കെജ്‌രിവാളിനെ കരുതിക്കൂട്ടി ആക്രമിക്കുന്നവരാണ് യഥാർത്ഥത്തിൽ ബിജെപി ഏജന്റുമാർ, തെളിവുകൾ വേണോ ?

0
160

മുഹമ്മദ് നൗഷാദ്

ആന്നാഹസാരെയുമായി സംസാരിച്ചതിൻറെ പേരിൽ കെജ്രിവാൾ ബിജെപി ഏജൻറാകുമെങ്കിൽ താഴെ പറയുന്ന 8 തെളിവുകളുടെ അടിസ്ഥാനത്തിൽ മുസ് ലിം ലീഗിലെ കുഞ്ഞാപ്പ ബിജെപി ഏജൻറാണ്. ചന്ദ്രിക പത്രം ജനം ടിവിയുടെ മറ്റൊരു പതിപ്പ്. കെജ്രിവാളിനെതിരെ പച്ചക്കള്ളം പ്രചരിപ്പിച്ച് കൊണ്ട് ചന്ദ്രിക ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നു. കോൺഗ്രസ് ബിജെപി ലീഗ് ഒരു സഖ്യമാണ്.

തെളിവ്
(1) പൗരത്വ ബില്ലിനെതിരെ സമസ്ത നടത്താനിരുന്ന സമരം കുഞ്ഞാലിക്കുട്ടി ഇടപെട്ട് വേണ്ടെന്ന് വച്ചു ഇത് ബിജെപി ലീഗ് കൂട്ടുകെട്ട് വ്യക്തമാക്കുന്നു.
(2) അമിത് ഷാ വരുമ്പോൾ ഒരു ലക്ഷം പേരുടെ കരിമതിൽ പണിയുമെന്ന് യൂത്ത് ലീഗ് പ്രഖ്യാപിച്ചു.
ലീഗ് അത് തടഞ്ഞു.
ഇത് ബിജെപി ലീഗ് കൂട്ടുകെട്ട് വ്യക്തമാക്കുന്നു.
(3) സമുദായത്തെ അപമാനിക്കുന്ന മുത്തലാഖ് ബില്ല് ചർച്ചക്ക് വന്നപ്പോൾ സമുദായപ്പാർട്ടി വോട്ട് ചെയ്യാതെ ബിരിയാണി തിന്നാൻ പോയി.
ഇത് ബിജെപി ലീഗ് കൂട്ടുകെട്ട് വ്യക്തമാക്കുന്നു.
(4) ലീഗിന്റെ പല നേതാക്കളും ബിജെപി നേതാക്കളുമായി രഹസ്യ ബന്ധം പുലർത്തുന്നത് ഫോട്ടോ വീഡിയോ എന്നിവ വന്നുകണ്ടു.
ഇത് ബിജെപി ലീഗ് കൂട്ടുകെട്ട് വ്യക്തമാക്കുന്നു.
(5) തിരുവനന്തപുരം നേമത്ത് ഒ രാജഗോപാൽ ബിജെപി വിജയിച്ചത് യുഡിഎഫിൻറെ 14500 വോട്ട് ബിജെപി പെട്ടിയിൽ വീണത് കൊണ്ടാണ് എന്ന് വ്യക്തമാണ്.
(6) നാഗ്പൂരിൽ ലീഗ് സ്ഥാനാർഥികളു ടെ പിന്തുണയോടെയാണ് ബിജെപി കോർപ്പറേഷൻ ഭരിക്കുന്നത് .
(7) കോൺഗ്രസ് പിന്തുണയോടെ
ഹിന്ദുത്വർ ബാബറി മസ്ജിദ് തകർത്തപ്പോൾ കോൺഗ്രസിനോടോ ബിജെപിയോടോ നേരെചൊവ്വേ ലീഗ് ഒന്നു പ്രതിഷേധിക്കുക പോലും ചെയ്തില്ല . ഇത് ലീഗ് ബിജെപി രഹസ്യ ബന്ധം വ്യക്തമാക്കുന്നു
(8) സമുദായത്തെ നേരിട്ട് ബാധിക്കുന്ന നിർണായക ബില്ല് ചർച്ചക്ക് വന്നപ്പോൾ ലീഗ് എംപിമാരുടെ വിമാനം താമസിച്ച് പോകുന്നു.
സമുദായത്തിന്റെ വോട്ട് വാങ്ങി ജയിച്ചിട്ട് പോലും ആ സമുദായത്തെ വഞ്ചിച്ച് കൊണ്ടിരിക്കുന്ന നാണംകെട്ട ഒരു പ്രസ്ഥാനത്തിന്റെ മുഖപത്രത്തിന് കെജ്രിവാളിൻറെ മതേതരത്തം ചോദ്യം ചെയ്യാൻ എന്തവകാശം .
കെജ്രിവാൾ ജയിക്കുന്നത്, ആംആദ്മി പാർട്ടി ജയിക്കുന്നത്; മുസ്ലിം ലീഗിനെപോലെ വർഗീയ വോട്ട് കൊണ്ടല്ല…
മതേതരവോട്ടുകൾ കൊണ്ടാണ്.

