പിങ്ക് സാരിയിൽ മൃണാൾ ഠാക്കൂർ ‘സീതാരാമ’ത്തിലെ രാജകുമാരിയെ പോലെ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
1 SHARES
14 VIEWS

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മൃണാൾ ഠാക്കൂർ. സീതാ രാമം എന്ന ചിത്രത്തിന്റെ മിന്നും വിജയത്തോടെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ ഈ താരസുന്ദരിയാണ് ഹിന്ദി മിനിസ്‌ക്രീനിൽ നിന്നുമാണ് സിനിമയിൽ എത്തുന്നത്.

ബോളിവുഡിലെ താര കുടുംബങ്ങളുടെ പിന്തുണ ഒന്നും മൃണാളിന് ഉണ്ടായിരുന്നില്ല. ടെലിവിഷനിൽ നിന്നും വരുന്നുവെന്ന കാരണത്താൽ ബോളിവുഡിൽ നിന്നും തുടക്കത്തിൽ മോശം സമീപനവും മൃണാളിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡിൽ സ്വന്തമായൊരു ഇടം മൃണാൾ നേടി എടുക്കുക ആയിരുന്നു.ചിത്രത്തിന്റെ വമ്പന്‍ ഹിറ്റോടെ തെന്നിന്ത്യയാകെ വലിയ ആരാധക കൂട്ടം തന്നെ മൃണാളിനും സ്വന്തമായിരിക്കുകയാണ്. മൃണാള്‍ അവതരിപ്പിച്ച സീതാ മഹാലക്ഷ്മിയെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018ല്‍ ലവ് സോണിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലായിരുന്നു മൃണാളിന്റെ അരങ്ങേറ്റം. എന്നാല്‍ അത്ര ശ്രദ്ധേയമായ വേഷങ്ങളോകേന്ദ്ര കഥാപാത്രമായി തിളങ്ങാനുള്ള അവസരമോ മൃണാളിന് ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇപ്പോഴുണ്ടായ വിജയം മൃണാളിനെ അീവ സന്തുഷ്ടയാക്കിയിരിക്കുകയാണ്. ഇപ്പോൾ താരത്തിന്റെ സാരിയില് ചിത്രങ്ങളാണ് ശ്രദ്ധയാകര്ഷിക്കുന്നത്. പിങ്ക് സാരിയിൽ മൃണാൾ സീതാരാമത്തിലെ രാജകുമാരിയെ പോലെ തന്നെയാണാണ് ആരാധകർ പറയുന്നത്.

*

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.