꧁ ബുധൻ എന്ന നിഗൂഢ ഗ്രഹം.! ꧂

Msm Rafi

വീണ്ടുമൊരു പുതുപുലരി കിഴക്കേ ചക്രവാളത്തിൻ തിരശ്ശീല വകഞ്ഞു മാറ്റി നമ്മുടെ മനോഹരമായ ഭൂഗോളത്തെ പുൽകാനെത്തുന്നു.ഇന്ന് നമ്മൾ സൗരയൂഥത്തിലെ ഏറ്റവും വിചിത്രവും നിഗൂഢവുമായ ബുധൻ ഗ്രഹത്തിലേക്ക് നമ്മുടെ സ്വന്തം സാങ്കൽപിക ബഹിരാകാശ പേടകവുമായി ഒരു സാഹസിക യാത്ര പോകുന്നു.

???? സീറ്റ് ബെൽറ്റുകൾ മുറുക്കിഎല്ലാവരും തയ്യാറാകുവിൻ.!
നാം ഇതാ പുറപ്പെട്ടു കഴിഞ്ഞു.!! ????

ബുധനിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം: 5 കോടി 8 ലക്ഷം കി.മീ നമ്മൾ ഭൗമോപരിതല അന്തരീക്ഷത്തിൽ നിന്ന് പറന്നുയർന്ന് ബഹിരാകാശത്തേക്ക് എത്തിയതിനു ശേഷം, ഇപ്പോൾ ആകാശം നമുക്ക് ദൃശ്യമാകുന്നത് സാധാരണയായി നാം കാണുന്നതുപോലെ നീലനിറത്തിലല്ല, മറിച്ച് ഇവിടെ ആകാശത്തിൻ്റെ നിറം കറുപ്പാണ് എന്ന് നാം മനസ്സിലാക്കുന്നു.

പിന്നീട് നമ്മെ ഏറ്റവും കൂടുതൽ ആശ്ചര്യപ്പെടുത്തുന്നത് എന്തെന്നാൽ, സാധാരണ നമ്മൾ കാണുന്നത് പോലെയല്ലാതെ ഇവിടെ ഇപ്പോൾ നാം കാണുന്ന സൂര്യപ്രകാശം വെളുത്ത നിറത്തിലാണ് എന്നതാണ്.!
ശേഷം അവിടെ നിന്ന് നിഗൂഢ ഗ്രഹമായ ബുധനെ ലക്ഷ്യമാക്കി നമ്മുടെ യാത്ര തുടരുന്നു.!
ബുധൻ ഭൂമിയിൽ നിന്ന് എത്ര അകലെയാണ്?

ഭൂമിയിൽനിന്ന് ബുധനിലേക്കുള്ള ദൂരം നിലവിൽ 212,783,623 കിലോമീറ്ററാണ്,ഇത് 1.422371 ജ്യോതിശാസ്ത്ര യൂണിറ്റുകൾക്ക് തുല്യമാണ്.പ്രകാശം ബുധനിൽ നിന്ന് സഞ്ചരിച്ച് നമ്മിലേക്ക് എത്താൻ 11 മിനിറ്റും 49.7698 സെക്കൻഡും എടുക്കുന്നു.ബുധൻ എന്ന ഗ്രഹത്തെ കുറിച്ചു പറയുമ്പോൾ, സൂര്യനോട് വളരെ അടുത്ത് കിടക്കുന്നതിനാൽ ഇത് വളരെ ചുട്ടുപഴുത്ത ചുവന്ന ഗ്രഹമാണെന്ന് പലരും ധരിക്കുന്നു,
ഈ ധാരണ ശരിയല്ല, ഭൂമിയുടെ സ്വന്തം ഉപഗ്രഹമായ ചന്ദ്രനോട് പരസ്പരം വേർതിരിച്ചറിയാൻ കഴിയാത്തത്ര സാമ്യമുള്ള ചാരനിറത്തിലുള്ള ഒരു ഗ്രഹമാണ് ബുധൻ അഥവാ മെർക്കുറി.

