ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. അതുകൊണ്ടുതന്നെ സിനിമാസ്വാദകർക്കു വലിയ പ്രതീക്ഷയാണ് ചിത്രത്തിന്മേൽ. ഈയൊരു ജോഡി സിനിമയിൽ എങ്ങനെ വർക്ഔട്ട് ആകും എന്ന ആകാംഷയാണ് ഏവർക്കും. എന്നാലിപ്പോൾ ജയസൂര്യ മേരി ആവാസ് സുനോയുടെ പ്രമോഷൻ പരിപാടിക്കിടയിൽ തുറന്നു പറഞ്ഞ കാര്യമാണ് ചർച്ച ചെയ്യപ്പെടുന്നത്.

സുരേഷ്‌ഗോപി, മഞ്ജുവാര്യർ, മുരളി, എൻ എഫ് വർഗ്ഗീസ് ഇവരെ പ്രധാനകഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത പത്രം എന്ന സിനിമയിൽ ഒരു സാദാ ജൂനിയർ ആർട്ടിസ്റ്റ് മാത്രമായിരുന്നു ജയസൂര്യ.

ആ ചിത്രത്തിൽ അഭിനയിക്കാൻ ലൊക്കേഷനിൽ ചെന്ന് കാത്തുനിന്ന തനിക്ക് ഇപ്പോൾ ആ സിനിമയിലെ നായിക മഞ്ജു വാര്യരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് അഭിമാനമായി കരുതുന്നു എന്ന് ജയസൂര്യ പറയുന്നു. ക്യാപ്റ്റൻ, വെള്ളം എന്നെ ചിത്രങ്ങൾ ജയസൂര്യയെ വച്ച് ചെയ്ത പ്രജേഷ് ആണ് മേരി ആവാസ് സുനോ സംവിധാനം ചെയുന്നത്. ജയസൂര്യയുടെ വാക്കുകളിലേക്ക്:

“മഞ്ജു വാര്യരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും അഭിമാനം തോന്നുന്ന കാര്യം. വർഷങ്ങൾക്ക് മുമ്പ് പത്രം എന്ന സിനിമയിൽ മഞ്ജു വാര്യർ നായികയായി അഭിനയിക്കുമ്പോൾ അതിൽ ഒരു ജൂനിയർ ആർട്ടിസ്റ്റ് എങ്കിലും ആകാനായി പല ദിവസം ഞാൻ നടന്നിട്ടുണ്ട്. അതിൽ ഒരു ദിവസം ദൂരെനിന്ന് മഞ്ജുവാര്യരുടെ അഭിനയം കാണാനുള്ള ഒരു ഭാഗ്യം എനിക്കുണ്ടായി. പിന്നീട് ആ സിനിമയിൽ ഇതുപോലെ കുറെ പത്രക്കാർ ഇരിക്കുന്ന കൂട്ടത്തിൽ രണ്ടാമത്തെ റോയിൽ ഇരിക്കാൻ അവസരം തന്നു.അന്ന് ആ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായ ഞാൻ ഇന്ന് മഞ്ജു വാര്യർ എന്ന് പറയുന്ന ബ്രില്ല്യന്റ് ആയ താരത്തിന്റെ കൂടെ അഭിനയിച്ചു എന്നത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായ ഒരു കാര്യം തന്നെയാണ്.”

“ഞാൻ അന്ന് മുതൽ ഒരുപാട് ഒരുപാട് ആരാധിക്കുന്ന നായികയാണ് മഞ്ജു വാര്യർ. ചില വ്യക്തിത്വങ്ങൾ നമ്മൾ പോലും അറിയാതെ നമ്മളെ സ്വാധീനിക്കാറുണ്ട് . സീനിയോറിറ്റി ഒന്നും നോക്കാതെ ഇന്നും സ്റ്റുഡന്റ് ആയി ഇരിക്കുന്നതുകൊണ്ടാണ് മഞ്ജു ഇന്നും സൂപ്പർ സ്റ്റാർ ആയി ഇരിക്കുന്നത്. ഒരു അടുത്ത സുഹൃത്തിനോട് എന്നപോലെ എന്തും തുറന്നുപറയാൻ കഴിയുന്ന വ്യക്തിയാണ് മഞ്ജു. ചിരിക്കുന്ന മുഖത്തോടല്ലാതെ മഞ്ജുവിനെ കണ്ടിട്ടേയില്ല ” ജയസൂര്യ പറഞ്ഞു”

Leave a Reply
You May Also Like

ഷാജി കൈലാസ് ആനി പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം (എന്റെ ആൽബം- 79)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

എന്നെ അറിയാതെ’, ‘അമല’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി

അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും പ്രധാന വേഷത്തിലെത്തി നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പാൻ…

30 വർഷമായി ആമിർ ഖാനും മകളും തെറാപ്പി പ്രയോജനപ്പെടുത്തുന്നു, വെളിപ്പെടുത്തൽ

ഇന്ന്, ഒക്ടോബർ 10, ലോകമെമ്പാടുമുള്ള ആളുകൾ ലോക മാനസികാരോഗ്യ ദിനത്തെക്കുറിച്ച് സംസാരിക്കുന്നു. ഈ അവസരത്തിൽ, മാനസികാരോഗ്യത്തെക്കുറിച്ച്…

കമൽഹാസൻ ആശുപത്രിയിൽ

കമൽഹാസൻ ആശുപത്രിയിൽ എന്ന വാർത്ത ആരാധകരെ സങ്കടപ്പെടുത്തുകയാണ്. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് ശാരീരികാസ്വാസ്ഥതകളെ തുടർന്ന് കമൽഹാസനെ…