അത്യുഗ്രൻ സിനിമാ അനുഭവമാണ് കൈതി

476

Praveen Mohan

കമൽഹാസനും ജോൺ മക്ടീർമാനും നന്ദി, വിരുമാണ്ടിയും ഡൈ ഹാർഡും വെള്ളിത്തിരയിൽ കൊണ്ടുവന്നതിന്. എന്ത് കൊണ്ടെന്നാൽ ഈ രണ്ട് സിനിമകൾ ഇല്ലെങ്കിൽ ഇന്ന് കൈതിയുമായി ലോകേഷ് കനകരാജ് എന്ന സംവിധായകൻ വരില്ലായിരുന്നു. ആ ചിത്രങ്ങളുടെ തിരക്കഥയോടുള്ള സമീപനം, അവയുടെ മേക്കിംഗ് എന്നിവയിൽ നിന്നും ആണ് കൈതി ഉടലെടുക്കുന്നത് എന്ന് സംവിധായകൻ പറയുമ്പോൾ ഓർമ്മ വരുന്നത് പണ്ട് ആരോ പറഞ്ഞതാണ്, ‘Good films will make Unbelievable films’.

Image result for kaithiചിത്രത്തിൽ അരോചകമായി, ഇഷ്ട്ടപ്പടാത്തതായി ഒന്നും തന്നെയില്ല എന്നത് ആദ്യമേ തന്നെ പറയട്ടെ. ഫാമിലി പ്രേക്ഷകർക്ക് വേണ്ടി കുറച്ച് കോമഡി, മാസ് ഹീറോക്ക് വേണ്ടി കുറച്ച് റൊമാൻസ്, കുട്ടികൾക്ക് ഇഷ്ടപ്പെടാനായി രണ്ട് പാട്ട് എന്നിങ്ങനെ മാർക്കറ്റിനെ തൃപ്തി പെടുത്താനായി ഉണ്ടാക്കിയെടുത്ത തിരക്കഥയല്ല. കഥ ആവിശ്യപ്പെടുന്ന കാര്യങ്ങൾ മാത്രം തിരക്കഥയിൽ ഉൾപ്പെടുത്തി, അതിനോട് നീതി പുലർത്തുന്ന മേക്കിംഗുമായി ലോകേഷ് വന്നപ്പോൾ പിറന്നത് തമിഴ് സിനിമയിലെ ഒരു നാഴികകല്ലാണ്.

2.30 മണിക്കൂർ ദൈർഘ്യം എന്നത് 2.30 മിനുട്ട് പോലെ തോന്നിപ്പിച്ച അത്യുഗ്രൻ സിനിമാ അനുഭവമാണ് കൈതി. അവിശ്വസനീയമായ കാര്യങ്ങൾ ഇത്ര വിശ്വസനീയതയോടെ സ്ക്രീനിൽ കൊണ്ട് വന്ന സംവിധായകന്റെ ക്രാഫ്റ്റിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഭാഷകൾക്കൊക്കെ അതീതമായി ഏതൊരു പ്രേക്ഷകനും കണ്ടിരിക്കാൻ സാധിക്കുന്ന ഇന്റർനാഷണൽ സിനിമയാണ് കൈതി.

കാർത്തി എന്ന നടന് കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് നൽകാൻ പോകുന്ന ചിത്രമാണിത്. നായികയോ, പാട്ടോ, എന്തിന് ഒരു കളർഫുൾ ആയ ഫ്രേയിം പോലുമില്ലാത്ത ഈ ചിത്രം ചെയ്യാൻ ഇറങ്ങി തുന്നിച്ചതിന് നിറ കൈയടികൾ.
ആക്ഷൻ സീനുകളിലും, ഇമോഷണൽ സീനുകളിലും, ചെറിയ കോമഡി സീനുകളിലുമെല്ലാം ഈ മനുഷ്യൻ പൂണ്ട് വിളയാടിയിരിക്കയാണ്. എത്ര മികച്ച ഒരു അഭിനേതാവാണ് താൻ എന്ന് ഈ ചിത്രത്തിലൂടെ കാർത്തി അടിവരയിട്ട് കാണിച്ച് തരുന്നു.

