തെലുഗു ഫിലിം അങ്ങനെയാണെന്ന് പറഞ്ഞാലും ഇങ്ങനെ വികലമാക്കുന്നത് കാണുമ്പോൾ സത്യം പറഞ്ഞാൽ വിഷമമുണ്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
268 VIEWS

Muhammed Ali Shihab

യു ട്യൂബ് അങ്ങനെ സ്ഥിരമായി യൂസ് ചെയ്യാറില്ല, എന്നാലും ബോറടിക്കുന്ന സമയത്ത് എന്തെങ്കിലും കാണാം എന്ന് വെച്ച് യു ട്യൂബിൽ കയറുമ്പോൾ ഏറ്റവും കൂടുതൽ റിപ്പീറ്റടിച്ചു കാണുന്ന ഐറ്റങ്ങളാണ് അമൽ നീരദിന്റെ സിനിമളിലെ സീനുകളും പിന്നെ ലൂസിഫറിലെ സീനുകളും. ലൂസിഫറിലേക്ക് വരാം,
പേഴ്സണലി എപ്പോൾ എടുത്തു കണ്ടാലും അഡ്രിനാലിൻ റഷ് അടിച്ചു കയറുന്ന, ഓർത്തിരിക്കാൻ ഒട്ടനവധി വിഷ്വൽസും ഫ്രെയിംസും ഉള്ള ഒരു അതി ഗംഭീര സിനിമയാണ് ലൂസിഫർ. ഒരു ശക്തമായ സ്ക്രിപ്റ്റിന്റെ അടിത്തറയിൽ പ്രിഥ്വിയുടെ മേക്കിങ്ങ് കൂടെ മികച്ചതായപ്പോളാണ് നമ്മുടെ മുന്നിലേക്കൊരു മികച്ച സിനിമയായി ലൂസിഫർ എന്ന പ്രൊഡക്ട് ഡെലിവർ ചെയ്യപ്പെടുന്നത്. ഇന്റർപോൾ ഹെഡ്ഓഫീസിൽ “എബ്രഹാം ഖുറേഷിയാണെന്ന്” ഐഡന്റിഫൈ ചെയ്യുന്ന സീൻ മുതൽ അവസാനം “എംപുരാനേ” സോങ്ങിലൂടെ ഇല്ലുമിനാറ്റിയെയും ഖുറേഷി എബ്രഹാമിനെയും ബന്ധിപ്പിക്കുന്ന ലിങ്കുകൾ “L” എന്ന ലെറ്റർ ഫോക്കസ് ചെയ്ത് നമ്മുടെ മുന്നിലേക്കിട്ടു തന്നപ്പോൾ അന്നുണ്ടായ എക്സൈറ്റ്മെന്റ്സ് എല്ലാം ഇന്നും അതേപടി, അല്ല അതുക്കും മേലെ ഒരു ലെവലിൽ എത്തി നിൽക്കുകയാണ്.

“L” ട്രൈലജിയുടെ ആദ്യ പാർട്ടിൽ തിയേറ്ററിൽ വച്ച് ഗൂസ്പമ്പ്സടിച്ച ഒരു ഐറ്റമാണ് സ്റ്റീഫന്റെ PKRന്റെ മൃതദേഹം പൊതുദർശനത്തിനു വെച്ചിടത്തേക്കുള്ള എൻട്രി. ഗോവർദ്ദൻ PKRനു ശേഷം അധികാരം കൈയാളാൻ സാധ്യതയുള്ളവരെ പറ്റി വിവരിക്കുമ്പോൾ അവസാനം പറയുന്നത് സ്റ്റീഫനെ പറ്റിയാണ്, “ആരാണീ സ്റ്റീഫൻ നെടുമ്പള്ളി..? ദ് മോസ്റ്റ് സെലിബ്രേറ്റഡ് അപ്സ്റ്റാർട്ട് ഓഫ് കൻടെംപററി പൊളിറ്റിക്സ്. ഹിന്ദുക്കൾക്കിവൻ മഹിരാവണൻ, ഇസ്‌ലാമിലിവനെ ഇബ്ലീസെന്നു പറയും, ക്രിസ്ത്യാനികൾക്കിടയിൽ ഇവന് ഒരു പേരേയുള്ളൂ.. ലൂസിഫർ”. ആ ഒരു മൊമെന്റിൽ നമ്മൾ പ്രതീക്ഷിക്കുന്നത് ഒരു ഗംഭീര ഇൻട്രോ സീനാണ്. എന്നാൽ പ്രിഥ്വി അവിടെ എക്സിക്യൂട്ട് ചെയ്യുന്നത് ഒരു സ്ലോ പേസ് ഐറ്റമാണ്.

ഫാദർ നെടുമ്പള്ളി സ്റ്റീഫനോട് “എസ്തപ്പാനേ, നീ പോയി രാമദാസനെ കാണണം” എന്നവതരിപ്പിക്കുന്ന സീൻ അവസാനിക്കുന്നത് “ഒറ്റ വണ്ടിക്കുള്ള ആൾ മതി” എന്ന ഡയലോഗോടെയാണ്. അതും കഴിഞ്ഞൊരു യാത്രയാണ്, ആ യാത്രക്കിടയിൽ അയാൾ എത്രത്തോളം ഇംപാക്ട്ഫുൾ ആണ് ജനങ്ങൾക്കിടയിൽ എന്ന് വളരെ ആഴത്തിൽ വിവരിക്കുന്നുമുണ്ട്, അതും ഒരു ഡയലോഗ് പോലും ഇല്ലാതെ. സ്റ്റീഫൻ വരുന്നുണ്ടെന്ന വിവരം മഹേഷ് വർമ അറിയുമ്പോൾ അയാൾ പ്രിയദർശിനിക്ക് കൊടുത്ത വാക്ക് എങ്ങനെ പാലിക്കാൻ പറ്റും എന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോളാണ് മയിൽവാഹനമെത്തുന്നതും മുരുകനെ പുച്ഛിച്ചു കൊണ്ട് അയാൾ തന്റെ ഐഡിയ അവിടെ അവതരിപ്പിക്കുന്നതും. പിന്നീടങ്ങോട്ട് സിനിമ പിടിച്ചിരുത്തും നമ്മളെ ഫ്രയിം ബൈ ഫ്രയിം.