വളരെ നിസ്വാർത്ഥമായി അന്തസ്സോടെ തങ്ങൾക്ക് വോട്ട് ചെയ്ത സമുദായത്തിന് വേണ്ടി നിലകൊളളണ്ട ലീഗ് പോലും ഭരണഘടനാപരമായ അവകാശം നേടിക്കൊടുക്കാതെ സമുദായത്തെ വഞ്ചിക്കുമ്പോൾ..
കെജ്രിവാൾ എന്ന തികഞ്ഞ മതേതരവാദിയെ കുറ്റപ്പെടുത്താൻ ഇവർക്ക് നാണമില്ലേ……….
ആംആദ്മി പാർട്ടി എന്നത് ഇസ്ലാമിക പണ്ഡിത സഭയല്ല.
എന്നിട്ടുപോലും അദ്ദേഹം സത്യത്തിന്റെ ഭാഗത്ത് നിലയുറപ്പിച്ച് ബിജെപിക്കെതിരെ നിലപാടെടുത്ത ചില സംഭവങ്ങൾ ഇവിടെ ഉദ്ധരിക്കാം
കെജ്രിവാൾ ബിജെപിക്കെതിരെ പ്രവർത്തിക്കുന്നത് പോലെ ഇന്ത്യാരാജ്യത്ത് ഒരു പപ്പുമോനും സോണിയയും പ്രിയങ്കയും പ്രവർത്തിക്കുന്നില്ല.

(1) വോട്ട് മെഷീനെ ഇന്ത്യക്കാർ അന്ധമായി വിശ്വസിച്ചിരുന്ന കാലത്ത് ബിജെപി യുടെ മെഷീൻ തട്ടിപ്പ് മാലോകർക്ക് മുന്നിൽ തുറന്ന് കാട്ടിയത് കെജ്രിവാൾ. മുസ് ലിം ലീഗ് ഇന്ന് വരെ ഇക്കാര്യത്തിൽ ബിജെപിക്കെതിരെ കമാ എന്ന് മിണ്ടിയിട്ടില്ല. കോൺഗ്രസ് ബിജെപി ലീഗ് രഹസ്യബന്ധമാണ് ഇത് കാണിക്കുന്നത്.
(2) നോട്ട് നിരോധനം 8 ലക്ഷം കോടിയുടെ അഴിമതി യാണെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത് കെജ്രിവാൾ.
മുസ് ലിം ലീഗ് ഇന്ന് വരെ ഇക്കാര്യത്തിൽ ബിജെപിക്കെതിരെ കമാ എന്ന് മിണ്ടിയിട്ടില്ല. കോൺഗ്രസ് ബിജെപി ലീഗ് രഹസ്യബന്ധമാണ് ഇത് കാണിക്കുന്നത്.
(3) റഫാൽ യുദ്ധ വിമാന അഴിമതി ആദ്യം വിശദീകരിച്ചത് കെജ്രിവാൾ. പപ്പൂമോനോക്കെ പിന്നെയാണ് പറഞ്ഞത്.
മുസ് ലിം ലീഗ് ഇന്ന് വരെ ഇക്കാര്യത്തിൽ ബിജെപിക്കെതിരെ കമാ എന്ന് മിണ്ടിയിട്ടില്ല. ബിജെപി ലീഗ് രഹസ്യബന്ധമാണ് ഇത് കാണിക്കുന്നത്.
(4) മോദിയുടെ സഹാറ ബിർളാ കോഴക്കേസ് തുറന്ന് കാട്ടിയത് കെജ്രിവാൾ. മുസ് ലിം ലീഗ് ഇന്ന് വരെ ഇക്കാര്യത്തിൽ ബിജെപിക്കെതിരെ കമാ എന്ന് മിണ്ടിയിട്ടില്ല. ഇത് ബിജെപി ലീഗ് കൂട്ടുകെട്ട് വ്യക്തമാക്കുന്നു.
(5) ജെഎൻയുവിൽ മുസ്ലിം വിദ്യാർത്ഥി നജീബിനെ കാണാതായതിനെ ചൊല്ലി സമരം ചെയ്ത ഉമ്മയെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ആ ഉമ്മയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്നത് കെജ്രിവാൾ……മുസ് ലിം ലീഗ് ഇന്ന് വരെ ഇക്കാര്യത്തിൽ ബിജെപിക്കെതിരെ കമാ എന്ന് മിണ്ടിയിട്ടില്ല.
(6) ടിപ്പു സുൽത്താൻ സ്വാതന്ത്ര്യ സമര സേനാനിയാണെന്ന പരിഗണനയിൽ തൻറെ നിയമസഭയിൽ ടിപ്പുവിന്റെ ചിത്രം തൂക്കിയിട്ടത് കെജ്രിവാൾ.
കേരള നിയമസഭയിൽ കാലമെത്ര ഭരിച്ചിട്ടും ലീഗിന് ഇതിന് വേണ്ടി ശ്രമിച്ചിട്ടില്ല.
(7)ജുനൈദെന്ന വിദ്യാർത്ഥിയെ ഹിന്ദു ഭീകരൻമാർ ട്രെയിനിൽ കൊലപ്പെടുത്തിയപ്പോൾ അതിനെ ശക്തമായി അപലപിക്കാൻ യോഗം ചേർന്ന ഇന്ത്യയിലെ ഒരേയൊരു നിയമസഭ കെജ്രിവാളിൻറെത്….
ലീഗ് നിശ്ശബ്ദത പാലിച്ചു.
(8) പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്ത ജാമിയ മില്ലിയ്യ വിദ്യാർത്ഥിക്ക് പരിക്കേറ്റ് കണ്ണ് നഷ്ടമായപ്പോൾ 5 ലക്ഷം രൂപയും സർക്കാർ ജോലിയും കെജ്രിവാൾ കൊടുത്തു. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും സമരം ചെയ്തവരെ പ്രോത്സാഹിപ്പിച്ച ഒരു സർക്കാറുമില്ല.

