നിങ്ങൾ ഒരു സിനിമ പ്രേമിയാണെങ്കിൽ, ഈ സിനിമ നിങ്ങൾ കാണണം

0
423

Devika Rajesh

നാല്പത്തിഒന്ന് — ശ്രീ ലാൽ ജോസിന്റെ പുതിയ സിനിമ ..

ചില സിനിമകൾ അങ്ങിനെയാണ്.. നമ്മുടെ മനസ്സിനെ ഒരു പാട് സ്വാധീനിക്കും. അത്തരം സിനിമകളിലെ കഥാപാത്രങ്ങളെ നമ്മൾക്ക് പെട്ടെന്നൊന്നും മറക്കാൻ സാധിക്കില്ല. ആ ഗണത്തിൽ പെടുന്ന ഒരു സിനിമയാണ് നാൽപത്തിയൊന്ന്. പടം കണ്ടു മൂന്നു ദിവസമായിട്ടും ഉല്ലാസ് മാഷും , വാവാച്ചി കണ്ണനും , സുമയും മനസ്സിൽ നിന്ന് പോകുന്നില്ല. അതുകൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നതു .എന്നെ പോലുള്ള ഒരുസാധാരണ പ്രേക്ഷകന് ഒരുപാടു സംപൃതി നൽകുന്ന ഒരു സിനിമ. കുടുംബത്തോടൊപ്പം കാണേണ്ട ഒരു നല്ല ചിത്രം. ഈ സിനിമ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. യുക്തിയും വിശ്വാസവും മല കയറുന്നത് മാത്രമല്ല ഈ സിനിമയിൽ കാണാൻ കഴിയുക

Image may contain: 1 person, beard, cloud and skyഭർത്താവിനെയും മകളെയും ജീവനുതുല്യം സ്നേഹിക്കുന്ന “സുമ”യെ കാണാൻ കഴിയും ….
ഭാര്യയെയും മകളെയും “ജീവനേക്കാളേറെ” സ്നേഹിക്കുന്ന , പരുക്കൻ സ്വഭാവത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച , ഹൃദയത്തിൽ ഒരുപാടു സ്നേഹമുള്ള “വാവാച്ചി കണ്ണനെ” കാണാൻ കഴിയും ..
സ്വന്തം വിശ്വാസത്തിൽ അടിയുറച്ചു വിശ്വസിച്ചു, അത് കാരണം ജീവിതത്തിൽ നഷ്ടങ്ങൾ സംഭവിച്ച , എന്നാൽ മറ്റൊരു കുടുംബത്തിന്റെ സന്തോഷത്തിനു വേണ്ടി, അവരെ സഹായിക്കുന്ന ഉല്ലാസ് മാഷിന്റെ മനുഷ്യത്തതിനെ കാണാൻ കഴിയും .വിശ്വാസിയെയും , അവിശ്വാസിയെയും ഒരു പോലെ ബഹുമാനിക്കുന്ന ലാൽ ജോസ് എന്ന പ്രിയ സംവിധായകന്റെ മികവ് കാണാൻ കഴിയും..

എന്റെ അഭിപ്രായത്തിൽ ഈ സിനിമയിൽ ആരും അഭിനയിക്കുന്നില്ല അവർ ശരിക്കും കഥാപാത്രങ്ങളായി ജീവിക്കുകയാണ്.എനിക്ക് സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് യാതൊരു അറിവുമില്ലെങ്കിലും , ഈ പടം സാങ്കേതികമായി മികച്ചതാണെന്ന് നിസ്സംശയം പറയാൻ കഴിയും.. ഒരു പാട് ആർട്ടിസ്റ്റുകൾ , സങ്കീർണമായ രംഗങ്ങൾ . ഇതിന്റെ അണിയറ പ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നു..

# ഉല്ലാസ് മാഷായി ജീവിച്ച ബിജു മേനോനോട് ഇഷ്ടം
# വാവാച്ചി കണ്ണനായി ആടിതിമിർത്ത ശരഞ്ജിത്തിനോട് ഇഷ്ടം …( ഒരു ചോദ്യം — എവിടെ ആയിരുന്നു ഇത്രയും കാലം ? ജീവിതത്തിൽ എന്നേലും കാണാൻ പറ്റിയാൽ എനിക്ക് നിങ്ങളെ ഒന്ന് കെട്ടിപിടിക്കണം.. 
# തല്ലിപൊളിയായ ഭർത്താവിനെ ഇത്രക്ക് സ്നേഹിക്കുന്ന സുമയോടിഷ്ടം .
# ഉല്ലാസ് മാഷെ സ്നേഹിച്ചു ജീവിക്കുന്ന ഭാഗ്യത്തോട് ഇഷ്ടം
# ഈ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായൻ ലാൽ ജോസിനോട് പെരുത്തിഷ്ടം ..

നിങ്ങൾ ഒരു സിനിമ പ്രേമിയാണെങ്കിൽ, ഈ സിനിമ നിങ്ങൾ കാണണം .. ഇല്ലെങ്കിൽ നഷ്ടമാണ് ..ഈ സിനിമ കണ്ടിറങ്ങിയാലും നിങ്ങൾ സിനിമയെ , അതിലെ കഥാപാത്രങ്ങളെ ചിന്തിച്ചു കൊണ്ടേയിരിക്കും .. എനിക്ക് ഉറപ്പാണ്.