ ആദ്യ സിനിമയാണിത്.ദേശിയ അവാർഡ് ജേതാവ് നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത്, ഗോകുലം ഗോപാലൻ, എ. വി. അനൂപ്, ദിനേശ് പ്രഭാകർ, നേഹാ സക്സേന, നിയ, ബാദുഷ, വർക്കല ഹരിദാസ്, സഞ്ജു പാല, കവിരാജ്, ജയരാജ്‌ നിലേശ്വരം പി നാരായണൻ, സുജാത നെയ്യാറ്റിൻകര, ബിനി ജോൺ വിഷ്ണു നെടുമങ്ങാട്, മഞ്ജു തൊടുപുഴ, അഞ്ജന, ബേബി ദേവാനന്ദ എന്നിവർക്കൊപ്പം നൂറോളം ആദിവാസി കലാകാരന്മാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അതിരപ്പള്ളി, അനക്കയം, തിരുവനന്തപുരം അട്ടപ്പാടി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് അണിയറപ്രവർത്തകർപറയുന്നത്. ചിത്രം മാർച്ചിൽ തീയറ്ററുകളിലെത്തും.വനമേഖലയിലെ ആദിവാസി ഊരുകളിലുള്ള ഒരു ഏകാധ്യാപിക വിദ്യാലയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്‌. പലപ്പോഴായി അവിടെയെത്തിയ രണ്ട് അധ്യാപികമാര്‍ ഊരുകളിലെ ക്രൂരമായ ആദിവാസി ചൂഷണത്തിനെതിരെ പ്രതികരിക്കുന്നു. ഈ കാരണത്താൽ ആ അധ്യാപികമാര്‍ക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ വളരെ വലുതായിരുന്നു. ഇതിനിടെ അവിടെയെത്തുന്ന ഗായകന്‍ ഹരിഹരൻ അവിടെ എത്തുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം. നര്‍മ്മവും പ്രണയവും പകയും പ്രതിരോധവുമെല്ലാം ചേരുന്ന ‘ദയ ഭാരതി’ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാകും വിധമാണ് മലയാളത്തിലെ സീനിയര്‍ സംവിധായകനായ കെ.ജി. വിജയകുമാര്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

മെൽബിൻ, സന്തോഷ്‌ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രഭാവർമ, ജയൻ തൊടുപുഴ ഡാർവിൻ പിറവം എന്നിവരുടെ വരികൾക്ക് സംഗീതം നൽകുന്നത് സ്റ്റിൽജു അർജുനാണ്.ഹരിഹരന്‍, നഞ്ചിയമ്മ, രാധിക അശോക്, ഒവിയാറ്റസ് അഗസ്റ്റിന്‍, ഹരിത വി. കുമാര്‍ ഐഎഎസ് എന്നിവരാണ് ഈ ചിത്രത്തിലെ ഗായകര്‍. എഡിറ്റിംഗ് : രതീഷ് മോഹന്‍. അസോ. എഡിറ്റേഴ്‌സ് : ബിപിന്‍ ബോബന്‍, ജോണ്‍സണ്‍. അസോസിയേറ്റ് : സെബിന്‍. കോസ്റ്റ്യൂംസ് : സുകേഷ് താനൂര്‍. പശ്ചാത്തല സംഗീതം : ശ്യാം ധര്‍മ്മന്‍. സഹസംവിധാനം : അയ്യപ്പന്‍, അനില്‍, രേഷ്മ. സംഘട്ടനം : ഡ്രാഗണ്‍ ജിറോഷ്.കലാസംവിധാനം : ലാലു തൃക്കുളം. സ്റ്റില്‍സ് : ജോര്‍ജ്ജ് കോലാന്‍. കോറിയോഗ്രാഫി : : മാസ്റ്റര്‍ ശ്രീസെല്‍വി. മേയ്ക്ക്-അപ്പ് : ഐറിന്‍, നിമ്മി, ധന്യ. ഡിഐ : മഹാദേവന്‍. സൗണ്ട് എഫക്ട്‌സ് : നിഖില്‍ പി.വി., ഷൈജു എം. വിഷ്വല്‍ എഫക്ട്‌സ് : ശബരീഷ് ബാലസുബ്രഹ്മണ്യം ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്. വിഎഫ്എക്‌സ് പ്രൊഡ്യൂസര്‍: പ്രിയങ്ക ജയപ്രകാശ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : അനുക്കുട്ടന്‍ ഏറ്റുമാനൂര്‍. സൗണ്ട് എഞ്ചിനിയർ : സാജൻ തോമസ്. അസി. എഞ്ചിനിയർ :ഫറൂഖ് അഹമ്മദലി. ഫിനാന്‍സ് കണ്‍ട്രോളര്‍ : പുഷ്പ ചെന്നൈ. ഫിനാന്‍സ് മാനേജര്‍ : അനീഷ് വര്‍ഗീസ്. ഓഫീസ് അസിസ്റ്റന്റ് : ഗൗരീ ശങ്കര്‍. ലൊക്കേഷന്‍ മാനേജര്‍: സുരേഷ് ആതിരപ്പള്ളി. സ്റ്റുഡിയോ : ചിത്രാഞ്ജലി, ഇന്‍ സ്റ്റുഡിയോ മുംബൈ & വിസ്മയ് ഫിലിം സിറ്റി. മീഡിയാ എക്‌സിക്യൂട്ടീവ് : സിബി പടിയറ. ഡിജിറ്റൽ മാർക്കറ്റിംഗ് : റോജിൻ കെ റോയ് ( മൂവി റ്റാഗ്സ് )വാഴൂർ ജോസ്.

******

“ഒരു ഭാരത സർക്കാർ ഉത്പന്നം “ടീസർ.

സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ” ഒരു ഭാരത സർക്കാർ ഉത്പന്നം” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.അജു വർഗീസ്,ഗൗരി ജികിഷൻ,ദർശന എസ് നായർ,ലാൽ ജോസ്, വിനീത് വാസുദേവൻ,ജാഫർ ഇടുക്കി, ഗോകുൽ, രാജേഷ് അഴീക്കോടൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് ജഗനാഥൻ,ടി വി കൃഷ്ണൻ തുരുത്തി, കെ സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാനിർവ്വഹിക്കുന്നു.