ബുധൻ്റെ ആരം: 2,439.7 കി.മീ

പകൽ സമയത്ത് നമ്മൾ ബുധൻ ഗ്രഹത്തിന്റെ ഉപരിതലത്തിൽ ഇറങ്ങി, അവിടെ ഇപ്പോഴത്തെ താപനില ഏകദേശം 450 ഡിഗ്രി സെൽഷ്യസ് ആകുന്നു, ആ താപനിലയിൽ ജീവൻ നിലനിൽക്കൽ സാധ്യമല്ല,
പക്ഷേ ഏകദേശം 59 ഭൗമദിനങ്ങൾക്ക് ശേഷം ഇരുട്ട് വന്നപ്പോഴാണ് ആ ആശ്ചര്യം നമ്മെ വരവേറ്റത്. ബുധനിലെ ഒരു ദിവസമെന്നത് ഭൂമിയിലെ 59 ദിവസത്തിന് തുല്യമാണ്.അതെന്തെന്നാൽ, ബുധൻ സൂര്യനിൽ നിന്ന് വളരെ അരികെ ആയിരുന്നിട്ടും, അവിടത്തെ രാത്രികാല താപനില പൂജ്യത്തേക്കാൾ 180 ഡിഗ്രി താഴെ അതികഠിനമായ ശൈത്യമേറിയതാണെന്ന് നമ്മൾ കണ്ടെത്തി.മറ്റൊരു പ്രധാനപ്പെട്ട വിഷയം, ഗ്രഹംമുഴുവനിലും ഒരു തുള്ളി വെള്ളമില്ലാത്തതിനാൽ തന്നെ നമുക്ക് ദാഹിക്കുമ്പോൾ നമ്മുടെ കരുതൽ ശേഖരത്തിൽ നിന്ന് തന്നെ കുടിക്കേണ്ടിവരുന്നു,

ഉപരിതല വിസ്തീർണ്ണം: 74.8 മില്ല്യൺ കി.മീ

രസകരമായ മറ്റൊരു വസ്തുത എന്തെന്നാൽ നമുക്ക് ഭൂമിയിൽ നിന്ന് പുലർകാലത്ത് ദൃശ്യമാകുന്ന മനോഹര കാഴ്ചയായ സൂര്യോദയവും നീലാകാശവും ബുധനിൽ നമുക്ക് കാണാൻ കഴിയില്ല എന്നതാണ്. അതിനു പകരം സുദീർഘമായ ദിനം മുഴുവനും ആകാശം കറുത്തിരുണ്ട് കാണപ്പെടും,കൂടാതെ അവിടെ സൂര്യൻ, നാം ഭൂമിയിൽ നിന്ന് കാണുന്നതിനേക്കാൾ രണ്ടര ഇരട്ടിയോളം അധിക വലിപ്പത്തിലുമായിരിക്കും കാണപ്പെടുന്നത്.ഇതൊക്കെയാണെങ്കിലും ഈ ഗ്രഹത്തിന് അന്തരീക്ഷമില്ലെന്ന് നമുക്ക് പെട്ടെന്ന് മനസ്സിലായി,
അതിനാൽ തന്നെ ഇവിടെ പതിക്കുന്ന സൂര്യപ്രകാശത്തിനെ പ്രതിഫലിപ്പിക്കാൻ തക്ക വിശകലനമോ പ്രകാശ വ്യാപനമോ ഇവിടെ ഇല്ല,കിലോമീറ്ററുകളോളം ഉയരത്തിൽ വ്യാപിച്ചുകിടക്കുന്ന കട്ടിയുള്ള അന്തരീക്ഷമാണ് ഭൂമിയുടെ നീലാകാശത്തിന് കാരണം.

അന്തരീക്ഷം ശക്തിയേറിയ ഊർജ്ജത്തിന്റെ കുറഞ്ഞ ദൈർഘ്യമുള്ള തരംഗങ്ങൾ കടന്നുപോകുന്നത് തടയുന്നു. അതിലൂടെ അവ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും അത് ആകാശത്തിലെ ഒരു നിറമായി നമുക്ക് അനുഭവപ്പെടുകയും ചെയ്യുന്നു.എന്നാൽ ഇവിടെ ഭൂമിയിൽ ഇല്ലാത്ത ഒരു സവിശേഷത കണ്ടെത്തിയപ്പോൾ തന്നെ ഈ ന്യൂനത നമ്മൾ മറന്നു, അതെന്തെന്നാൽ ഇവിടെയുള്ള ഗുരുത്വാകർഷണത്തിൻ്റെ തോതാണ്.
ബുധന്റെ ഗുരുത്വാകർഷണം ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ 38% ന് തുല്യമാണ്, എന്തുകൊണ്ടെന്നാൽ ഈ ഗ്രഹത്തിന്റെ വലിപ്പം ഭൂമിയെ അപേക്ഷിച്ചു ചെറുതാണ്,സൗരയൂഥത്തിലെ ഗ്രഹങ്ങളിലെ ഏറ്റവും ചെറിയ ഗ്രഹമാണിത്, ആ ഗുരുത്വാകർഷണ വ്യത്യാസം കാരണം ഭൂമിയിൽ നമ്മൾ ചാടുന്നതിൻ്റെ മൂന്നിരട്ടിയിലധികം ഉയരത്തിലേക്ക് ചാടാൻ നമുക്ക് കഴിഞ്ഞു. അതു വളരെ രസകരമായ അനുഭവമായിരുന്നു.

