മലയാള ചലച്ചിത്ര നടിയും മോഡലും അവതാരികയുമാണ് മൃദുല മുരളി. ടെലിവിഷന്‍ ചാനലില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമിലൂടെയാണ് മൃദുല പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2003 ല്‍ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് കടന്നു വരുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 10.30 എഎം ലോക്കല്‍ കോള്‍ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു. 2013 ല്‍ നാഗരാജചോളന്‍ എംഎഎംഎല്‍എ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും തുടക്കം കുറിച്ചു. ചിത്രത്തിലെ ഷെണ്‍പകവല്ലി എന്ന കഥാപാത്രം വളരെ ശ്രദ്ധ നേടി. എഫ്എസിടി കളമശ്ശേരിയില്‍ എഞ്ചിനീയറായ മുരളീധര മോനോന്റെയും ലത മേനോന്റെയും മകളാണ് മൃദുല. സഹോദരന്‍ മിഥുന്‍ മുരളി.തമിഴ് സിനിമകളില്‍ സഹോദരന്‍ അഭിനയിക്കുന്നുണ്ട്.

എറണാകുളം അസീസി വിദ്യാനികേതൻ സ്കൂളിൽ നിന്നായിരുന്നു പ്രാഥമികവിദ്യാഭ്യാസം. സെന്റ്. തെരേസാസ് കോളേജിൽ നിന്നും ബിരുദം നേടി. സ്കൂൾ വിദ്യാഭ്യാസകാലത്ത് തുടർച്ചയായ മൂന്നുവർഷം കലാതിലകം ആയിരുന്നു. “ഡയൽ ആൻഡ് സീ” എന്ന പ്രോഗ്രാമിനു മികച്ച ബാല അവതാരകയ്ക്കുള്ള സംസ്ഥാനപുരസ്കാരം നേടിയിട്ടുണ്ട്. നടിയുടെ ഭര്‍ത്താവിന്റെ പേര് നിതിന്‍ എന്നാണ്. ഈ അടുത്താണ് വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹ വാര്‍ഷികത്തിന് ചിത്രങ്ങളെല്ലാം മൃദുലയും ഭര്‍ത്താവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

സൗഹൃദത്തിനും വലിയ വില കൊടുക്കുകയും അത് കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ചുരുക്കം ചില നടിമാരിലൊരാള്‍ കൂടിയാണ് മൃദുല. മലയാള സിനിമയില്‍ ഭാവന അടക്കമുള്ള ഒരു നടിമാരുടെ ഗ്യാങ് തന്നെയുണ്ട്. ഭാവന, മൃദുല മുരളി, ശ്രിത ശിവദാസ്, ഷഫ്ന, ശ്രുതി ബാല, രമ്യ നമ്പീശന്‍ ഗായികയും സംഗീത സംവിധായികയുമായ സയനോരയുമൊക്കെയാണ് ഈ ഗ്യാങ്ങിലുള്ളത്.എല്ലാവരുമായും നല്ല സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. മിക്കപ്പോഴും ഇവര്‍ ഒത്തുകൂടാറുമുണ്ട്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് മൃദുല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്‍ഡോനേഷ്യയിലെ ബാലിയിലാണ് താരം ഇപ്പോള്‍ ഉള്ളത്.

**

Leave a Reply
You May Also Like

നഞ്ചിയമ്മയ്ക്കു അവാർഡ് നൽകിയത് അപമാനമെന്ന്, സംഗീതജ്ഞന്‍ ലിനു ലാലിന് സോഷ്യൽ മീഡിയയിൽ പൊങ്കാല

ദേശീയ പുരസ്‌കാരത്തില്‍ നഞ്ചിയമ്മയ്ക്ക് മികച്ച ഗായികക്കുള്ള അവാർഡ് നല്‍കിയതില്‍ വിമര്‍ശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍ രംഗത്തെത്തി.…

ആരാധകരുടെ മനം കീഴടക്കുന്ന ഫോട്ടോഷൂട്ട്മായി പ്രിയാമണി.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. ഒട്ടനവധി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഗ്ലാമർ പ്രദർശനം, ചിരി, നൃത്തം -വിക്കി കൗശലിന്റെ ‘ഗോവിന്ദ നാം മേരാ’ ട്രെയ്‌ലർ

ശശാങ്ക് ഖെയ്‌താൻ രചനയും സംവിധാനവും നിർവഹിച്ച് യുവതാരവുമായ വിക്കി കൗശൽ നായകനായി എത്തുന്ന ‘ഗോവിന്ദ നാം…

കേരളം സ്വീകരിച്ചാൽ ഞങ്ങളുടെ സിനിമയെ ലോകം സ്വീകരിക്കുമെന്ന് രാജമൗലി

രാജമൗലിയുടെ പുതിയ ചിത്രം ആർ ആർ ആർ (‘രൗദ്രം രണം രുധിരം’) റിലീസിന് തയ്യാറെടുക്കുകയാണ്. തെലുങ്ക്…