നിസാം റാവുത്തർ തിരക്കഥ,സംഭാഷണമെഴുതുന്നു.സംഗീതം-അജ്മൽ ഹസ്ബുള്ള,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നാഗരാജ്,പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ കല-ഷാജി മുകുന്ദ്,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-അജി മസ്ക്കറ്റ്, പരസ്യക്കല-യെല്ലൊ ടൂത്ത്സ്,എഡിറ്റർ-ജിതിൻ ഡി കെ,ക്രിയേറ്റീവ് ഡയറക്ടർ-രഘുരാമവർമ്മ, ചീഫ്അസോസിയേറ്റ് ഡയറക്ടർ-എം എസ് നിതിൻ, അസോസിയേറ്റ് ഡയറക്ടർ-അരുൺ പി എസ്, അസിസ്റ്റന്റ് ഡയറക്ടർ-ശ്യാം, അരുൺ,അഖിൽ, സൗണ്ട് ഡിസൈൻ-രാമഭദ്രൻ ബി,ഫിനാൻസ് കൺട്രോളർ-വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-വിവേക്,പി ആർ ഒ-എ എസ് ദിനേശ്.

**

എസ്.എൻ. സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം “സീക്രെട്ട്” : ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

തന്റെ രചനകളിലൂടെ ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രകാശനം മെഗാ സ്റ്റാർ മമ്മൂട്ടി നിർവഹിച്ചു.
മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് സീക്രട്ട് എന്നാണ്. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിർമ്മാണം. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ കൂടെയാണ് റിലീസ് ചെയ്തത്.

പ്രിത്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, നിവിൻ പോളി, ബേസിൽ ജോസഫ് തുടങ്ങി സിനിമാ മേഖലയിലെ പ്രഗത്ഭ താരങ്ങളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ നെറ്റ്വർക്കുകളിൽ പങ്കുവച്ചു. ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ്.എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയാണ്. എറണാകുളം, പാലക്കാട്, തമിഴ്നാട് എന്നീ സ്ഥലങ്ങളിൽ നാല്പത്തി അഞ്ചു ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

ഡി.ഒ.പി -ജാക്സൺ ജോൺസൺ, എഡിറ്റിങ് -ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ : സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാകേഷ്.ടി.ബി, പ്രൊഡക്ഷൻ കൺട്രോളർ -അരോമ മോഹൻ, കോസ് റ്റ്യൂം : സ്റ്റെഫി സേവിയർ, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ശിവറാം, സൗണ്ട് ഡിസൈൻ : വിക്കി, കിഷൻ. അസ്സോസിയേറ്റ് ഡയറക്ടർ : വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ് : അജിത് എ ജോർജ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ഡി ഐ: മോക്ഷ, പി.ആർ.ഒ : പ്രതീഷ് ശേഖർ, സ്റ്റിൽസ് : നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ : ആന്റണി സ്റ്റീഫൻ.

***
‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ഏറെ കൗതുകം നിറഞ്ഞതാണ് ഈ പോസ്റ്റർ .സൂക്ഷിച്ചു നോക്കിയാൽ മാത്രമേ ഈ കൗതുകം മനസ്സിലാവുകയുള്ളൂ… ദുൽഖർ സൽമാൻ്റെ തലയാണ് പോസ്റ്ററിൽ കാണുന്നത്. സാധാരണ അതാതു ചിത്രങ്ങളിലെ അഭിനേതാക്കളെയാണ് പോസ്റ്ററുകളിൽ ഉൾപ്പെടുത്തുക എന്നാൽ ഇവിടെ ദുൽഖർ സൽമാനെ ഉൾക്കൊള്ളിച്ചിരിക്കുന്നത് കുറുപ്പ് എന്ന ചിത്രത്തിൽ സുകുമാരക്കുറുപ്പ് എന്ന കഥാപാത്രത്തെ ദുൽഖർ സൽമാൻ അവതരിപ്പിച്ച് പ്രശംസ നേടിയിരുന്നതിനാലാണ്.

കുറുപ്പ് എന്ന ചിത്രത്തിൻ്റെ പോസ്റ്റർ ഭിത്തിയിൽ ഒട്ടിച്ചിരിക്കുകയാണ്. അതും സൂഷ്മതയോടെ ശ്രദ്ധിച്ചാൽ മാത്രമേ മനസ്സിലാകൂ… അതിൻ്റെ ഏറ്റവും മുകളിലായി മറ്റൊരു ചിത്രമായ അജഗജാന്തരത്തിൻ്റെ പോസ്റ്ററും കാണാം. ഒരു ഭിത്തിയിലെ പടങ്ങളാണിത്. ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ഈ ചിത്രത്തിന് ഏറെ അനുയോജ്യമായ ഒരു ഫസ്റ്റ് ലുക്ക് തന്നെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ ചിത്രത്തിൻ്റെ കഥയിൽ കുറുപ്പ് എന്ന ചിത്രത്തിലെ ചിലഭാഗങ്ങൾക്ക് ഏറെ ബന്ധമുണ്ട്. അതു തന്നെയാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റർ പുറത്തുവിടാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിക്കുവാൻ കാരണവും.

അബു സലിം സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മുൻ നിരയിലേക്കു കടക്കുന്നു. ഷാജി കൈലാസ് – ആനി ദമ്പതിമാരുടെ ഇളയ മകൻ റുബിൻ ഷാജി കൈലാസിനെ ആദ്യമായി രംഗത്തവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. ‘സൂര്യ ക്രിഷ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനോജ് വർഗീസ്, വൈഷ്ണവ്, സോണിയ മൽഹാർ, ജോണി ആൻ്റെണി ടിനി ടോം, ശ്രീജിത്ത് രവി, സുജിത് ശങ്കർ ഇനിയ ദിനേശ് പണിക്കർ, സാബു ഗുണ്ടു കാട്, സുന്ദർ എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ – വി. ആർ. ബാലഗോപാൽ. ഗാനങ്ങൾ – ബി.കെ. ഹരിനാരായണൻ സംഗീതം – മെജോ ജോസഫ്. ആലാപനം. വിനീത് ശ്രീനിവാസൻ, അഫ്സൽ ഛായാഗ്രഹണം -രജീഷ് രാമൻ. എഡിറ്റിംഗ് – അഭിലാഷ് റാമചന്ദ്രൻ മേക്കപ്പ് -സന്തോഷ് വെൺപകൽ നിശ്ചല ഛായാഗ്രഹണം – അജീഷ് കോസ്റ്റ്യും ഡിസൈൻ – ബ്യൂസി ബേബി ജോൺ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കൃഷ്ണകുമാർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് കുര്യൻ ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ – ഹരികാട്ടാക്കട. പ്രൊജക്റ്റ് ഡിസൈൻ മുരുകൻ എസ്. പ്രജീവം മൂവീസിൻ്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു വാഴൂർ ജോസ്.

**

റിലീസിനൊരുങ്ങി മാരിവില്ലിൻ ഗോപുരങ്ങൾ; ചിത്രം ഫെബ്രുവരി 16ന് തീയേറ്ററുകളിലെത്തും…

കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മാരിവില്ലിൻ ഗോപുരങ്ങൾ” റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ചിത്രം ഫെബ്രുവരി 16ന് തീയേറ്റർ റിലീസ് ചെയ്യുമെന്ന് നിർമ്മാതക്കൾ അറിയിച്ചു. ചിത്രത്തിന്റെ ഓവർസീസ് അവകാശം വിറ്റുപോയ വാർത്തയാണ് ഏറ്റവും ഒടുവിലായി അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ദുബായ്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേർന്നാണ് ലോകമെമ്പാടുമുള്ള റിലീസിൻ്റെ ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മെലഡികളുടെ കിംങ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് മ്യൂസിക് 247 ആണ്.

സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി എൻ്റർടെയിനറായ ഈ ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേർന്നാണ്. പ്രമോദ് മോഹൻ്റേതാണ് ചിത്രത്തിൻ്റെ തിരക്കഥ. വിനായക് ശശികുമാറിന്റെതാണ് വരികൾ. ശ്യാമപ്രകാശ്.എം.എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി.വിയും, അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രവീൺ, കോ -ഡയറക്ടർ: പ്രമോദ് മോഹൻ, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: റിസണൻസ് ഓഡിയോസ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ: ശരൺ എസ്,എസ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ്: റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി: ഹൈപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

***

മനം നിറച്ച് വിദ്യാസാഗർ- ഹരിഹരൻ മാജിക്; ‘മാരിവില്ലിൻ ഗോപുരങ്ങൾ’ലെ പുതിയ ഗാനം

കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മാരിവില്ലിൻ ഗോപുരങ്ങൾ”ലെ പുതിയ ഗാനം റിലീസായി. മെലഡികളുടെ കിംങ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണ് മാരിവില്ലിൻ ഗോപുരങ്ങൾ. ചിത്രം ഫെബ്രുവരി 16ന് തീയേറ്റർ റിലീസിന് ഒരുങ്ങി. തീർത്തും മനം നിറയുന്ന വിനായക് ശശികുമാറിൻ്റെ വരികൾക്ക് ഹരിഹരൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി എൻ്റർടെയിനറായ ഈ ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേർന്നാണ്.

നവംബർ മാസം റിലീസിനെത്തുന്ന ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ് മ്യൂസിക് 247 ആണ്. പ്രമോദ് മോഹൻ്റേതാണ് ചിത്രത്തിൻ്റെ തിരക്കഥ. ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കൂടാതെ വസിഷ്ട് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനായക് ശശികുമാറിന്റെതാണ് വരികൾ. ശ്യാമപ്രകാശ്. എം.എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി.വിയും, അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രവീൺ, കോ -ഡയറക്ടർ: പ്രമോദ് മോഹൻ, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: ജോബി സോണി തോമസ് & പ്രശാന്ത് പി മേനോൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ: ശരൺ എസ്,എസ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ്: റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി: ഹൈപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

***
‘ഷാ ബാനോ ബീഗം’ കേസ് സിനിമയാവുന്നു ! സംവിധാനം സുപർൺ എസ് വർമ്മ

വിവാദമായ ‘ഷാ ബാനോ ബീഗം’ കേസ് ആസ്പതമാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായകൻ സുപർൺ എസ് വർമ്മ ഒരു കോർട്ട് റൂം ഡ്രാമ തിരക്കഥയെഴുതി സംവിധാനം ചെയ്യാനൊരുങ്ങുന്നു. തിരക്കഥ പൂർത്തിയായെങ്കിലും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും തീരുമാനിക്കേണ്ടതുണ്ട് എന്നതിനാൽ ചിത്രം ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ വർക്കുകളിലാണ്. ഷാ ബാനോ ബീഗത്തിൻ്റെ കേസിനെക്കുറിച്ചുള്ള ഒരു സിനിമ ഇന്നത്തെ തലമുറക്ക് പ്രധാനമാണെന്ന് നിർമ്മാതാക്കൾക്ക് ഉറപ്പുണ്ടെന്നും അത് സ്ത്രീ ശാക്തീകരണം പ്രദർശിപ്പിക്കുന്നുണ്ടെന്നും ഞങ്ങൾ മനസ്സിലാക്കുന്നു എന്നാണ് സംവിധായകൻ പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന കേസാണ് ‘ഷാ ബാനോ ബീഗം കേസ്’ എന്നറിയപ്പെടുന്ന ‘അഹമ്മദ് ഖാൻ കേസ്’. 1978-ൽ 62 വയസ്സുള്ള ഷാ ബാനോ ആണ് ഈ കേസ് ഫയൽ ചെയ്തത്.

