ഞാൻ ചെയ്യാത്ത കുറ്റത്തിന് എന്നെ എന്തിനാണിവർ കൊല്ലുന്നത് ?

33

Mruduladevi S

“ഞാൻ ചെയ്യാത്ത കുറ്റത്തിന് എന്നെ എന്തിനാണിവർ കൊല്ലുന്നത്” എന്നു ചോദിച്ച ജോർജ് സ്റ്റിനിയുടെ കൈകളിലേക്ക് അവന്റെ പിതാവ് ബൈബിൾ വച്ചു കൊടുത്തുകൊണ്ട് നെഞ്ചു പൊട്ടിക്കരഞ്ഞു.. തൊട്ടടുത്ത ദിവസം (1944 ജൂൺ 16) കൊളംബിയ സെൻട്രൽ കറക്ഷനിൽ വച്ചു വൈദ്യുതകസേരയിൽ പതിനാലുകാരനായ സ്റ്റിനിയെ ഇരുത്തി അവന്റെ തലയിൽ ക്കൂടി 4300 വോൾട്ടിന്റെ കറന്റു കടത്തിവിട്ടു വെള്ളക്കാരന്റെ ഭരണകൂടം അവന്റെ വധശിക്ഷ നടപ്പിലാക്കി..

George Stinney Jr. The 14-Year-Old Black Boy Put To Death In The ...സൗത്ത് കരോലീനാക്കാരായ ബെറ്റി ജൂൺ, മേരി ഇമ്മ എന്നീ വെള്ളക്കാരായ പെൺകുട്ടികൾ ( വയസ് 11, 7) ഒരു പൂവ് തിരക്കി ഇറങ്ങിയതാണ്. തൊട്ടടുത്ത ദിവസം അവരുടെ മൃതദേഹങ്ങൾ തടിമില്ലിനു സമീപമുള്ള കുഴിയിൽ കണ്ടെത്തി. അവർ സഞ്ചരിച്ച സൈക്കിൾ തകർക്കപ്പെട്ടിരുന്നു. രണ്ടുപേരുടെയും തല ഇരുമ്പ് കൊണ്ടുള്ള അടിയേറ്റു തകർന്നിരുന്നു. യാത്രക്കിടയിൽ അവർ സ്റ്റിനിയെ കണ്ടിരുന്നു എന്ന വാർത്ത സ്റ്റിനി തന്നെ പിതാവിനെ അറിയിച്ചത് അന്വേഷണം എളുപ്പമാക്കാൻ വേണ്ടി ആയിരുന്നു.എന്നാൽ നഗരത്തിലെ ഏറ്റവും ‘മോശക്കാരനായ’ജോർജ് ജൂനിയർ സ്റ്റിനി’ പെൺകുട്ടികളെ റേപ്പ് ചെയ്തതായി വാർത്ത പടർന്നു. വെള്ളക്കാർ കൂട്ട ആക്രമണങ്ങൾ കറുത്തവർക്കെതിരെ അഴിച്ചുവിട്ടു.വീടുകൾക്ക് തീയിട്ടു. കറുത്തവംശജരായ ജോലിക്കാരെ വെള്ളക്കാരുടെ സ്ഥാപനങ്ങളിൽ നിന്നു പിരിച്ചു വിട്ടു. . ജോർജ് സ്റ്റിനി പിടിക്കപ്പെട്ടു. അവന്റെ കുടുംബം ഉള്ളത് വാരിക്കൂട്ടി എങ്ങോട്ടോ രക്ഷപെട്ടു.

New trial sought for George Stinney, executed at 14 - CNNറേപ്പ് നടന്നതായി തെളിവില്ല. എന്നാലും നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ അവൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വെള്ളക്കാർ മാത്രം ഉൾപ്പെട്ട12 അംഗ ജൂറി സ്റ്റിനിക്കു വേണ്ടി വാദിക്കാൻ ആരേയും അനുവദിക്കാതെ അവനു വധശിക്ഷ നൽകി. പിതാവ് നൽകിയ ബൈബിളും ചേർത്തുപിടിച്ചു അവന് മരണമുഖത്തേയ്‌ക്ക്‌ നടന്നു. കൈകൾ ചേർത്തു കെട്ടിയ ഹണ്ടറോട് ഒന്നും ചെയ്യാത്ത എന്നെ കൊല്ലുന്നതെന്തിനെന്നു അവന് വീണ്ടും കരഞ്ഞുകൊണ്ട് ചോദിച്ചു . വധശിക്ഷ നേരിട്ടുകാണാൻ വെള്ളപ്പട ഇളകിവന്നിട്ടുണ്ടായിരുന്നു. അവന്റെ മരണം അവർ മധുരപലഹാരങ്ങൾ വിതരണം ചെയ്തു ആഘോഷിച്ചു.

രണ്ടായിരത്തിപന്ത്രണ്ടിൽ സഹോദരന്റെ കേസിന്റെ പുനരന്വേഷണത്തിനായി സ്റ്റിനിയുടെ സഹോദരി എയ്മി കോടതിയിൽ റിവ്യൂ പെറ്റിഷൻ സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് കുറ്റം സമ്മതിപ്പിക്കുകയാണു ണ്ടായതെന്നും, റേപ്പ് നടന്നതിന് തെളിവില്ല എന്നും, സ്റ്റിനിക്കു വേണ്ടി വാദിക്കാൻ ആരുമുണ്ടായിരുന്നുമില്ല എന്നുമുള്ള വാദങ്ങൾ നിരത്തി സ്റ്റിനിയുടെ വധശിക്ഷ അതിക്രൂരവും, അശാസ്ത്രീയവും, അസാധാരണവുമെന്ന് രണ്ടായിരത്തിപ്പതിനാലിൽ കോടതി കണ്ടെത്തി മരണാനന്തരം അവനെ കുറ്റവിമുക്തനാക്കി.. അപ്പോഴേയ്ക്കും എഴുപതു വർഷം കഴിഞ്ഞ് പോയിരുന്നു.

George Junius Stinney Jr. – Let Our Voices Echoപുസ്തകമായും (David Stout, 1988) സിനിമയായും(Carolina Skeleton, T V Movie, 1998 ) ജോർജ് സ്റ്റിനി ജൂനിയർ ഇന്നും ജീവിക്കുന്നു. മിനസോട്ടയിൽ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം കൊടുക്കാതെ യു എസ് പോലീസ് കൊന്നുകളഞ്ഞ കറുത്ത വംശജനായ ജോർജ് ഫ്‌ളോയിഡിനെയും നാളെ പുസ്തകമായും, സിനിമയായും വിറ്റു തിന്നുവാൻ ഇന്നേ അവർ കൊന്നു കളഞ്ഞു.
“When you are white
You are right
When you are black
You are wrong ”
എന്ന വെളുത്ത വംശീയ അനീതി, നിന്റെ നീതിയില്ലായ്മയിൽ
ലോകത്തിനു ശ്വാസം മുട്ടുന്നു.

Advertisements