Muhammed Sageer Pandarathil,
മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന പുരസ്കാരങ്ങളും മറ്റ് നിരവധി അവാർഡുകളും നേടിയ ആവാസവ്യൂഹം സംവിധാനം ചെയ്തിരിക്കുന്നത് കൃഷാന്ത് ആർ കെയാണ്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്. കൃഷാന്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രം വൃത്താകൃതിയിലുള്ള ചതുരമായിരുന്നു.
ഫാന്റസിയും പ്രകൃതിയും രാഷ്ട്രീയവും എല്ലാം കലർന്ന ഈ ചലച്ചിത്രഭാഷ്യം പ്രേക്ഷകർ ഇതുവരെ ഒരു ചിത്രത്തിലും കണ്ടുകാണില്ല. ഡോക്യുമെന്ററിയും ഫിക്‌ഷനും ചേർത്തിയുള്ള കഥ പറച്ചിൽ ശൈലി അവലംഭിച്ചതിനാൽ റിയലാണെന്ന ഒരു ധാരണ പ്രേക്ഷകർക്ക് തോന്നാം.
ഒരു പുസ്തകം വായിക്കുന്നതു പോലെ അദ്ധ്യായങ്ങളായി പറയുന്ന ഈ ചിത്രം പ്രകൃതിയുടെ വിസ്മയ കാഴ്ചകളിലൂടെ സഞ്ചരിക്കുമ്പോൾ പ്രേക്ഷകർക്ക് മുന്നിൽ തുറന്നുവെക്കുന്നത് മനുഷ്യന്റെ ആർത്തിയിൽ അസ്വസ്ഥമാകുന്ന പ്രകൃതിയെ തന്നെയാണ്.
ചാപ്റ്റർ ഒന്ന്
ലിസി
അഴിക്കോട്
2017
കരിക്ക് സീരീസിലൂടെ ശ്രദ്ധേയനായ രാഹുൽ രാജാഗോപാലിന്റെ ജോയ് എന്ന കഥാപാത്രമാണ് ഇതിലെ നായകൻ. നിലീൻ സാന്ദ്രയുടെ കഥാപാത്രമായ ലിസി രാഘവനാണ് നായിക. ലിസിയുടെ അച്ഛനാണ് രമേഷ് ചന്ദ്രന്റെ കഥാപാത്രമായ ഒച്ചു രാഘവൻ.ലിസിക്ക് ചെമ്മീൻ പീലിങ്ങാണ് ജോലി. അതിന്റെ മുതലാളിയാണ് സനൂപ് പടവീടൻ കഥാപാത്രമായ കുറുക്കൻ സജീവൻ. ഇയാൾക്ക് ലിസിയെ കല്ല്യാണം കഴിക്കാൻ മോഹം തോന്നി. അങ്ങിനെ സജീവൻ അനുജൻ ശ്രീനാഥ് ബാബുവിന്റെ കഥാപാത്രമായ മുരളി കരുണാകരനേയും കൂട്ടി പെണ്ണ് ചോദിക്കാൻ ചെന്നു. ലിസി അയാളുടെ മുഖത്തുനോക്കി തനിക്ക് ഈ കല്ല്യാണത്തിനിഷ്‌ടമില്ല എന്ന് പറഞ്ഞു. അതേ തുടർന്ന് അവിടെ ഒടക്കുണ്ടായി.അത് തടുക്കാൻ വന്ന ജോയിയോട് സജീവനും മുരളിക്കും പകയായി. അതിന് പകരം വീട്ടാൻ നിഖിൽ പ്രഭാകരന്റെ കഥാപാത്രമായ പ്ലാങ്ക് എന്ന ഗുണ്ടയേയും കൂട്ടളികളെയും കൂട്ടി സജീവനും മുരളിയും ജോയിയോട് പകരം വീട്ടാൻ പോയി. തുടർന്നുണ്ടായ അടിപിടിക്കിടെ ജോയി സജീവനെ കൊല്ലുന്നു. തുടർന്ന് ജോയി അഴിക്കോട് നിന്ന് മുങ്ങുന്നു.
ചാപ്റ്റർ രണ്ട്
വാവ
പുതുവൈപ്പ്
2018
ഷിൻസ് ഷാന്റെ കഥാപാത്രമായ സുശീലൻ വാവ പുതുവൈപ്പിലെ ഫിഷർ മാനാണ്. ബി എ വരെ പഠിച്ച ഇദ്ദേഹം ലോണെടുത്ത് ചെമ്മീൻ കെട്ട് ബിസിനസ് തുടങ്ങി. എന്നാൽ ലോൺ എടുത്തതിന് പലിശപോലും കൊടുക്കാനാകാത്ത വിധം കുത്തുപാള എടുത്തു. ആങ്ങിനെ നിൽക്കുമ്പോഴാണ് ജോർജ്ജ് വിവിയൻ പോളിന്റെ കഥാപാത്രമായ നീരജ് നോർത്ത് ലാൻഡർ സൈബർ ലോകത്ത് സ്ഥലം വാങ്ങുന്ന മണിച്ചെയിൽ ബിസിനസുമായി അവിടെ എത്തുന്നത്. പെട്ടെന്ന് പൈസ ഉണ്ടാക്കാമെന്ന മോഹത്തോടെ സുശീലൻ അതിൽ ചേർന്നു.എന്നാൽ അതും പച്ചപ്പിടിച്ചില്ല. ആണെങ്ങിനെ നിരാശനായി നടക്കുമ്പോഴാണ് കടൽ കരയിൽ ജോയിയെ അവശനിലയിൽ കാണുന്നത്. ബോധമില്ലാത്ത അയാളെ സുശീലൻ ആശുപത്രിയിൽ കാണിക്കുന്നു. തുടർന്ന് അയാളുടെ ശരീരത്തിൽ നിന്ന് പുഴുക്കളെ കിട്ടിയതിനാൽ കൂടുതൽ പരീക്ഷണങ്ങൾക്ക് അത് അയക്കണമെന്ന് ഡോക്ടർ ഇയാളെ അറിയിക്കുന്നു. അതുവരെ ഇയാളുടെ സംരക്ഷണം സുശീലൻ ഏറ്റെടുക്കണമെന്ന് അറിയിക്കുന്നു.തുടർന്ന് സുശീലൻ ജോയിയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരുന്നു. ജോയിയെ എങ്ങിനെയെങ്കിലും ഒഴിവാക്കാൻ നോക്കുന്ന സുശീലനുമായി ചേർന്ന് നിറയെ മാത്സ്യങ്ങളെ പിടിച്ചുനൽകുന്നു. ആണെങ്ങിനെ പതിയെ പതിയെ സുശീലൻ പാണക്കാരനായി. എന്നാൽ സജീവനെ കൊന്നതിന്റെ പേരിൽ ജോയിയെ പോലീസ് പിടികൂടുന്നു. പോലീസ് ഇയാളെ ശിക്ഷിക്കാതെ മുരളിക്ക് കൈമാറുന്നു. തുർന്ന് പ്ലാങ്കും കൂട്ടളികളും മുരളിയും ജോയിയെ വെടിവെക്കുന്നു. എന്നാൽ ജോയി അവിടെ നിന്ന് സമർത്ഥമായി മുങ്ങുന്നു.