ഷാ ബാനോയുടെ ഭർത്താവ് അഹമ്മദ് ഖാൻ അവളെ വിവാഹമോചനം ചെയ്ത കാരണത്താൽ 1973-ലെ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 123 പ്രകാരം അവൾ തനിക്കും തൻ്റെ അഞ്ച് മക്കൾക്കും ജീവനാംശം ആവശ്യപ്പെട്ട് കേസ് കൊടുത്തു. കേസിൽ ഷാ ബാനോ വിജയിച്ചു. എന്നാൽ വിധി ഇസ്‌ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിച്ചതിനാൽ അത് കോലാഹലത്തിന് കാരണമായി. തുടർന്ന് ഇന്ത്യയിലെ വിവിധ മതങ്ങൾക്ക് വ്യത്യസ്ത സിവിൽ കോഡുകൾ ഉള്ളതിനെക്കുറിച്ചുള്ള ഒരു ചർച്ചക്കും ഇത് കാരണമായതോടെ വിധി പ്രസ്താവിച്ച് 40 വർഷത്തിലേറെയായിട്ടും ഈ ചർച്ച തുടരുന്നു. ‘റാണാ നായിഡു’ (സംവിധാനം), ‘ദി ട്രയൽ’ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), ‘സുൽത്താൻ ഓഫ് ഡൽഹി’ (സംവിധാനം) തുടങ്ങിയ വെബ് ഷോകൾക്ക് ശേഷം സുപർൺ എസ് വർമ്മ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഷാ ബാനോ ബീഗം’.

***

പ്രശസ്ത ഗാനരചയിതാവും കവിയുമായ ശ്രീ കെ ജയകുമാർ രചന നിർവഹിക്കുന്ന *കൈലാസത്തിലെ അതിഥി **എന്ന ചിത്രത്തിന്റെ പ്രീവ്യൂ കഴിഞ്ഞു.* തിയേറ്ററുകളിൽ ഉടൻ റിലീസാകുന്നു. .

ട്രൈപ്പാൾ ഇന്റർനാഷണലിന്റെ ബാനറിൽ ശ്രീ അജിത് കുമാർ എം പാലക്കാട്.ട്രൈപ്പാൾ ഇന്റർനാഷണൽ. ശ്രീ എൽപി സതീഷ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രമാണ് *കൈലാസത്തിലെ അതിഥി.* അജയ് ശിവറാം ചിത്രം സംവിധാനം ചെയ്യുന്നു.ശ്രീ കെ ജയകുമാർ കഥ,തിരക്കഥ, സംഭാഷണം രചിച്ച് ഗാനരചന നിർവ്വഹിക്കുന്ന ചിത്രമാണിത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന പ്രിവ്യൂ ചടങ്ങിൽ പ്രശസ്ത കവിയായ ശ്രീ പ്രഭാവർമ്മ ഉൾപ്പെടെ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഡോക്ടർ ഷാനവാസ്, സാബു തിരുവല്ല, അജിത് കുമാർ എം പാലക്കാട്, എ ആർ റഹീം, ബോസ്സ്,ശാരദ പാലത്, ദേവ നന്ദിനി, അക്ഷയ്, രുദ്രാക്ഷ്, നിവിൻ മുരളി,കാർത്തിക് സച്ചിൻ, കൗശൽ, ഇഷാ മുജീബ്, റോസ് എന്നി ബാലതാരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈലാസത്തിലെ അതിഥി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജി വാവച്ചൻ. സംഗീത സംവിധാനം വിജയ്ചമ്പത്ത്. എഡിറ്റിംഗ് ബിബിൻ വിശ്വൽ ഡോൻസ്.ചീഫ് അസോസിയേറ്റ് ഡയറക്ടർ ഡോ. ശ്രീജിത്ത് സൈമൺ. വസ്ത്രാലങ്കാരം ദേവൻ കുമാരപുരം. മേക്കപ്പ് ബിനു കരുമം. ആർട്ട്‌ ഡയറക്ടർ സജിത്ത് ആനയറ. പ്രൊഡക്ഷൻ കൺട്രോളർ ശ്യാം സരസ് . ഗായകർ മാതംഗി അജിത് കുമാർ, ഋതുരാജ്.സ്റ്റിൽസ് സമ്പത്ത് നാരായണൻ. അസിസ്റ്റന്റ് ഡയറക്ടർ അഭിഷേക് ശശികുമാർ. പി ആർ ഒ എം കെ ഷെജിൻ.

***

“ഏഴാം പാതിര 7 TH മിഡ്നൈറ്റ്” . ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായി.

മിഥുൻ മാനുവേലിൻ്റെ അഞ്ചാം പാതിരയ്ക്ക് ശേഷം, പ്രേക്ഷകരുടെ മുമ്പിലെത്തുന്ന “ഏഴാം പാതിര 7 TH മിഡ്നൈറ്റ്” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകനും, നടനുമായ മേജർ രവി സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തു.അനീഷ് ഗോവിന്ദ് പ്രൊഡക്ഷൻസിനു വേണ്ടി അനീഷ് ഗോവിന്ദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറി. പ്രേക്ഷകരുടെ നല്ല പ്രതികരണമാണ് പോസ്റ്ററിന് ലഭിച്ചത്. ഒരു മിസ്റ്ററി ടൈം ത്രില്ലർ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.സംവിധായകൻ അനീഷ് ഗോവിന്ദ് ആണ് നായകവേഷത്തിൽ എത്തുന്നത്.

അനീഷ് ഗോവിന്ദ് പ്രൊഡക്ഷൻസിനു വേണ്ടി അനീഷ് ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്ന “ഏഴാം പാതിര 7 TH മിഡ്നൈറ്റ് “എന്ന ചിത്രത്തിൻ്റെ ഡി.ഒ.പി – റെജിൻ സാൻ്റോ ,സന്ദീപ് ശങ്കർ ദാസ്, ജോയൽ ആഗ്നസ് ,എഡിറ്റർ – മിൽജോ ജോണി, പ്രൊജക്റ്റ് ഡിസൈനർ -രാജശ്രീ സി.വി,ഗാനങ്ങൾ – ജ്യോതിഷ്കാസി, ഷോബിത്ത് ശോഭൻ ,സംഗീതം – മണികണ്ഠൻ അയ്യപ്പ, രാകേഷ് സ്വാമിനാഥൻ, ബി.ജി.എം- രാകേഷ് സ്വാമിനാഥൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശ്രീകാന്ത് സോമൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജോയ് ഭാസ്കർ ,ആർട്ട് – സുജിത്ത് ആചാര്യ, മേക്കപ്പ് – ഷൈൻ നെല്ലൻകര, പ്രിൻസ് പൊന്നാനി, കോസ്റ്റ്യൂം -റീന ബിനോയ്, വി എഫ് എക്സ്-ശ്രീനാഥ് മലയത്ത്, സൗണ്ട് എഫക്ട്, ഫൈനൽ മിക്സ് -കരുൺ പ്രസാദ്, സൗണ്ട് ബ്രാവെറി, ഡി.ഐ-സൈലാസ് ജോസ്, സ്റ്റിൽ – കാഞ്ചൻ, റാഹിസ് റോബിൻസ്, ബിനീഷ് എൻ.വി, പോസ്റ്റർ ഡിസൈൻ – ഷിബിൻ സി. ബാബു,പി.ആർ.ഒ- അയ്മനം സാജൻ. അനീഷ് ഗോവിന്ദ്, ടിറ്റോ വിൽസൺ, പി.എൻ.സണ്ണി, ജൻസൻ ആലപ്പാട്ട്, രാജ് മോഹൻ, സജിതാ മനോജ്, കാതറിൻ മറിയ, ഹണി റോസ് പീറ്റർ എന്നിവരോടൊപ്പം പ്രമുഖ തമിഴ് ,മലയാളം താരങ്ങളും അഭിനയിക്കുന്നു. അയ്മനം സാജൻ

***

‘ജീവിതത്തിൽ ആദ്യമായി ഞാൻ മലയാളത്തിൽ പാടി! ‘; ‘വിടുതൽ’ ഏറെ പ്രത്യേകതകളുള്ള പാട്ടെന്ന് ധീ*

തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകൻ സന്തോഷ് നാരായണനും ഗായിക ധീയും ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയിലെ ‘വിടുതൽ’ എന്ന ഗാനം പാടിക്കൊണ്ട് മലയാളത്തിലേക്ക് വരവറിയിച്ചിരിക്കുകയാണ്. ഡാർവിൻ കുര്യാക്കോസ് – ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയിലെ ആദ്യ ഗാനമായ ‘വിടുതൽ’ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഫെബ്രുവരി 9നാണ് ചിത്രം തിയേറ്റർ റിലീസിനൊരുങ്ങുന്നത്.

ഇപ്പോഴിതാ തന്‍റെ മലയാളം അരങ്ങേറ്റത്തെ കുറിച്ച് ധീ ഇൻസ്റ്റ സ്റ്റോറിയായി പങ്കുവെച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്. ”എന്‍റെ ജീവിതത്തിൽ ആദ്യമായി ഞാൻ മലയാളത്തിൽ പാടി, എനിക്കേറെ ഇഷ്ടമായി. സന്തോഷ് നാരായണനോടൊപ്പവും ഓഫ്റോയോടൊപ്പവും ആയതിനാൽ തന്നെ ഇത് എനിക്ക് ഒത്തിരി പ്രത്യേകതകളുള്ള ഗാനമാണ്. മലയാളത്തിൽ എന്‍റെ ആദ്യ ഗാനവുമാണ്. താങ്കളുടെ ഈ മനോഹരമായ ഭാഷ പഠിപ്പിച്ചതിന് ഡാർവിൻ കുര്യാക്കോസിന് ഒത്തിരി നന്ദി, മുഹ്സിൻ പരാരിയുടെ വരികള്‍ക്കും”, ധീ കുറിച്ചിരിക്കുകയാണ്.

ലോകമാകെ തരംഗമായിമാറിയ ‘എന്‍ജോയ് എന്‍ജാമി’ കൂട്ടുകെട്ട് ആദ്യമായി മലയാളത്തിൽ എത്തിയ ഗാനം കൂടിയാണ് ‘വിടുതൽ’ എന്നതിനാൽ തന്നെ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈ ഗാനം. തിരക്കഥാകൃത്തായും ഗാനരചയിതാവായും ശ്രദ്ധേയനായ മുഹ്സിൻ പരാരിയുടെ വരികള്‍ക്ക് സന്തോഷ് നാരായണൻ ഈണം നൽകി ധീയും ഓഫ്റോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദൃഢനിശ്ചയമുള്ള മനസ്സുകളേയും പോരാട്ടങ്ങളേയും ധീരതയേയും പ്രകീർത്തിച്ചുകൊണ്ടുള്ള പാട്ട് ആസ്വാദക ഹൃദയങ്ങളിൽ ആളിപ്പടരുന്നതാണ്.

2012-ൽ ‘ആട്ടക്കത്തി’ എന്ന സിനിമയിലൂടെ സിനിമാമേഖലയിൽ തുടക്കമിട്ട സന്തോഷ് നാരായണൻ ഇതിനകം ‘പിസ’, ‘സൂധുകാവും’, ‘ജിഗർതണ്ട’, ‘ഇരൈവി’, ‘കബാലി’, ‘പരിയേറും പെരുമാൾ’, ‘വട ചെന്നൈ’, ‘ജിപ്സി’, ‘കർണൻ’, ‘സർപാട്ട പരമ്പരൈ’, ‘മഹാൻ’, ‘ദസര’, ‘ചിറ്റാ’, ‘ജിഗർതണ്ട ഡബിൾ എക്സ്’ തുടങ്ങി ഏവരും ഏറ്റെടുത്ത ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ റീൽസ് ഭരിക്കുന്ന എൻജോയ് എൻജാമി, മാമധുര, മൈനാരു വെട്ടി കാട്ടി, ഉനക്ക് താൻ തുടങ്ങിയ ഹിറ്റുകളും അദ്ദേഹം സമ്മാനിക്കുകയുണ്ടായി. അതിനാൽ തന്നെ സംഗീതമായും പശ്ചാത്തല സംഗീതമായും ഈ ടൊവിനോ ചിത്രത്തിൽ എന്തൊക്കെ അത്ഭുതങ്ങളാകും സന്തോഷ് നാരായണൻ ഒളിപ്പിച്ചിരിക്കുന്നതെന്നറിയാൻ പ്രേക്ഷകർ ആകാംക്ഷയിലാണ്.

