മമ്മൂട്ടി നായകനായ സൈക്കോളജിക്കൽ ഡ്രാമ സിനിമയാണ് രോഷാക്. വളരെ വ്യത്യസ്തമായ രീതിയിൽ പറഞ്ഞ പ്രതികരകഥയാണ് ചിത്രം. അതുകൊണ്ടുതന്നെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ ചിത്രത്തെ പുകഴ്ത്തി രംഗത്തുവന്നിരുന്നു. കെട്ട്യോളാണ് എന്റെ മാലാഖയ്ക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമായിരുന്നു രോഷാക്. ചിത്രം ഒടിടിയിൽ റിലീസായതിനു ശേഷം റിവ്യൂകൾ അനവധി വീണ്ടും വരികയാണ്. ഏവർക്കും ഒരൊറ്റ അഭിപ്രായമാണ് വളരെ വ്യത്യസ്തവും മികച്ചതുമായ ചിത്രം.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സീതാ രാമത്തിൽ ദുൽഖറിന്റെ നായികയായി അഭിനയിച്ച മൃണാള്‍ താക്കൂര്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു മൃണാള്‍ താക്കൂറിന്റെ പ്രശംസ. ‘ഹോ.. എന്തൊരു സിനിമയാണിത്. ഇരുന്നിടത്ത് നിന്നും ഞാനൊന്ന് അനങ്ങിയതു പോലുമില്ല. ഉള്ളിൽ തറയ്ക്കുന്ന അനുഭവമായിരുന്നു സിനിമ. മമ്മൂട്ടി സാറിനും ടീമിനും ഒരുപാട് അഭിനന്ദനങ്ങള്‍’, എന്നാണ് മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Leave a Reply
You May Also Like

പഴയ ഐഎന്‍എസ് വിക്രാന്ത് ബ്രിട്ടനിൽ നിന്നും കൊണ്ടുവരാൻ പോയവരിൽ ജയനും

ഐഎന്‍എസ് വിക്രാന്ത് ഇന്ത്യയുടെ ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പൽ ആണ്. എന്നാൽ പണ്ട് നമുക്കൊരു വിക്രാന്ത് ഉണ്ടായിരുന്നു.…

ചോരകെട്ടിയ കണ്‍തടങ്ങളിലൂടെ ചുടുകണ്ണീരൊലിച്ചിറങ്ങി മരിച്ചുപോയ മനുഷ്യര്‍

ചോരകെട്ടിയ കണ്‍തടങ്ങളിലൂടെ ചുടുകണ്ണീരൊലിച്ചിറങ്ങി മരിച്ചുപോയ മനുഷ്യര്‍ Rakesh Sanal (സോഷ്യൽ മീഡിയയിൽ എഴുതിയത് ) ഇന്ത്യ…

മാരക ലുക്കിൽ ജാൻവി കപൂർ

മാരക ലുക്കിൽ ജാൻവി കപൂർ സുന്ദരിയായ അമ്മയുടെ സുന്ദരിയായ മകളാണ് ജാൻവി കപൂർ. അതുകൊണ്ടുതന്നെ ആ…

ഒരു വീട്ടിലെ മൂന്ന് സംവിധായകർ

ഒരു വീട്ടിലെ മൂന്ന് സംവിധായകർ Faizal Jithuu Jithuu മലയാളികളായ യുവാക്കൾ സ്വപ്നം കാണുന്ന ഒരു…