നന്മമരത്തിന്റേത് ആളെ പറ്റിക്കുന്ന പരിപാടി (video)

325

രൂപേഷ് .ആർ .മുചുകുന്ന്

ഡോക്ടർ മുഹമ്മദ് അഷീലിനെ ഓർമ്മയുണ്ടോ ?കാസർക്കോട് എൻഡോസൾഫാൻ ഇരകളുടെ ക്ഷേമത്തിനായ് മുന്നിട്ടിറങ്ങിയ ഡോക്ടറെ.. ? കീടനാശിനികൾ സംബന്ധിച്ച സ്റ്റോക്ഹോം കൺവെൻഷനിൽ ഇന്ത്യയെ വിശിഷ്യ കേരളത്തെ പ്രതിനിധീകരിച്ച അഷീലിനെ ?

സ്റ്റോക്ഹോമിൽ കൺവെൻഷൻ നടക്കുമ്പോൾ 90 കാരനായ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ എൻഡോസൾഫാൻ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം ഇരിക്കുകയായിരുന്നു .അത് ലോക പ്രതിനിധികൾക്ക് (മനസാക്ഷിക്ക് )മുന്നിൽ കൊണ്ട് വന്നത് ഡോക്ടർ മുഹമ്മദ് അഷീലായിരുന്നു .

ഒരു നന്മ മരങ്ങളുടെ തണലില്ലാതെ കാസറക്കോഡ് എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളെ മുൻനിർത്തി സ്റ്റോക്ഹോം കൺവെൻഷൻ കീടനാശിനി (എൻഡോസൾഫാൻ ഉൾപ്പടെയുള്ള )നിരോധത്തിനായ് ആഹ്വാനം ചെയ്തപ്പോൾ പറഞ്ഞ ഒരു വാക്കുണ്ട്, ലോകം കേരളത്തോട് കടപ്പെട്ടിരിക്കുന്നു എന്ന്. മുഹമ്മദ് അഷീൽ താങ്കളെ പോലുള്ളവരാണ് യഥാർത്ഥ നന്മ മരങ്ങൾ. അല്ലാതെ അന്യന്റെ വിയർപ്പിന്റെ പങ്കിൽ നന്മ മരങ്ങളായ് വിഗ്രഹവൽക്കരിക്കുന്നവരല്ല .അത് ജീവിത ഉപാധിയായ് കൊണ്ടു നടക്കുന്നവരല്ല .

ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ മുഹമ്മദ് അഷീൽ പ്രതികരിക്കുന്നു .