Image result for kaithiഇരുട്ടിന്റെ ഭംഗി ഇതിലും നന്നായി വെള്ളിത്തിരയിൽ കൊണ്ട് വരാൻ സാധിക്കുമോ എന്നറിയില്ല. ലോറിവെളിച്ചവും ടോർച്ച് ലൈറ്റും, നിലാവും എല്ലാം ഉപയോകിച്ച് സത്യൻ സൂര്യൻ എന്ന ക്യാമറാമാൻ തന്റെ ക്യാമറയിൽ പകർത്തിയത് വെള്ളിത്തിരയിലെ അത്ഭുതത്തെയാണ്. പല അവാർഡുകൾ നിങ്ങളെ തേടി വരാനിരിക്കുന്നു Mr.Sathyan Sooryan.
പാട്ടുകളുടെ അഭാവം BGMലൂടെ പതിന്മടങ്ങായി തീർത്ത് കൊടുത്ത സാമിന്റെ മിടുക്കിനെ എത്ര കണ്ട് അഭിനന്ദിക്കണം എന്നറിയില്ല. പല സീനുകളിലും രോമാഞ്ചപുളകിതരായി നാം ഇരിക്കുന്നതിന് പ്രധാന കാരണം ഈ പുള്ളിയുടെ മാരക BGM ആണ്.

Image result for kaithiഎടുത്ത് പറയേണ്ടത് സിനിമയുടെ ക്ലൈമാക്സ് ആണ്. ഒരു 3-4 മിനുട്ട് ഹൗസ്ഫുൾ ആയ തീയേറ്റർ അക്ഷരാർത്ഥത്തിൽ പൂരപറമ്പായ അവസ്ഥയായിരുന്നു. കോരിത്തരിച്ച്, വാ തുറന്ന്, കണ്ണുകൾ വിടർന്ന് സ്ക്രീനിൽ ഒട്ടിചേർന്നിരിക്കുന്ന അവസ്ഥ. ഞാൻ വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് ഈ പറഞ്ഞ സീൻ ഒന്ന് കൂടി ആഘോഷമാക്കാനാണ്.

നിറഞ്ഞ ആക്ഷൻ സീനുകൾ മാത്രമല്ല, അതിന് കാരണമാകുന്ന അച്ചൻ – മകൾ ബന്ധവും ചിത്രത്തിൽ വളരെ ശക്തമാണ്. ഏതൊരു പ്രേക്ഷകന്റെയും മനസിൽ തൊടാൻ പാകത്തിൽ ആഴമുള്ള ഇമോഷണൽ രംഗങ്ങളും ഇത്തരമൊരു ആക്ഷൻ ചിത്രത്തിൽ ക്രത്യമായി ഇഴുകി ചേരുന്നത് അത്ഭുതമാണ്.

കാർത്തി, ക്യാമറ, BGM, നരേൻ, വിലങ്ങിന്റെ ശബ്ദം, കൂടെയുള്ള പയ്യൻ, ചെറിയ കുട്ടി, സ്റ്റേഷനിലെ പോലീസ്കാരൻ, കോളേജ് പിള്ളേർ, വില്ലന്റെ ശബ്ദം, അവസാന വെടിക്കെട്ട്, ഫൈറ്റ്സ് എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ സിനിമയിൽ നമ്മെ ഞെട്ടിക്കാൻ കാത്തിരിക്കുകയാണ്. പ്രതീക്ഷയുടെ അമിതഭാരവുമായി പോയാലും ആ ഭാരത്തിനും മുകളിൽ സംതൃപ്തി നൽകും ലോകേഷ് – കാർത്തി ടീമിന്റെ കൈതി.

വലപ്പോഴുമായി തീയേറ്ററുകളിൽ വരുന്ന മറക്കാനാവാത്ത അനുഭവമാണ് കൈതി. അത് നഷ്ടപ്പെടുത്താതിരിക്കുക. ടിവിയിലോ ഫോണിലോ കണ്ടാൽ ഇത് എത്രമാത്രം എഫക്ടീവ് ആകും എന്ന് എനിക്കറിയില്ല.
സിനിമകളെ ഇനിയും കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണമാണ് ഇന്നെനിക്ക് കൈതി. എന്റെ ഒരു സുഹ്രത്ത് പറഞ്ഞ പോലെ കടം വാങ്ങിയാണേലും നിലത്തിരുന്നാണേലും കുടുംബത്തോടൊപ്പം കാണേണ്ട സിനിമ, അതാണ് കൈതി.

Kaithi has set the bar a notch up for all the south Indian films. It’s a cinematic achievement. Perfect blend of action and emotion. The making part is so good that the Unbelievability in the writing poses no challenge. If you miss this, you will regret.
Find time and money for this one.
It’s one of a kind of cinematic experience.

And of course, we are waiting for the second part of Kaithi 💥💥

Final verdict : മരിക്കുന്നതിന് മുൻപ് തീയേറ്ററിൽ നിന്നും കണേണ്ട ഇന്ത്യൻ സിനിമ. (കുറച്ച് ഓവറാണെങ്കിലും ഈ സിനിമ അതർഹിക്കുന്നുണ്ട് ).