Muhammad Shaheer KT
“അയിത്തത്തിന് മുപ്പത്താറടി മാറണമെന്നല്ലേ പറഞ്ഞത്.. അത്രേം ആയിട്ടില്ല..”
ആക്ഷൻ മാസ്സ് സിനിമകളുടെ ലേബലിൽ ഈയിടെ ഇറങ്ങിയ മലയാള സിനിമകളിൽ പോലും കിട്ടാത്ത ഒരു goosebump മൊമെന്റ് ഈ ഒരൊറ്റ ഡയലോഗിൽ ഈ ഒരു ടീസറിൽ കിട്ടിയിട്ടുണ്ട്. സാക്ഷാൽ വിനയൻ. വിനയനെന്ന സംവിധായകനെ കുറിച്ചെന്തെങ്കിലും നല്ലത് എഴുതിയാൽ അത് സർക്കാസം ആണോ തമാശ ആണോ എന്ന കമന്റുകളെ പേടിച്ച് ഒരു ജനറേഷൻ തന്നെ പതുങ്ങിയിരിപ്പുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഒരു കാലത്ത് വിലക്കുകളുടെ മതിൽ കെട്ടുകൾ അയാൾക്ക് ചുറ്റും തീർത്തപ്പോഴും അതിന് മുകളിൽ കയറി കൊടി നാട്ടിയ മുതൽ. പലരും കളിയാക്കാനെടുക്കുന്ന അദ്ദേഹത്തിന്റെ ചില സിനിമകളൊക്കെ ആ മതിൽ കെട്ടിനുള്ളിൽ നിന്ന് ഉണ്ടാക്കിയവയാണ്. ആവശ്യത്തിന് ക്രൂ ഇല്ലാതെ വലിയ ആഡംബരമില്ലാതെ പരിമിതികൾക്കുള്ളിൽ നിന്ന് ഉണ്ടാക്കിയെടുത്തവ. വിനയന് പകരം അന്ന് വിലക്ക് കിട്ടിയത് വേറൊരു സംവിധായകൻ ആയിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ന് ഫീൽഡിൽ തന്നെ ഉണ്ടാകുമായിരുന്നില്ല. ആ സ്ഥാനത്താണ് വീട്ടിൽ പൊടിയും തട്ടിയിരിക്കാൻ മനസ്സില്ലെടാ എന്ന് പറഞ്ഞ് അയാൾ ചില സിനിമകൾ ചെയ്തത്.
അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു.. ഒന്ന് പുറകോട്ടു നോക്കിയാൽ അയാളിലെ മാസ്റ്റർ ക്രാഫ്റ്റ്മാനെ നമുക്ക് കാണാൻ സാധിക്കും. അന്നത്തെ കാലത്ത് അയാള് ചെയ്ത് വച്ച അത്ഭുതദ്വീപ് പോലോത്ത സിനിമകൾ കണ്ടാൽ മനസ്സിലാകും അയാളാരായിരുന്നുവെന്ന്. പറഞ്ഞു വന്നത് ആ മാസ്റ്റർക്രാഫ്റ്റ്മാനെ നമ്മൾ ഒരിക്കൽ കൂടി കാണാൻ പോകുകയാണ്. പത്തൊമ്പതാം നൂറ്റാണ്ട് ഇറങ്ങാൻ പോകുമ്പോ പ്രതീക്ഷകൾ ഏറെയാണ്. യാതൊരു കോംപ്രമൈസും ചെയ്യാതെ പാക്കപ്പ് അടിച്ച ഒരു വിനയൻ പ്രോഡക്റ്റ് ആണെന്ന പൂർണ വിശ്വാസം ഉണ്ട്. മത്സരിക്കാൻ പോകുന്നത് വമ്പൻ സിനിമകളോടാണെന്നറിയാമെങ്കിലും മത്സരത്തിൽ മുൻപിൽ തന്നെ ഉണ്ടാവുമെന്ന് കരുതുന്നു.
പുതിയ ജനറേഷനോടാണ്..”Don’t underestimate him!”