‍ഡാർവിൻ കുര്യാക്കോസിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന പ്രത്യേകതയുമുണ്ട്. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

സിനിമയുടെ ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

****

പുതുമുഖ നായകന്റെ പോസ്റ്റർ റിലീസ് ചെയ്ത് മോഹൻലാൽ

“ജീവൻ” സിനിമയിലൂടെ പ്രശസ്ത ക്യാമറാമാൻ സിനു സിദ്ധാർത്ഥിന്റെ സൂപ്പർ എൻട്രി. ആരാണ് ഈ പുതുമുഖ നായകൻ എന്ന ചോദ്യം സിനിമാ ലോകത്തും പ്രേക്ഷകർക്കിടയിലും ഉണർത്തി “ജീവൻ “എന്ന സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി. എവിടെയോ കണ്ടുപരിചയമുള്ള മുഖം എന്ന് സിനിമാലോകത്തുള്ളവരും പറഞ്ഞു. ക്യാമറയ്ക്ക് പിന്നിൽ നിന്നും ക്യാമറയ്ക്ക് മുന്നിലേക്ക് നായകനായെത്തിയത് സിനു സിദ്ധാർത്ഥാത്താണ്. 2011ൽ നഖരം എന്ന സിനിമയിലൂടെയാണ്
സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് അഡാർ ലവ്, ഇടക്കാട് ബറ്റാലിയൻ, കിലോമീററ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്സ്,  സമാറാ, ഹാപ്പി വെഡിങ്ങ് തുടങ്ങി 32 ഓളം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. ക്യാമറയ്ക്ക് പിന്നിൽ നിന്നത് ക്യാമറയ്ക്ക് മുന്നിലെത്താനുള്ള ശ്രമങ്ങളായാണ് സിനു കണ്ടത്.
വിനോദ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ജീവൻ’ എന്ന സിനിമ മദ്യപാനം ഒരു വ്യക്തിയെയും കുടുംബത്തെയും ഏതൊക്കെ രീതിയിൽ ബാധിക്കുന്നുവെന്ന് വരച്ചു കാട്ടുന്നു.
ജീവൻ എന്ന നായക കഥാപാത്രമായാണ് സിനു സിദ്ധാർഥ് എത്തുന്നത്. നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ സുനിൽ പണിക്കർ, റൂബി ബാലൻ വിജയൻ, പ്രീതി ക്രിസ്റ്റീന പോൾ, വിവിയ ശാന്ത്, സുഭാഷ് പന്തളം എന്നിവർ ആണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോപികാ ഫിലിംസിന്റെ ബാനറിൽ സുനിൽ പണിക്കരും വിഷ്ണു വിജയനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മദ്യപാനത്തിന്റെ വിവിധ ദുരന്ത തലങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. തീർത്തും ഒരു കുടുംബചിത്രമായി എത്തുന്ന ‘ജീവൻ’ സിനിമയുടെ സംഗീതം നിർവ്വഹിക്കുന്നത് ഗോപി സുന്ദർ ആണ്. ഷിബു ചക്രവർത്തിയാണ് ഗാനരചന.ക്യാമറ സിനു സിദ്ധാർത്ഥ്, ബാക്ക് ഗ്രൗണ്ട് സ്കോർ – ഗോപി സുന്ദർ, എഡിറ്റിംഗ് – ബാബു രത്നം, ആർട്ട് ഡയറക്ടർ – രജീഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഷാജി ഒലവക്കോട്, കൊറിയോഗ്രാഫി – ഡെന്നി പോൾ, മേക്കപ്പ് – അനിൽ നേമം, കോസ്റ്റ്യൂംസ് – വീണ അജി, കളറിസ്റ്റ് – രമേഷ് അയ്യർ, സ്റ്റണ്ട് കൊറിയോഗ്രാഫി – ജെറോഷ്, സ്റ്റിൽസ് – ഹരി തിരുമല, ഡിസൈൻസ് – ബാൺ ഔൾ മീഡിയ. പി.ആർ.ഒ – മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എന്റെർറ്റൈൻമെന്റ്സ്.

**

ഗുമസ്തൻ ഷൂട്ടിങ് പൂർത്തിയായി

മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ “ഗുമസ്തൻ” ഷൂട്ടിംഗ് പൂർത്തിയായി… നവാഗതനായ റിയാസ് ഇസ്മത് തിരക്കഥ ഒരുക്കിയ ഈ ചിത്രം ഏറ്റുമാനൂർ, പാലക്കാട്‌, വടക്കാഞ്ചേരി എന്നിവടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ജെയ്‌സ് ജോസ്, സ്മിനു സിജോ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മക്ബുൽ സൽമാൻ, ജോയ് ജോൺ ആന്റണി, ഫൈസൽ മുഹമ്മദ്‌, സുന്ദര പാന്ധ്യൻ, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ, സുധീഷ് തിരുവമ്പാടി, സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാൾഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ, എൽദോ രാജു, അനീറ്റ ജോഷി തുടങ്ങി വൻ താരനിര അണിനിരക്കുന്ന ഈ സിനിമ ഏപ്രിൽ മാസം തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഇരിക്കുന്നത് ബിനോയ്‌ എസ് പ്രസാദ് ആണ്. പ്രശസ്ത ക്യാമറമാൻ എസ് കുമാറിന്റെ മകൻ, കുഞ്ഞുണ്ണി എസ് കുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഈ സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർ, പ്രൊജക്റ്റ്‌ ഡിസൈനർ നിബിൻ നവാസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. -വാഴൂർ ജോസ്.