വലിയ മതേതര വിടുവായത്തം പ്രസംഗിക്കുന്ന കേരളത്തിലെ പിണറായി സർക്കാർ സമരക്കാരുടെ പേരിൽ നൂറുകണക്കിന് കേസെടുത്തത് നാം കണ്ടതാണ്.
ഇതൊക്കെ കണ്ട് മനസ്സിലാക്കാൻ കഴിയാഞ്ഞല്ല .മറിച്ച്….
ബിജെപിയുടെ ആസനം താങ്ങിനടക്കുന്ന ലീഗിന്
മോദിയുടെ മൂക്കിന് താഴെയിരുന്ന് ഫാസിസത്തെ വെല്ലുവിളിക്കുന്ന കെജ്രിവാളിനെ കാണാൻ കഴിയില്ല.
യുദ്ധക്കളത്തിൽ പടവെട്ടുന്ന പോരാളിയെ തോട്ടിപ്പണിക്കാരന് തിരിച്ചറിയാൻ കഴിയുമോ ഒട്ടുമില്ല.
ആണത്വമുളളവരെ
കാണാൻ കണ്ണ് വേണം. ആംആദ്മി പാർട്ടി യെന്നത് രാഷ്ട്രീയ പാർട്ടി യാണ്.
ഇസ്ലാമിക മത സംഘടനയല്ല എന്ന് തിരിച്ചറിയാൻ കഴിയാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.ഒരു മതേതര രാഷ്ട്രീയ പാർട്ടിയാണ് , എഎപി.
അത് കൊണ്ട് തന്നെ ന്യായമെന്ന് തോന്നുന്ന വിഷയങ്ങളിൽ അല്ലാതെ പാർട്ടി ഇടപെടുകയില്ല.
ന്യായമാണെങ്കിൽ ജാതിയും മതവും പരിഗണിക്കാതെ ഇടപെടും. പൗരത്വ ബില്ലിലും വകുപ്പ് 370 ലും ഇത്തരം നിലപാടുകൾ തന്നെയായിരുന്നു പാർട്ടി യുടേത്. ഭരണഘടന ക്ക് വിരുദ്ധമായതൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല.
ജെഎൻയുവിൽ പ്രശ്നം നടന്നപ്പോൾ കെജ്രിവാൾ അവിടെ ചെന്നില്ലെങ്കിൽ അത് സുരക്ഷകാരണങ്ങൾ മുൻനിർത്തിയാണ്.
നാട് ഭരിക്കുന്ന മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ പ്രശ്നബാധിത പ്രദേശങ്ങളിൽ നേരിട്ട് ചെല്ലുന്ന കീഴ് വഴക്കം എവിടെയെങ്കിലും കാണിച്ച് തരാമോ.രാഷ്ട്രീയ നേതാക്കൾ സന്ദർശിക്കാറുണ്ട് എന്നാൽ മുഖ്യമന്ത്രി പോലെയുള്ള ഉന്നതർ സന്ദർശിക്കുന്ന പതിവില്ല. അത് സുരക്ഷാ പ്രോട്ടോക്കോളിന് വിരുദ്ധമാണ്. ചന്ദ്രിക വെറും സംഘിപ്പത്രമായി മാറിക്കഴിഞ്ഞു. സംഘികളുടെ കയ്യടി കിട്ടാൻ വേണ്ടി യാണിത്.