Arun Nk
ജാക്വസ് ഓഡിയാർഡിന്റെ സംവിധാനത്തിൽ 2021 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് സിനിമയാണ് പാരിസ്, 13th ഡിസ്ട്രിക്ട് . എമിലി, കാമിൽ , നോറ എന്നീ മൂന്ന് കഥാപാത്രങ്ങളുടെ കഥയാണ് സിനിമ പ്രധാനമായും കാണിക്കുന്നത്. ഇവർ ചില സമയത്ത് നല്ല കൂട്ടുകാർ ആണെങ്കിൽ മറ്റൊരു സമയത്ത് പ്രണയിതാക്കളുമായി മാറുന്നുണ്ട്.
നോറ യുമായി സൗഹൃദത്തിലാവുന്ന ആംബർ എന്ന മറ്റൊരു കഥാപാത്രം കൂടെ പിന്നീട് കഥയിൽ വരുന്നുണ്ട്. ഇവർക്കിടയിലെ പ്രണയം, കാമം, സൗഹൃദം, ഒക്കെ എത്ര മനോഹരമായിട്ടാണ് സിനിമയിൽ പോർട്രേ ചെയ്തിരിക്കുന്നത്. ഈ ചിത്രം മുഴുവൻ ആയി ഷൂട്ട് ചെയ്തിരിക്കുന്നത് മോണോക്രോമിൽ ആണ് . സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം അതിമനോഹരമായ ഫ്രെയിംസ്, മികച്ച പശ്ചാത്തല സംഗീതം, ഇടയ്ക്ക് വരുന്ന കിടിലം സൗണ്ട് ട്രാക്കുകൾ ഒക്കെ സിനിമയെ ഒരു ഗംഭീരം അനുഭവമായി മറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുണ്ട്.
പോർട്രൈറ്റ് ഓഫ് ലേഡി ഓൺ ഫയർ നായിക Noémie Merlant ആണ് നോറ ആയി അഭിനയിക്കുന്നത്. ഇവർ ഉൾപ്പെടെ 4 താരങ്ങളുടെയും മികച്ച പെർഫോമൻസ് ആയിരുന്നു. നോറയും ആംബറും തമ്മിലുള്ള സംഭാഷണം കാണാൻ എന്തോരു ഭംഗിയാണ്, സിനിമയിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട പോർഷൻ അവരുടെ സ്റ്റോറിയാണ്, അവസാനത്തോട് അടുക്കുമ്പോൾ ശരിക്കും വൈകാരികമായി ആകർഷിക്കുന്നതാവും നമ്മൾ.. ഒരുപാട് ഇഷ്ടായി. സിനിമയിൽ അത്യാവശ്യം ന്യുഡ് – സെക്സ് രംഗങ്ങൾ ഒരുപാടുണ്ട്.