“വണ്ടി വിടാനല്ലേ തടസ്സമുള്ളൂ, നടന്നു പോകാമല്ലോ” എന്നു സ്റ്റീഫൻ പറയുന്നിടത്ത് നിസ്സഹായനാവുകയാണ് മയിൽ വാഹനം. അവിടെന്നങ്ങോട്ട് ദീപക് ദേവ് ഒരുക്കിവെച്ച ഗംഭീര ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ അകമ്പടിയിൽ സ്റ്റീഫന്റെ വരവാണ്. നൂറുകണക്കിന് അണികൾ അയാൾക്ക് പിന്നിലകമ്പടി നൽകുന്ന ഫ്രയിം ഒറ്റയടിക്ക് പൊലീസ് ബാരിക്കേഡ് ഓപ്പണാക്കി വെക്കുന്ന ഫ്രയിമിലേക്ക് മാറ്റിയ പ്രിഥ്വി ഞാനാദ്യം പറഞ്ഞ അഡ്രിനാലിൻ റഷ് മിക്ക പ്രേക്ഷകരിലും ഇഞ്ചക്റ്റ് ചെയ്യുന്നുണ്ട്. അതിന്റെ ഡെപ്ത്ത് വീണ്ടുമുയരുന്നത് അതും കഴിഞ്ഞാണ്, “എന്താടോ ഒരു ബഹളം, പ്രൈം മിനിസ്റ്റർ എത്തിയോ” എന്ന മഹേഷ് വർമയുടെ ചോദ്യത്തിന് മുരുകൻ നൽകുന്ന “ഇതിലും ഭേദം അങ്ങേര് വരുന്നതായിരുന്നു” എന്ന മറുപടി കഴിഞ്ഞയുടനെ ആ ഫ്രെയിമിൽ നിന്നും ഒറ്റയടിക്ക് അവിടെ നിരന്നു നിന്ന മാധ്യമപ്പടയുടെ ക്യാമറക്കണ്ണുകളെല്ലാം സ്റ്റീഫനെ ഒപ്പിയെടുക്കാൻ വേണ്ടി തിരിക്കുന്ന + ആദിൽ ഇബ്രാഹിം അവതരിപ്പിച്ച രിജു “സ്റ്റീഫൻ” എന്ന് പറയുന്ന സീനിലേക്ക് പ്രിഥ്വി എത്തിക്കുമ്പോൾ അത് തിയേറ്ററിലായാലും മിനിസ്ക്രീനിലായാലും മൊബൈൽ സ്ക്രീനിലായും ഒരുവിധം പ്രേക്ഷകരിലും നേരത്തെ പറഞ്ഞു വെച്ച ഇഞ്ചക്ഷൻ അതിന്റെ ഡീപ് സ്റ്റേജിലേക്കെത്തിക്കും. സ്റ്റീഫന്റെ കണ്ണുകളിലെ തീക്ഷ്ണത കൂടി ആ സീനിനെ മികച്ചതാക്കുന്നുണ്ട്.

ഇങ്ങനെയൊരു സീൻ ക്രിയേറ്റ് ചെയ്യാൻ BGM മാത്രം പോര എന്ന് വ്യക്തം. ഇന്നലെ ഗോഡ്ഫാദർ ട്രൈലർ കണ്ടപ്പോൾ ഈ സെയിം സീൻ എത്തിയിടത്തു ഒരു വിധത്തിലും ഒരു ഫീലിങ്ങും ഉണ്ടാക്കിയില്ല (സീൻ മൊത്തത്തിലില്ലെങ്കിൽ പോലും), ഒട്ടു മിക്കവരുടെയും അവസ്ഥ ഇതായിരിക്കും. നാട്ടിലെ ഷോർട് ഫിലിം പിള്ളേരിതിലും ഗംഭീരമായി ഈ സീൻ ക്രിയേറ്റ് ചെയ്യും എന്നാണ് വിശ്വാസം. സിനിമ ഇറങ്ങി സീൻ ബൈ സീനായി കണ്ടാലും ഇതിലൊരു മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു മാസ് സിനിമക്കപ്പുറത്ത് ലൂസിഫർ പലതുമാണ്, ആ ട്രൈലജിയിലെ അടുത്ത രണ്ടും കാണാൻ വേണ്ടി കാത്തിരിക്കുന്നതിന് കാരണവും അതാണ്. അങ്ങനെയൊരു കൺസെപ്റ്റ് ഫിലിം സീരീസിനെ എത്ര റീമേക്കാണ്, തെലുഗു ഫിലിം അങ്ങനെയാണെന്ന് പറഞ്ഞാലും ഇങ്ങനെ വികലമാക്കുന്നത് കാണുമ്പോൾ സത്യം പറഞ്ഞാൽ വിഷമമുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