മാറിടം ഇല്ലാത്ത തന്റെ നെഞ്ച് അപമാനഭാരമില്ലാതെ ആൾക്കൂട്ടത്തിന് തുറന്നുകാട്ടിയവൾ

0
1163

Muhammed Ashir

മാറിടം ഇല്ലാത്ത തന്റെ നെഞ്ച് അപമാനഭാരമില്ലാതെ ആൾക്കൂട്ടത്തിന് തുറന്നുകാട്ടിയവൾ. അർബുദത്തോട് പൊരുതി നേടിയ വിജയത്തിന്റെ അടയാളമാണ് തന്റെ നെഞ്ചിലെന്ന് ഉറക്കെ പറഞ്ഞവൾ.മാറിടം നീക്കം ചെയ്യാൻ വിധിക്കപ്പെട്ടവർ അപകർഷരാവേണ്ടതില്ലെന്ന് നെഞ്ചുവിരിച്ച് ഉറക്കെ പറഞ്ഞവൾ. മരിയാന, നീയാണ് നിശ്ചയദാർഢ്യത്തിന്റെ യഥാർത്ഥ സ്വരം.നീ ലോകത്തിന് മാതൃകയാണ്‌, നീയൊരു ലോകം തന്നെയാണ്.ഇതാണ് യഥാർത്ഥ ബോധവൽക്കരണം.

സ്വന്തം ശരീരത്തെ മാതൃകയാക്കി മരിയാന മില്‍വാര്‍ഡ് എന്ന 33-കാരിയുടെ സ്തനാര്‍ബുദത്തിനെതിരായ ബോധവത്ക്കരണം. ബ്രസീലിയന്‍ സേനയില്‍ നഴ്സായിരുന്ന മരിയാനയ്ക്ക് 2009-ലാണ് സ്താനാര്‍ബുദം പിടിപെടുന്നത്‌. 24-ാം വയസ്സില്‍ രണ്ട് സ്തനങ്ങളും നീക്കം ചെയ്യേണ്ടിവന്നുവെങ്കിലും അവര്‍ രോഗത്തെ അതിജീവിച്ചു.വിവാഹിതയായി, അമ്മയായി. തന്റെ നെഞ്ച് തുറന്നുകാട്ടിയാണ്‌ അർബുദത്തിനെതിരെ പോരാടാന്‍ അവൾ ലോകത്തോട് ആവശ്യപ്പെടുന്നത്. “പ്രതീക്ഷകൾ കൈവിടാതിരുന്നാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും”