ടാനാക്കാരൻ (2022)
സംവിധാനം : തമിഴ്????

എഴുതിയത് : ടിനു എം ജേക്കബ്

പ്രമേയത്തിന്റെയും, സമീപനത്തിന്റെയും, അവതരണത്തിന്റെയും കാര്യത്തിൽ തമിഴ് സിനിമകൾ വീണ്ടും തൃപ്തി നൽകുന്ന കാഴ്ച. മാസ് സിനിമകൾക്കൊപ്പം ചർച്ചചെയ്യപ്പെടേണ്ട വിഷയങ്ങൾ പ്രമേയമാക്കി ഇറങ്ങുന്ന സിനിമകൾക്ക് വലിയ കൈയ്യടി നൽകേണ്ടതുണ്ട്. അത്തരത്തിൽ പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന സിനിമയാണ് ടാനാക്കാരൻ✌????പോലീസ് ട്രെയിനിങ്ങും അതിന്റെ പീഡനങ്ങളും പശ്ചാത്തലമാക്കി തമിഴിൽ നിന്നും ഒരു സിനിമ പുറത്തിറങ്ങുന്നുണ്ട് എന്നുകേട്ടപ്പോൾ തന്നെ തീർച്ചയായും കാണണം എന്നാഗ്രഹിച്ചിരുന്ന ചിത്രം.

പിന്നീട് സിനിമയുടെ പിന്നാമ്പുറങ്ങൾ ചികഞ്ഞപ്പോൾ തമിഴിൽ ഏറെ ഇഷ്ടമുള്ള സംവിധായകരിൽ ഒരാളായ വെട്രിമാരന്റെ ഒപ്പം സഹസംവിധായകനായി വർക്ക് ചെയ്യുകയും (പൊലീസ് ഉദ്യോഗം ഉപേക്ഷിച്ച്????????) സൂര്യ ചിത്രമായ ജയ്ഭീമിൽ ഒരു സുപ്രധാനവേഷം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്ത തമിഴാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് അറിയുവാനുമിടയായി.അതുകൂടായപ്പോൾ കാണുവാനുള്ള ആഗ്രഹം ഇരട്ടിയായിന്ന് തന്നെപറയാം????????

കാലമിത്ര പുരോഗമിച്ചിട്ടും പോലീസ് സേനയിലും, ട്രെയിനിങ്ങിലും, പരേഡുകളിലും എല്ലാം ബ്രിട്ടീഷുകാരുടെ കാലംമുതൽ തുടങ്ങിവെച്ച ചില വ്യവസ്ഥിതിതമായ പീഡനമുറകൾക്കെതിരെ, വേർതിരുവുകൾക്കെതിരെ ശബ്ദമുയർത്തുന്ന സിനിമ കൂടിയാണ് ടാനാക്കാരൻ. പരേഡിങ്ങിന്റെ അതിപ്രസരം ചിലപ്പോൾ ഒരു പോരായ്മയായി സിനിമയിൽ ചൂണ്ടിക്കാണിക്കാം, എന്നാൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ അതിന്റെ അനുഭവം ഇതിലും കടുപ്പമേറിയതുമാകാം മറ്റ് പലർക്കും.പ്രഭു സോളമന്റെ കുമ്കിയിലൂടെ മികച്ച വരവറിയിച്ച വിക്രം പ്രഭുവിന്റെ അതിനു ശേഷമുള്ളൊരു മികച്ച പ്രകടനമായി അറിവഅഴകൻ എന്ന കഥാപാത്രത്തെ കാണാം.????????

ഒരു നടനുവേണ്ട ആകാരവും സൗന്ദര്യവും എല്ലാം ഉണ്ടായിട്ടും, വലിയ സിനിമ കുടുംബത്തിലെ തുടർച്ചക്കാരനായിരുന്നിട്ടും, തുടരെയുള്ള പരാജയങ്ങൾ പ്രേക്ഷകൻ എന്ന നിലയിൽ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമയിലൂടെ അതിനുള്ള ഉത്തരം ഒരു പരിധിവരെ വിക്രം പ്രഭു തിരിച്ചുനൽകുന്നുണ്ട്????????????????????
ഇതുപോലൊരു വിഷയം കൈകാര്യം ചെയ്യുമ്പോൾ ഉള്ള ഗൗരവ സ്വഭാവം നിലനിർത്തിക്കൊണ്ടുതന്നെ തമിഴെന്ന സംവിധായകൻ അതിന്റെ വാണിജ്യമൂല്യം ഒട്ടുംകുറക്കാതെ സിനിമയെ സമീപിച്ചിട്ടുണ്ട്. അത് തന്നെയാണ് സിനിമയുടെ പ്രധാന സവിശേഷതയും, എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തും വിധമാണ് അവതരണം.

ലാൽ അടക്കമുള്ള എല്ലാവരും ഗംഭീര പ്രകടനമാണ് സിനിമയിൽ കാഴ്ചവെച്ചിട്ടുള്ളത്, ലാലിന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയതാരോ ആ കലാകാരന് പ്രത്യേക അഭിനന്ദനങ്ങൾ.ആ തീരുമാനവും മികച്ചതായിരുന്നു. സിനിമയിൽ റൊമാൻസിന് അത്ര സ്പേസ് ഇല്ലാതിരുന്നിട്ടും വളരെ ചന്തമുള്ളൊരു നായികയെ ചിത്രത്തിൽ ഉൾപ്പെടുത്തിയത് ഏച്ചുകെട്ടലായി തോന്നിയില്ല. ( പേരറിയാത്ത നായികയ്ക്ക് എന്താ ഒരു ക്യൂട്നെസ്സ്????????????)എന്തായാലും തീർച്ചയായും ഒരുവട്ടമെങ്കിലും കണ്ടിരിക്കേണ്ട സിനിമയാണ് ടാനാക്കാരൻ!!മിസ് പണ്ണാതെ പാറുങ്കോ✌????????

Leave a Reply
You May Also Like

ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഭർത്താവുമായി ചേർന്ന് ആരംഭിച്ച പുതിയ ബിസിനസ് എന്താണെന്ന് അറിയാമോ ?

നയൻതാര ബിസിനസിൽ ബിസി… ലേഡി സൂപ്പർ സ്റ്റാർ ഭർത്താവുമായി ചേർന്ന് ആരംഭിച്ച പുതിയ ബിസിനസ് എന്താണെന്ന്…

ഇപ്പോൾ മൊട്ട രാജേന്ദ്രനെ വെറും കോമഡി പീസ് ആയി കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു

മൊട്ട രാജേന്ദ്രൻ എന്ന പേരിൽ അറിയപ്പെടുന്ന തമിഴ് നടനാണ് രാജേന്ദ്രൻ. സിനിമയിൽ സ്റ്റണ്ട് മാസ്റ്ററായിരുന്നു അദ്ദേഹത്തിന്റെ…

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ.  ജൂലൈ 22 റിലീസ് .യാഷ് രാജ് ഫിലിംസ്…

പ്രണയവും ആചാരങ്ങളും അന്ധവിശ്വാസങ്ങളും ആണ് ‘ബാനൽ & അദാമ’

BANEL & ADAMA സെനഗലീസ് തിരക്കഥാകൃത്തായ Ramata-Toulay Sy ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബാനൽ…