സീതാ രാമം എന്ന ചിത്രത്തിന്റെ മിന്നും വിജയത്തോടെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി മൃണാൾ ഠാക്കൂർ. ഹിന്ദി മിനിസ്‌ക്രീനിൽ നിന്നുമാണ് മൃണാൽ സിനിമയിൽ എത്തുന്നത്.
ബോളിവുഡിലെ താര കുടുംബങ്ങളുടെ പിന്തുണ ഒന്നും മൃണാളിന് ഉണ്ടായിരുന്നില്ല. ടെലിവിഷനിൽ നിന്നും വരുന്നുവെന്ന കാരണത്താൽ ബോളിവുഡിൽ നിന്നും തുടക്കത്തിൽ മോശം സമീപനവും മൃണാളിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡിൽ സ്വന്തമായൊരു ഇടം മൃണാൾ നേടി എടുക്കുക ആയിരുന്നു.ചിത്രത്തിന്റെ വമ്പന്‍ ഹിറ്റോടെ തെന്നിന്ത്യയാകെ വലിയ ആരാധക കൂട്ടം തന്നെ മൃണാളിനും സ്വന്തമായിരിക്കുകയാണ്. മൃണാള്‍ അവതരിപ്പിച്ച സീതാ മഹാലക്ഷ്മിയെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018ല്‍ ലവ് സോണിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലായിരുന്നു മൃണാളിന്റെ അരങ്ങേറ്റം. എന്നാല്‍ അത്ര ശ്രദ്ധേയമായ വേഷങ്ങളോകേന്ദ്ര കഥാപാത്രമായി തിളങ്ങാനുള്ള അവസരമോ മൃണാളിന് ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇപ്പോഴുണ്ടായ വിജയം മൃണാളിനെ അീവ സന്തുഷ്ടയാക്കിയിരിക്കുകയാണ്. മൃണാലിന്റെ ചില ബിക്കിനി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പിങ്ക് നിറത്തിലെ ബിക്കിനിയിൽ റാമിന്റെ സീത മനോഹരി എന്നാണ് ആരാധകരുടെയും അഭിപ്രായം.
**