മാസ്സ്: 3.285 × 10^23 kg (0.055 M⊕)

ബുധൻ ഗ്രഹത്തെ കുടുതൽ ആശ്ചര്യദായകമാക്കുന്ന കാര്യം എന്തെന്നാൽ സൂര്യനുചുറ്റുമുള്ള അതിന്റെ പരിക്രമണം വളരെ വേഗതയിലാണ് എന്നതാണ്.

പരിക്രമണ കാലയളവ്: 88 ദിവസം

ബുധനിലെ ഒരു ദിവസമെന്നത് 59 ഭൗമദിനങ്ങൾക്കും ഒരു വർഷമെന്നത് 88 ഭൗമദിനങ്ങൾക്കും തുല്യമായതിനാൽ, ഇവിടെ ഓരോ ഒന്നര ദിവസവും ഒരു വർഷം കടന്നുപോകുന്നുണ്ടെന്ന് മനസ്സിലാക്കാം.
ദിവസത്തിന്റെ ദൈർഘ്യം: 58 ദിവസം 15 മണിക്കൂർ 30 മിനിറ്റ്

ആൽബർട്ട് ഐൻസ്റ്റീൻ സാമാന്യ ആപേക്ഷികതാ സമവാക്യങ്ങളിലൂടെ ദീർഘവൃത്താകൃതിയിലുള്ള പാതയിലൂടെ അതിന്റെ പരിക്രമണ ചക്രം പൂർത്തിയാക്കുന്നു എന്ന് വിശദീകരിക്കുന്നത് വരെ സൂര്യനുചുറ്റുമുള്ള ബുധൻ ഗ്രഹത്തിന്റെ പരിക്രമണ പഥം അനേക നൂറ്റാണ്ടുകളായി ഒരു നിഗൂഢതയായി നിലനിന്നിരുന്നു. ബുധൻ ഒരിക്കൽ വന്ന അതിന്റെ സ്ഥാനത്തേക്ക് മറ്റൊരിക്കലും മടങ്ങുന്നുമില്ല,
ബുധൻ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളിൽ ഒന്നാണ്, സൂര്യനോടുള്ള അതിൻ്റെ സാമീപ്യം കാരണം അതിന്റെ ചലനം ദൂരദർശിനിയിലൂടെ നിരന്തരമായി നിരീക്ഷിക്കാൻ ബുദ്ധിമുട്ടാണ്, ഇതിനാൽ തന്നെ കാഴ്ചയെ മിക്കവാറും അസാധ്യവുമാക്കുന്നു, ഇതുകൊണ്ടെല്ലാം ഈ ഗ്രഹം ഇപ്പോഴും ഏറ്റവും നിഗൂഢമായ ഗ്രഹങ്ങളിൽ ഒന്നാണ്.

 

 

 

Leave a Reply
You May Also Like

ഇന്ത്യയിൽ ഏത് സംസ്ഥാനത്തെ എം‌എൽ‌എമാർക്ക് ആണ് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്നത് ?

ഇന്ത്യയിൽ ഏത് സംസ്ഥാനത്തെ എം‌എൽ‌എമാർക്ക് ആണ് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്നത് ? അറിവ് തേടുന്ന…

എന്താണ് ചാലഞ്ച് വോട്ട് ? ടെൻഡർ വോട്ട് ?

പോളിങ് ബൂത്തിൽ ഏജന്റിനു വോട്ടറെക്കുറിച്ചു സംശയം തോന്നിയാൽ ചോദ്യം ചെയ്യാൻ രണ്ടു രൂപ കെട്ടിവച്ചു ‘ചാലഞ്ച്’ ചെയ്യാം

എന്താണ് രോമാഞ്ചം ? എങ്ങനെയാണ് അതുണ്ടാകുന്നത് ?

എന്താണ് രോമാഞ്ചം ? അറിവ് തേടുന്ന പാവം പ്രവാസി നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന വാക്കാണല്ലോ, എനിക്ക്‌…

ലോകചരിത്രത്തിൽ സ്വന്തം ഇടം സ്വയം വരച്ചു ചേർത്ത ഏതാനും ചില വനിതാ രത്നങ്ങൾ

ബംഗാളിലെ ആദിവാസി ഊരുകളിൽ ഊരുകാക്കുന്ന ദേവിമാരുണ്ട്. അവരുടെ വിഗ്രഹങ്ങളിൽ പുതപ്പിക്കുന്ന അമൂല്യമായ പട്ട് കണ്ടിട്ടുണ്ടോ ?