ചാപ്റ്റർ മൂന്ന്
മുരളി
പുതുവൈപ്പ്
2020
ഗീതി സംഗീതയുടെ കഥാപാത്രമായമധുസ്മിതപാരമ്പര്യമായി മത്സ്യ ബന്ധനകുടുംബമാണ്. എന്നാലിപ്പോൾ ഇവർ കുടുംബശ്രീ വർക്കറാണ്. ഇവരുടെ ഭർത്താവ് കുവൈറ്റ് ഇറാക്ക് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒരു മകനുണ്ടായിരുന്നത് ഓഖി ദുരത്തത്തിലും മരിച്ചു. ആരുമില്ലാത്ത ഇവരിപ്പോൾ ഒറ്റക്ക് ഒരു വീട്ടിലാണ് താമസം.ഒരു ദിവസം ജോലി കഴിഞ്ഞുവീട്ടിലെത്തിയ ഇവർ ആ വീട്ടിൽ കയറി കൂടിയ വലിയൊരു ജീവിയെ കണ്ട് ഭയന്നുപ്പോയി. തുടർന്ന് പോലീസ് വന്ന് ആ വീട് അടച്ചുപൂട്ടി. എന്നാൽ ഇതറിഞ്ഞ പരിസരവാസികൾ അവിടെ തിങ്ങി നിറഞ്ഞു. വാർത്ത ടി വി ചാനലുകാർ ഏറ്റെടുത്തു. അവർ ആ ജീവിക്ക് പേരുമിട്ടു തവള മനുഷ്യൻ.എന്നാൽ ഈ ജീവി ജോയി ആണെന്ന സംശയത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ട ലിസിയും സുശീലനും പ്ലാങ്കും മുരളിയുമെല്ലാംഅവിടെ എത്തുന്നു. ലിസിക്ക് തന്റെ പ്രണയം തിരിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. സുശീലന് തന്റെ വിജയ പങ്കാളിയെ കൂടെ കൂടുകയെന്നും എന്നാൽ മുരളിയുടെയും പ്ലാങ്കിന്റെയും ലക്ഷ്യം ജോയിയെ കൊല്ലുക എന്നതാണ്. ഇതിൽ ആരുടെ ഉന്നമനമാണ് വിജയിക്കുക എന്നറിയാൻ സോണി ലിവിൽ ലഭ്യമായ ഈ ചിത്രം കാണാം. ഈ ചിത്രം ഒരിക്കലും നഷ്ടമാക്കരുത്. കാരണം ഇതൊരു മികച്ചൊരു ചലച്ചിത്രമാണ്.
ഗായത്രി ഉണ്ണി, എം ഡി രാജ്മോഹൻ, പ്രഭാകരൻ എം ജി, ശ്രീലക്ഷ്മി അത്തിപ്പറമ്പ്, ശ്യാമിൻ ഗിരീഷ്, മേരിക്കുട്ടി, മനു ഭദ്രന്‍, ശ്യാമ ബിന്ദു, എഡ്വിൻ മിനിഹൻ, സുബ്രമണ്യം മാധവ് വിഷ്ണു, മനോജ് കൃഷ്ണകുമാർ ,എൽദോസ് എം ജേക്കബ്, അഖിൽ രാജ് വി എ, അജയഘോഷ്, ശ്രീജിത്ത് ബാബു ഉണ്ണി കാർത്തികേയൻ, അനീഷ് ഗോപാൽ അരുൺ നാരായണൻ, രമേശ് വർമ്മ, അർച്ചന സുരേഷ്, കലേഷ് കണ്ണാട്ട്, റ്റിഫാനി മെലൈൻ ബർബെറ്റ്, പ്രവീൺ പിള്ള, സാജൻ കെ മാത്യു എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.വിഷ്ണു പ്രഭാകറിന്റെ ഛായഗ്രഹണവും അജ്മൽ ഹസ്ബുള്ളയുടെ സംഗീതവും രാകേഷ് ചെറുമഠത്തിന്റെ ചിത്രസംയോജനവും ചിത്രത്തെ കൂടുതൽ മിഴിവേകുന്നുണ്ട്.