***

‘റാസ’

കൈലാഷ്,ജെസൻ ജോസഫ്,ജാനകി ജീത്തു,ജിപ്സാ ബീഗം എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കിജെസൻ ജോസഫ് കഥ തിരക്കഥയഴുതി സംവിധാനം ചെയ്യുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ ചിത്രമാണ്” റാസ”.മിഥുൻ നളിനി, സലാഹ്, മജീദ്, ബെന്നി എഴുകും വയൽ, ബെന്നി കലാഭവൻ, അരുൺ ചാക്കോ, ബിന്ദു വരാപ്പുഴ, ജാനകിദേവി, സുമാ ദേവി, ദിവ്യാ നായർ, ഹർഷ, ഇന്ദു , തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.ഹൈമാസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഹുസൈൻ അബ്ദുൾ ഷുക്കൂർ നിർവ്വഹിക്കുന്നു. ജെസൻ ജോസഫ് ,അനസ്സ് സൈനുദ്ദീൻ എന്നിവരുടെ വരികൾക്ക് അനസ്സ് സൈനുദ്ദീൻ,ജാനകി ജീത്തു,വിനീഷ് പെരുമ്പള്ളി എന്നിവർ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം- വിഷ്ണു പ്രഭാവ, എഡിറ്റിംഗ്-ഹരി മോഹൻദാസ്,കല- രാമനാഥ്,മേക്കപ്പ്- അനൂപ് സാബു,വസ്ത്രാലങ്കാരം-വിനു ലാവണ്യ . ആക്ഷൻ-മുരുകദാസ്, അസ്സോസിയേറ്റ് ഡയറകടർ-രതീഷ് കണ്ടിയൂർ,സൗണ്ട് ഡിസൈൻ- കൃഷ്ണജിത്ത് എസ് വിജയൻ,സ്റ്റുഡിയോ- മൂവിയോള, പ്രൊഡക്ഷൻ കൺട്രോളർ-ഫിബിൻ അങ്കമാലി, പ്രൊഡക്ഷൻ മാനേജർ- നിസാം കലാഭവൻ, സ്‌റ്റിൽസ്- അനുരൂപ്,പരസ്യകല- മനോജ് ഡിസൈൻ, വിതരണം-ബിഗ് മീഡിയ.ഫെബ്രുവരി 14-ന് പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഒഫീഷ്യൽ പേജിലൂടെ ” റാസ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യും.പി ആർ ഒ-എ എസ് ദിനേശ്.

***

മാസ് ഗെറ്റപ്പിൽ ജയം രവി; ‘സൈറൻ’ട്രെയിലർ റിലീസായി

ആന്റണി ഭാഗ്യരാജിന്റെ സംവിധാനത്തിൽ ജയം രവി, കീർത്തി സുരേഷ് , അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘സൈറൻ’ ട്രെയിലർ റിലീസായി. ഇൻവെസ്റ്റിഗേറ്റിവ് സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിൽ ജയം രവി എത്തുന്നു. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മാസ് പരിവേഷത്തിൽ ജയം രവി തകർത്തടുകയാണ് ട്രെയിലറിൽ. എസ്എംകെ റിലീസ് കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.ട്രെയിലറിന്റെ ആദ്യാവസാനം ത്രില്ലർ സ്വഭാവം നിറഞ്ഞ് നിൽക്കുന്നു. അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നതെന്നുള്ള ആകാംഷ പ്രേക്ഷകരിലേക്ക് ജനിപ്പിക്കുന്ന തരത്തിൽ ട്രെയിലർ പിടിച്ചിരുത്തുന്നു. ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനവും ടീസറും ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു. പോലീസ് വേഷത്തിലാണ് കീർത്തി സുരേഷ് എത്തുന്നത്. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ റൂബെൻ എഡിറ്റർ കുപ്പായം അണിയുന്നു.ഫെബ്രുവരി 16 ന് ചിത്രം തീയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡി ഒ പി – സെൽവ കുമാർ, ബിജിഎം – സാം സി എസ് , പ്രൊഡക്ഷൻ ഡിസൈനർ – കതിർ കെ, ആർട്ട് ഡയറക്ടർ – ശക്തി വെങ്കടരാജ്‌, സ്റ്റണ്ട് – ദിലീപ് സുബ്ബരയ്യൻ, കൊറിയോഗ്രാഫി – ബ്രിന്ദ , എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ഒമാർ, പി ആർ ഒ – ശബരി

**

സായുധ പോരാട്ടത്തിന്റെ ” ബദൽ “.ട്രെയിലർ

ഗായത്രി സുരേഷ്, ശ്വേതാ മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഅജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് “ബദൽ” (ദി മാനിഫെസ്റ്റോ) എന്ന് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റീലീസായി.ജോയ് മാത്യു,സലിം കുമാർ, സംവിധായകൻ പ്രിയനന്ദനൻ,സന്തോഷ് കീഴാറ്റൂർ,സിദ്ധാർത്ഥ് മേനോൻ,അനീഷ് ജി മേനോൻ,അനൂപ് അരവിന്ദ്,ഐ എം വിജയൻ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങൾ.ആൾട്ടർനേറ്റ് സിനിമാസിന്റെ ബാനറിൽ ജോസഫ് വർഗ്ഗീസ് ഇലഞ്ഞിക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം റെജി പ്രസാദ് നിർവ്വഹിക്കുന്നു.

