Udaya Krishna

ലോകത്തിലെ ഏറ്റവും മികച്ച ടിവി സീരീസുകളിൽ ഒന്നാണ് മിസ്റ്റർ റോബോട്ട് എന്ന് നിസ്സംശയം പറയാം. നമ്മളിപ്പോള്‍ ജീവിക്കുന്നത് Golden Age of Television ലാണ്. സിനിമകളും, സീരിസുകളും തമ്മിലുള്ള അന്തരം കുറഞ്ഞു വരികയാണ്. അതിനു കാരണമായ സീരിസുകളിൽ പ്രത്യേകം എടുത്തുപറയേണ്ട പേരാണ് മിസ്റ്റർ റോബോട്ട്. നാല് സീസണുകളിലായി മൊത്തം 45 എപ്പിസോഡുകളാണ് മിസ്റ്റർ റോബോട്ടിൽ ഉള്ളത്. ആദ്യ രണ്ട് സീസണുകൾ അത്യാവശ്യം സ്ലോ ആണ്. പക്ഷേ ഒരിക്കലും ബോറല്ല. ബോറല്ലെന്ന് മാത്രമല്ല: വളരെ എൻഗേജിങ് ആയ, ത്രില്ലിങ് ആയ ചില നിമിഷങ്ങൾ കഥയിൽ നടക്കുന്നുമുണ്ട്. അപ്രതീക്ഷിതമായി കടന്നുവരുന്ന ട്വിസ്റ്റുകൾ കഥയ്ക്കും, കഥാപാത്രങ്ങൾക്കും പുതിയ അർത്ഥങ്ങൾ നൽകും. കഥാ സംഭവങ്ങളോടുള്ള നിങ്ങളുടെ മൊത്തം കാഴ്ചപ്പാടിനെ തന്നെ മാറ്റും.

അത്യാവശ്യം സമയമെടുത്താണ് ഇതിലെ കഥാപാത്രങ്ങളും, കഥാപശ്ചാത്തലവും എസ്റ്റാബ്ലിഷ്ഡ് ആവുന്നത്. പ്രേക്ഷകരുടെ മനസ്സിൽ അതെല്ലാം ആഴത്തിൽ പതിയും. അതിന്റെ ഗുണം നിങ്ങൾക്ക് മൂന്നും, നാലും സീസണുകളിൽ കിട്ടും. വളരെ സാറ്റിസ്‌ഫയിങ് ആയ Payoff കളാണ് പിന്നീട് സംഭവിക്കുന്നത്.
സിനിമാറ്റിക് ലെവൽ അനുഭവം തരുന്ന ഒരുപാട് എപ്പിസോഡുകൾ മിസ്റ്റർ റോബോട്ടിലുണ്ട് . ഒരു സൈലന്റ് എപ്പിസോഡുണ്ട്, ഒരു സിംഗിൾ ഷോട്ട് എപ്പിസോഡുണ്ട്, ഫുൾ ആക്ഷൻ മോഡ് എപ്പിസോഡുണ്ട്, ഹാലൂസിനേഷൻ എപ്പിസോഡുണ്ട്. ഏറ്റവും മികച്ചതായി എനിക്ക് തോന്നിയത് സീസൺ 4 എപ്പിസോഡ് 7 (Proxy Authentication Required) ആണ് ???? ബ്രേക്കിങ് ബാഡിലെ Ozymandias നു ശേഷം ഞാനിത്ര ടെൻഷനടിച്ചു കണ്ട മറ്റൊരു ടിവി എപ്പിസോഡില്ല. ആ എപ്പിസോഡിലെ റിവീൽ ശരിക്കും ഞെട്ടിച്ചു.

തുടക്കം മുതൽ വളരെ പ്ലാൻഡ് ആയാണ് മിസ്റ്റർ റോബോട്ട് മുന്നോട്ട് പോയത്. അതുറപ്പിക്കുന്ന ഒരു ഗംഭീര ഫിനാലേ ആണ് സീരീസിന്റേത്. ആ അവസാന എപ്പിസോഡിനു വരെ തുടക്കവുമായി ഡയറക്റ്റ് ലിങ്ക് ഉണ്ട്. ഒരുപാട് മികച്ച കാരക്ടേഴ്‌സ് ഈ സീരിസിലുണ്ട്. Elliot Alderson എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച Rami Malek ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. വളരെ Relatable ആയ ഒരു കഥാപാത്രമാണ് Elliot Alderson. മറ്റു കഥാപാത്രങ്ങളും അടിപൊളിയാണ്. ആരും നല്ലവരല്ല എന്നതാണ് പ്രത്യേകത. മിനിമം ഒരു ഗ്രേ ഷേഡ് ഉള്ളവരാണ് മിക്കവരും. വില്ലനിസത്തിന്റെ എക്സ്ട്രീം കാട്ടിയ വില്ലന്മാരാണ് ഇതിലുള്ളത് ????????

