ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത്, ഹൈഡ്രോഎയർ ടെക്‌ടോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച മലയാളചലച്ചിത്രമാണ് മൃദു ഭാവേ ദൃഢ കൃതേ . ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം.. സൂരജ് സൺ, ശ്രാവണ ടിഎൻ, മരിയ പ്രിൻസ്, ദിനേഷ് പണിക്കർ, സുരേഷ് കൃഷ്ണ, അനിൽ ആന്റോ, സീമ ജി. നായർ, മായ മേനോൻ, ജീജ സുരേന്ദ്രൻ, ശിവരാജ്, ഹരിത്, വിഷ്ണു വിദ്യാധരൻ, അമൽ ഉദയ്, സിദ്ധാർത്ഥ രാജൻ, ജൂനൈറ്റ് അലക്സ് ജോർഡി, മനൂപ് ജനാർദ്ദനൻ, ദേവദാസ്, ആനന്ദ് ബാൽ, അങ്കിത് മാധവ്, വിജയ് ഷെട്ടി, രാജേഷ് കുറുമാലി, വിമൽ ഫസ്റ്റ് ക്ലാപ്പ്, ഡോ. സുനിൽ, ദീപക് ജയപ്രകാശൻ  എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ഛായാഗ്രഹണം നിഖിൽ വി നാരായണനും, സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും സാജൻ മാധവും ഒരുക്കിയിരിക്കുന്നു. കാസർഗോഡ്, ഒറ്റപ്പാലം, എറണാകുളം, മുംബൈ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി. വിജയ് ശങ്കർ മേനോൻ്റെ കഥയ്ക്ക് നവാഗതനായ രവി തോട്ടത്തിൽ തിരക്കഥയും, രാജേഷ് കുറുമാലി സംഭാഷണവും രചിച്ചിരിക്കുന്നു.ചിത്രീകരണം 2022 ഓഗസ്റ്റിൽ ആരംഭിച്ച് 2023 ഫെബ്രുവരിയിൽ പൂർത്തിയായി. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദേശീയ അവാർഡ് ജേതാവായ ഗായിക നഞ്ചിയമ്മ പുറത്തിറക്കി.മൃദു ഭാവേ ദൃഢ കൃതേ, 2024 ഫെബ്രുവരി 02 ന് തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്നു.

You May Also Like

“ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല നൽകുകയാണെങ്കിൽ അത് മനുഷ്യ സ്നേഹത്തിനുള്ളതാകും….”

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഓർക്കുകയാണ് ഓരോ മലയാളിയും രാഷ്ട്രീയഭേദമന്യേ. കേരളം കണ്ട ജനകീയനായ മുഖ്യമന്ത്രി ആയിരുന്നു…

പെണ്ണഴകും മണിരത്നവും

✒️അഭിഷേക്.എം പെണ്ണഴകിനെ പകർത്തിയെടുക്കുന്നതിൽ,തനിമയൊട്ടും ചോരാതെ അതിമനോഹര ഫ്രെയ്മുകളാക്കുന്നതിൽ മണിരത്നമെന്ന ഇതിഹാസ ചലച്ചിത്രകാരന്റെ മേന്മ അതുല്യമാണ്, പലകുറി…

വർഷങ്ങളോളം നിയമജ്ഞന്മാരോടൊപ്പം പ്രവർത്തിച്ചു പോന്ന ഒരു ഗുമസ്ഥന്റെ കൗശലവും കുതന്ത്രങ്ങളും, ‘ഗുമസ്ഥൻ’ മേക്കിങ് വീഡിയോ

ഗുമസ്ഥൻ മേക്കിങ് വീഡിയോ അമൽ കെ.ജോബി സംവിധാനം ചെയ്യുന്ന ഗുമസ്ഥൻ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ…

അനുപമ പരമേശ്വരന്റെ ലിപ് ലോക്ക് രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചൂട് പിടിച്ചിരിക്കുകയാണ്

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ കടന്നുവന്ന് ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമാ…