ഒരുപാട് പരിമിതിയുള്ള സംസ്ഥാനമായിട്ടും ഇത്രയധികം വികസന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച കെജ്‌രിവാൾ തന്നെയാണ് റിയൽ ഹീറോ

1545

MT Nishad

ദൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുമ്പോൾ .ദൽഹി മുഖ്യമന്ത്രി ബഹുമാനപ്പെട്ട അരവിന്ദ് കെജ്‌രിവാളിന്റെ ബിജെപി യോടുള്ള നിലപാടുകളും ബിജെപി യോടുള്ള അടുപ്പവുമൊക്കെ തിരഞ്ഞു പിടിച്ചു അദ്ദേഹത്തെ പരാജയപ്പെടുത്തി കോൺഗ്രസിനെ അധികാരത്തിലെത്തിക്കാനുള്ള പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് .എന്നാൽ നിങ്ങളെയാണ് അക്ഷരം തെറ്റാതെ വിഡ്ഢികൾ എന്ന് വിളിക്കേണ്ടത് .സത്യത്തിൽ കെജ്‌രിവാളിന്റെ ബിജെപി അനുകൂല നിലപാടുകളേയല്ല ചോദ്യം ചെയ്യേണ്ടത് അദ്ദേഹത്തെ പരാജയപ്പെടുത്തുക വഴി കോൺഗ്രസിന് ഭരണം ലഭിക്കും എന്ന് തെറ്റിദ്ധാരണയിൽ ബിജെപിക്ക് ഭരണത്തിലേറാനുള്ള വഴിയൊയൊരുക്കാൻ വേണ്ടി പ്രയത്നിക്കുന്ന നിങ്ങളുടെ ബിജെപി അനുകൂല നിലപാടാണ് ആദ്യം നിങ്ങൾ തന്നെ മാറ്റേണ്ടത് .

സത്യത്തിൽ നിങ്ങൾ എന്താണ് രാഷ്ട്രീയം കൊണ്ട് ഉദ്ദേശിക്കുന്നത് .ഒരു രാഷ്ട്രീയ പാർട്ടിക്ക് അധികാരം ലഭിച്ചാൽ ആ ഭരണ കൂടത്തിൽ നിന്ന് എന്താണ് നിങ്ങൾ പ്രധീക്ഷിക്കുന്നതു .വെറും കൊടിയും പിടിച്ചു ഇങ്കുലാബും വിളിച്ചു എതിർ പാർട്ടിക്കാരെ കുറ്റം പറഞ്ഞു തമ്മിൽ തല്ലി കാലം കഴിക്കുക എന്നതാണോ നിങ്ങൾ ഉദ്ദേശിക്കുന്നത് .അതാണ് നിങ്ങളുടെ രാഷ്ട്രീയമെങ്കിൽ കെജ്‌രിവാളിനെ അങ്ങ് വിട്ടേക്കൂ .അല്ല മറിച്ചു ഒരു ഭരണകൂടത്തിൽ നിന്ന് നിങ്ങൾ വികസനവും സമാധാനവുമുള്ള നല്ലൊരു ജീവിതമാണ് പ്രധീക്ഷിക്കുന്നതെങ്കിൽ നിങ്ങൾ ആദ്യം നോക്കേണ്ടത് കെജ്രിവാളിനെയും അദ്ദേഹത്തിന്റെ പാർട്ടിയെയുമാണ് .

ഞാനിതൊക്കെ പറയുമ്പോൾ നിങ്ങൾ തെറ്റിദ്ധരിക്കരുത് ഞാനൊരു AAP ക്കാരനാണെന്ന് .അല്ല ഞാനൊരു മുസ്ലിം ലീഗുകാരനാണ് ..അതിലപ്പുറം ഞാനൊരു ഇൻഡ്യക്ക്കാരനാണ് .അത് കൊണ്ട് തന്നെ ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളിലും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ തമ്മിൽ തമ്മിൽ തല്ലിച്ചു അവരുടെ ജീവിതം ഇല്ലാതാക്കി കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ നെറികേടുകൾ ആയിരം വട്ടം എതിർക്കുകയും പ്രതിഷേധിക്കുകയും ചെയ്യുമ്പോൾ അവരെ പരാജയപ്പെടുത്താനും അവരുടെ കയ്യിൽ നിന്ന് നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിൽ എന്റെതായ പങ്കു ഉറപ്പിക്കുന്നതോടൊപ്പം തന്നെ വെറും അഞ്ചു വര്ഷം കൊണ്ട് ഒരു സംസ്ഥാനത്തെ എത്തിക്കാൻ കഴിയുന്നതിലും എത്രയോ ഉയരത്തിലേക്കെത്തിച് അവിടെയുള്ള ജനങളുടെ ജീവിതനിലാവാരം ഉയർത്താൻ കഴിയുന്നതിലും ഒരുപാട് ഉയരത്തിലേക്കെത്തിച്ചു മാതൃക കാണിച്ചു തന്ന ഒരു ഭരണകൂടത്തെയും മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിനെയും പ്രശംസിക്കാനും അനുമോദിക്കാനും സപ്പോർട് ചെയ്യാനും അദ്ദേഹത്തെ വീണ്ടും അധികാരത്തിലേക്കെത്തിക്കാൻ വേണ്ടി പ്രാർത്ഥനയും പ്രവർത്തനവുമില്ലെങ്കിൽ ഞാനെന്തു ഇന്ത്യക്കാരനാണെടോ .

അതുകൊണ്ടാണ് കെജ്രിവാളിനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും ഞാൻ സപ്പോർട് ചെയ്യുന്നത് .പിന്നെ കേരളത്തിലിരുന്നു കൊണ്ട് ഡൽഹിയുടെ മുൻകാല ഭരണകൂടങ്ങളുടെ നെറികേടുകളെയും ജനദ്രോഹ നിലപാടുകളെയും കുറിച്ചൊന്നും പഠിക്കാതെയും മനസ്സിലാക്കാതെയും കെജ്‌രിവാളിന്റെ നെഞ്ചത്തിരുന്നു ഡാൻസ് കളിക്കുന്നത് കൊണ്ട് കാര്യമില്ല .ഒരുപാട് കാലം ദൽഹി ഭരിച്ച കോൺഗ്രസിന്റെയും അഞ്ചു വര്ഷം ദൽഹി ഭരിച്ച ബിജെപിയുടെയും ഭരണം ഒരുമിച്ചു ഒരു ഭാഗത്തും വെറും അഞ്ചു വര്ഷം മാത്രം ഭരിച്ച കെജ്‌രിവാൾ ചെയ്ത വികസന പ്രവർത്തങ്ങൾ മറ്റൊരു ഭാഗത്തും വെച്ച് ഒരു ത്രാസിൽ വെച്ച് തൂക്കി നോക്കിയാൽ കെജ്‌രിവാൾ ചെയ്ത വികസന പ്രവർത്തനങ്ങളുടെ ഭാരം ആനയുടെ ഭാരവും കോൺഗ്രസ്സും ബിജെപിയും ചെയ്ത പ്രവർത്തനങ്ങൾ ഒരുമിച്ചു തൂക്കിയാൽ ഒരു കടുകുമണിയുടെ ഭാരം മാത്രമേ ഉണ്ടാകൂ എന്നാണു എന്റെ വിശ്വാസം .

പിന്നെ ഇത്രയും കാല ഭരണം കയ്യിൽ കിട്ടിയിട്ടും ചെയ്യാത്ത എന്ത് കാര്യമാണ് ഇനി ഭരണം കിട്ടിയിട്ട് കോൺഗ്രസ് ചെയ്യാൻ പോകുന്നത് അത് പോലെ ബിജെപിയും എന്താണ് ചെയ്യാൻ പോകുന്നത് .ഒന്നും നടക്കാൻ പോകുന്നില്ല .പക്ഷെ വെറും അഞ്ചു വര്ഷം കൊണ്ട് ഒരു പാട് പരിമിതിയുള്ള സംസ്ഥാനമായിട്ടുപോലും ഇത്രയധികം വികസന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും എന്ന് പ്രവർത്തിച്ചു കാണിച്ചു തന്ന കെജ്‌രിവാൾ തന്നെയാണ് റിയൽ ഹീറോ .അദ്ദേഹം തന്നെയാണ് വീണ്ടും അധികാരത്തിലേക്കെത്തേണ്ടത് .പൂർണമായി ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് നടന്നാൽ ദൽഹി നിയമസഭയിൽ AAP യുടെ അംഗങ്ങളല്ലാതെ ഒരു തരി പോലും കണികാണാൻ ഇടയുണ്ടാകില്ല എന്ന വിശ്വാസമാണ് എനിക്കുള്ളത് .അങ്ങിനെയാകാൻ മനസ്സ് കൊണ്ട് പ്രാർത്ഥിക്കുകയും ചെയ്യുന്നു .പക്ഷെ ഇന്നത്തെ ഇൻഡ്യയിൽ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് എത്രത്തോളം സാധ്യമാണ് എന്നുള്ളത് ആശങ്കയുളവാക്കുന്ന ഒന്നാണ് .