Mental Illness നെ വളരെ കൃത്യമായി ആയി ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. നേരത്തേ പറഞ്ഞ പോലെ, ഇതിലെ സെൻട്രൽ കാരക്ടേഴ്സിന്റെ അവസ്ഥകളോടും, ചിന്തകളോടും നമുക്ക് റിലേറ്റ് ചെയ്യാന്‍ കഴിയും. വളരെ മികച്ച മേക്കിങ്ങും, മ്യൂസിക്കും സീരിസിന്റെ ഡാർക്ക് മൂഡിനെ എലിവേറ്റ് ചെയ്യുന്നുണ്ട്. പലപ്പോഴും ഇതൊരു സസ്പെൻസ് ഡ്രാമയുടെയും, ആക്ഷന്‍ ത്രില്ലറിന്റെയും രൂപം സ്വീകരിക്കുമ്പോഴും, അതെല്ലാം മെയിൻ സ്റ്റോറി ലൈനോട് നീതി പുലർത്തുന്നുണ്ട്. ബേസിക്കലി , ഇതൊരു സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലർ ഡ്രാമയാണ്.. ചില ആക്ഷൻ രംഗങ്ങളും ധാരാളം ഗൂസ്‌ബംപ്‌സ് നിമിഷങ്ങളും???? ഇതുപോലൊരു അത്ഭുതം യാഥാര്‍ത്ഥ്യമാക്കിയ ഇതിന്റെ Creator, Sam Esmail നെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. തുടക്കം കുറച്ച് ക്ഷമ കാണിച്ചാൽ, ഒരു ലൈഫ് ടൈം എക്സ്പീരിയൻസ് തന്നെ നിങ്ങള്‍ക്ക് തന്നേക്കാവുന്ന ഒരു മാസ്റ്റര്‍പീസാണ് മിസ്റ്റർ റോബോട്ട് .

Leave a Reply
You May Also Like

സിനിമാ താരം ഷുക്കൂർ വക്കീലും ഭാര്യയും വീണ്ടും വിവാഹിതരായി

ന്നാ താൻ കേസ് കൊട് സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സിനിമാ താരമായി മാറിയ അഭിഭാഷകൻ പി.…

സൂപ്പര്‍ ഹിറ്റ്‌ മെലടിക്ക് ഒരു ബ്രേക്ക്‌ ഡാന്‍സ് വെര്‍ഷന്‍ : വീഡിയോ …

‘ആയിരം കണ്ണുമായ്’ എന്നാ ഗാനത്തിന്‍റെ ബ്രേക്ക്‌ ഡാന്‍സ് വെര്‍ഷന്‍ ഇറക്കിയിരിക്കുകയാണ് ഒരു വിരുതന്‍.

അനുപമയുടെ യാത്ര

അനുപമ ഹസ്തിനപുരം കൊട്ടാര അങ്കണത്തില്‍ പ്രവേശിക്കുമ്പോള്‍ കുമാരന്‍ ദേവവ്രതന്‍ ഉദ്യാനത്തിലൂടെ ഉലാത്തുകയായിരുന്നു. തന്‍റെ അടുത്തേക്ക് നടന്നടുക്കുന്ന പെണ്‍കുട്ടിയെ അദ്ദേഹം സാകൂതം നോക്കി. പിന്നെ സ്വത സിദ്ധമായ ഗാംഭീര്യ ശബ്ദത്തില്‍ അവളോട് ആരാഞ്ഞു. “നീ ആരാണ്..?നിന്നെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ .അയല്‍ രാജ്യത്ത് നിന്നോ മറ്റോ വന്നതാണോ..?” “ഞാന്‍ ഇവിടെയുള്ളവളല്ല. കലിയുഗത്തില്‍ ജീവിക്കുന്നവളാണ്. അങ്ങയെ കാണുവാനുള്ള അത്യാര്‍ത്തിയില്‍ യുഗങ്ങള്‍ക്കു പിന്നിലേക്ക്‌ സഞ്ചരിക്കുന്നവള്‍.”

ഭീഷ്മപര്‍വ്വം – ഒരു തികഞ്ഞ മമ്മൂട്ടി ഷോ

ഭീഷ്മപര്‍വ്വം – റിവ്യൂ – സജീവ് കുമാർ ഭീഷ്മപര്‍വ്വം – ഒരു തികഞ്ഞ മമ്മുട്ടി ഷോ.…