ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?
👉കാലം മാറിയതോട് കൂടി സിനിമകൾ കാണാനുള്ള അവസരങ്ങളും വളർന്നു. തിയേറ്ററിൽ നിന്ന് മാത്രമല്ല ഫോണിൽ പോലും hd ഫോർമാറ്റിൽ ഇന്ന് പല അപ്ലിക്കേഷനുകളിലും സിനിമകൾ ലഭ്യമാണ്. ടെലിഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളുടെ വരവ് സിനിമ പ്രദർശന മേഖലയിൽ വലിയൊരു മാറ്റം ആണ് കൊണ്ട് വന്നിരിക്കുന്നത്. ആമസോൺ, നെറ്റ് ഫ്ലിക്സ് പോലുള്ള അപ്ലിക്കേഷനുകളിൽ സിനിമകൾ വളരെ കുറഞ്ഞ കാലത്തിനിടയിൽ തന്നെ സ്ട്രീം ചെയ്യാൻ തുടങ്ങിയിട്ടുമുണ്ട്. സിനിമ കാണാനുള്ള മാർഗങ്ങൾ വളരെ കൂടുതൽ ആയി നിൽക്കുമ്പോൾ ടെലിവിഷൻ ചാനലുകൾക്കും വേഗത്തിൽ മുന്നോട്ട് സഞ്ചരിക്കേണ്ടി വരും. അത് കാലത്തിന്റെയും, സാങ്കേതിക വിദ്യയുടെയും അനിവാര്യതയാണ്.
ലക്ഷ ക്കണക്കിന് രൂപയ്ക്കാണ് ഓരോ ചാനലുകളും സിനിമകളുടെ സംപ്രേഷണ അവകാശം വാങ്ങുന്നത്. അതിൽ നിന്നുള്ള ലാഭം ലഭിക്കുന്നതോ സിനിമ സംപ്രേഷണം ചെയ്യുമ്പോൾ ലഭിക്കുന്ന പരസ്യങ്ങൾ വഴിയും.സിനിമകൾക്ക് പ്രേക്ഷകർ കൂടുതൽ ഉണ്ടാവുമ്പോഴാണല്ലോ കൂടുതൽ പരസ്യങ്ങളും ഉണ്ടാവുന്നത്.
ഇന്ന് കൂടുതലായി ഓൺലൈനിലും, തിയേറ്ററുകളിലും സിനിമകൾ കാണാനുള്ള അവസരം ഉള്ളപ്പോൾ ടെലിവിഷനിൽ ഒരു നൂറു പരസ്യത്തിനൊപ്പം ഏതെങ്കിലും പ്രത്യേക ദിവസം എത്തുന്ന സിനിമയെ കാത്തിരിക്കാൻ ആർക്കും സമയമുണ്ടാവില്ല.
അത് കൊണ്ട് തന്നെ ആഘോഷങ്ങളോ, പ്രത്യേക ദിവസങ്ങളോ കാത്തു നിൽക്കാതെ വേഗത്തിൽ സിനിമകൾ മിനി സ്ക്രീനിൽ എത്തിക്കുന്നതാണ് ടെലിവിഷൻ ചാനലുകളെ സംബന്ധിച്ച് ബുദ്ധി. അത് തന്നെയാണ് ഈ മാറ്റത്തിനുള്ള കാരണവും.
കടപ്പാട് : അറിവ് തേടുന്ന പാവം പ്രവാസി