ഇന്ത്യയുടെ പ്രധാനമന്ത്രി ചെയ്യേണ്ട ജോലിയാണ് കോവിഡ് നിർണായക സമയത്ത് അരവിന്ദ് കെജ്‌രിവാൾ രാജ്യത്തെ യുവാക്കൾക്ക് വേണ്ടി ചെയ്തത്

0
156

Muhammed Nihal

ഇന്ത്യയുടെ പ്രധാനമന്ത്രി ചെയ്യേണ്ട ജോലിയാണ് Covid-19 നിർണായക സമയത്ത് അരവിന്ദ് കെജ്‌രിവാൾ രാജ്യത്തെ യുവാക്കൾക്ക് വേണ്ടി ചെയ്തത്.കൊറോണ കാലത്ത് ജോലി നഷ്ടപ്പെട്ട ആളുകൾക്ക് ജോലി നൽകാൻ,ഡൽഹിയിൽ കെജ്‌രിവാൾ സർക്കാർ ആരംഭിച്ച വെബ്സൈറ്റിൽ 24 മണിക്കൂർ കൊണ്ട് റെജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തി എൺപത്തൊമ്പതിനായിരം ആളുകൾ.ജോലി നൽകാൻ തയ്യാറായി 4239 കമ്പനികൾ/സ്ഥാപനങ്ങളും റെജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം.

ജോലി അന്വേഷിച്ച് റെജിസ്റ്റർ ചെയ്ത ആളുകൾ മുഴുവൻ ഡൽഹിയിൽ നിന്നല്ല എന്നതും അറിയുക. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ളവരുണ്ട്. കേരളത്തിൽ നിന്നടക്കം ആളുകൾ റെജിസ്റ്റർ ചെയ്തിട്ടുണ്ട്.ഒരു പ്രധാനമന്ത്രി ചെയ്യേണ്ട ജോലിയാണ് ഈ നിർണായക സമയത്ത് അരവിന്ദ് കെജ്‌രിവാൾ രാജ്യത്തെ യുവാക്കൾക്ക് വേണ്ടി ചെയ്തത്.

അതിനിടെ, രാജ്യം മുഴുവൻ കൊറോണ കേസുകൾ വൻതോതിൽ വർദ്ധിക്കുമ്പോൾ,ഡൽഹിയിൽ കൊറോണ കുറഞ്ഞതിന് നേതാക്കൾക്ക് അഭിവാദ്യം അർപ്പിച്ച് പ്രത്യേക പോസ്റ്ററുകളുമായി ബിജെപി.മോദി ഇന്ത്യൻ പ്രധാനമന്ത്രിയും അമിത് ഷാ അഭ്യന്തര മന്ത്രിയും ആണെന്ന് ഇവർ മറന്നു പോയെന്ന് തോന്നുന്നു.മോദിയെ ഡൽഹി മുഖ്യമന്ത്രി ആയിട്ടും അമിത് ഷായെ ഡൽഹി ഉപമുഖ്യമന്ത്രി ആയിട്ടുമാണ് ഇവരിപ്പോൾ സങ്കൽപ്പിക്കുന്നത്. !

എന്തായിരുന്നു ഇവരുടെ നിർദേശങ്ങൾ? പാത്രം കൊട്ടൽ,ലൈറ്റ് ഓഫാക്കൽ, വിളക്ക് കത്തിക്കൽ, പപ്പടം കാച്ചല്‍,ചാണകവും ഗോമൂത്രവും ,21 ദിവസം കൊണ്ട് കൊറോണയെ ഇന്ത്യയിൽ നിന്നും തുരത്തും.എല്ലാം പാളി…ഒടുവിൽ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടി ഔദ്യോഗിക വസതിയിൽ നിന്നും പുറത്തിറങ്ങാതെ ട്വിറ്റർ സന്ദേശങ്ങളും മൻ കി ബാത് റേഡിയോ പരിപാടിയും നടത്തി.എന്നിട്ട് മാസങ്ങളോളം രാവും പകലും ഗ്രൗണ്ടിൽ അധ്വാനിച്ച് കെജ്‌രിവാൾ സർക്കാർ നേടിയ പുരോഗതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിച്ച് സ്വയം അപഹാസ്യരാവുന്ന ഇമ്മാതിരി ലജ്ജയില്ലാത്ത ഒരു രാഷ്ട്രീയപാർട്ടി ഈ കൊറോണ കാലത്ത് ലോകത്ത് വേറെ എവിടെയും ഉണ്ടാവില്ല.