വനമേഖലകളിൽ വളർന്ന് വന്ന സായുധ പോരാളികളെക്കുറിച്ചുള്ള അന്വേഷണത്തോടൊപ്പംഅധികാര വ്യവസ്ഥയുടെ അടിച്ചമർത്തലുകൾക്കെതിരെ, ചൂഷണങ്ങൾക്കെതിരെ ശക്തമായ ഒരു താക്കീതുമാകുന്ന ഈ ചിത്രത്തിൽ മനുഷ്യനും പ്രകൃതിയും തമിലുള്ള ആത്മബന്ധവും ദൃശ്യവൽക്കരിക്കുന്നു.റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോക്ടർ മധു വാസുദേവ് എന്നിവർ എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.ഗോത്ര ഗാനങ്ങൾ- മുരുകേശൻ പാടവയൽ.സമാന്തരമായ രണ്ട് ജീവിത പാതകളിലൂടെ സഞ്ചരിക്കുന്ന രണ്ട് സ്ത്രീകളുടെ അതി വൈകാരികമായ ബന്ധങ്ങളിലൂടെ ഒരു സമൂഹത്തിന്റെ വേദനയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഗായത്രി സുരേഷ്,ശ്വേതാ മേനോൻ എന്നിവരാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പ്രധാന ഏകദേശം മൂവായിരത്തിലതികം ഗോത്ര മേഖലകളിലെ മനുഷ്യർ പങ്കാളികളാകുന്ന ഈ ചിത്രത്തിൽ ബദലിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി പുതുമുഖം നീതു തോമസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.പ്രൊഡ്യൂസേഴ്സ്- കെ ടി കൃഷ്‌ണകുമാർ,പി ആർ സുരേഷ്,എഡിറ്റർ-ഡോൺ മാക്സ്,എം ആർ വിപിൻ, പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ, കലാ സംവിധാനം- അജയൻ ചാലിശ്ശേരി,മേക്കപ്പ്-റോണി വൈറ്റ് ഫെദർ,വസ്ത്രാലകാരം-കുമാർ എടപ്പാൾ, പ്രൊഡക്ഷൻ ഡിസൈൻ-ഷജിത്ത് തിക്കോടി,ഹരി കണ്ണൂർ, ആക്ഷൻ-മാഫിയ ശശി, ജാക്കി ജോൺസൺ, സൗണ്ട് ഡിസൈൻ- ജോമി ജോസഫ്, രാജേഷ് എം പി,സൗണ്ട് മിക്സിംങ്ങ്- സനൽ മാത്യു,വിഎഫ്എക്സ്-കാളി രാജ് ചെനൈസ്റ്റിൽസ്-സമ്പത്ത് നാരയണൻ, ഡിസൈൻ-കോളിൻസ് ലിയോഫിൽ,സ്റ്റുഡിയോ-സൗത്ത് സ്റ്റുഡിയോ കൊച്ചി.മാർച്ച് 15 ന് “ബദൽ” ആൾട്ടർനേറ്റ് സിനിമാസ് തീയ്യറ്ററുകളിലെത്തിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.

***

ചിയാൻ 62വിൽ വിക്രമിനൊപ്പം എസ്.ജെ. സൂര്യയും

തമിഴ് സിനിമയിലെ അതുല്യ നടൻ ചിയാൻ വിക്രത്തിന്റെ പുതിയ ചിത്രം ചിയാൻ 62വിൽ പ്രശസ്ത നടനും സംവിധായകനുമായ എസ്. ജെ . സൂര്യയും ഒന്നിക്കുന്നു. എസ്. യു. അരുൺകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പനിയാരും പത്മിനിയും’, ‘സേതുപതി’, ‘സിന്ദുപദ്’, ‘ചിത്ത ‘ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്.യു. അരുൺകുമാർ ഒരുക്കുന്ന ചിയാൻ 62ന്റെ അന്നൗൺസ്‌മെന്റ് വീഡിയോ ടീസറിനു വൻ വരവേൽപ്പാണ് ലഭിച്ചത്.ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പ്രമുഖ നിർമ്മാണ കമ്പനിയായ എച്ച്ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് നിർമ്മിക്കുന്നത്. ഏത് വേഷം ലഭിച്ചാലും നൈപുണ്യമുള്ള അഭിനയത്തിലൂടെ അഭിനയ രാക്ഷസൻ എന്ന ഖ്യാതി നേടിയെടുത്ത എസ്. ജെ. ഈ ചിത്രത്തിലെ താരനിരക്കൊപ്പം സൂര്യയും എത്തിയിട്ടുണ്ട്. അതുപോലെ എസ്. ജെ. സൂര്യ തന്റെ കരിയറിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിയാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിയാൻ വിക്രമും എസ് ജെ സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ചിയാൻ 62’ ആരാധകർക്കിടയിൽ മാത്രമല്ല, സിനിമാലോകത്തും ഏറെ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. പി ആർ ഓ പ്രതീഷ് ശേഖർ.

 

 

You May Also Like

കമൽ മുതൽ അബ്ബാസ് വരെ… സിമ്രാനെ പ്രണയിച്ച നായകന്മാർ – നടിയുടെ വിവാദ പ്രണയങ്ങളെ കുറിച്ച് അറിയാമോ?

തമിഴ് സിനിമയിലെ മുൻനിര നടിയാണ് സിമ്രാൻ. ഇപ്പോൾ വിവാഹിതയും ഒരു കുട്ടിയുമുണ്ട്. സിനിമയിൽ രണ്ടാം ഇന്നിംഗ്‌സ്…

ജാക്കിനെയും റോസിനെയും വേർപിരിച്ച ആ കപ്പൽഛേദത്തിന് ഇന്ന് 25 വയസ്

ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സം‌വിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ…

മുല്ലപ്പൂ ചൂടി നാടൻ ലുക്കിൽ എസ്തർ

ബാലതാരമായി വന്ന് പിന്നീട് മലയാളത്തിലെ മികച്ച യുവനടിമാരിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് എസ്തർ അനിൽ. ജിത്തു ജോസഫ്…

ഞാൻ ഇപ്പോഴും ആ സിനിമയെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് വിനീത് ശ്രീനിവാസൻ

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ചിമ്പു നായകനായി അഭിനയിച്ച ‘വെന്തു തനിന്തതു കാട്’ മികച്ച അഭിപ്രായങ്ങൾ…