കലയും സാഹിത്യവും വർഗീയ വാദികളേയും ഫാസിസ്റ്റുകളേയും അസ്വസ്ഥരാക്കുന്നു. കലയും സാഹിത്യവുമാണ് കേരള പരിസരത്തെ നവോഥാനത്തിലേക്ക് ഉയർത്തികൊണ്ടിരുന്നത്. ഇടക്കുവച്ച് അത് തകിടം മറിഞ്ഞു. നമ്മുടെ നവോഥാനം നാം അഹങ്കരിക്കുന്നത് പോലെ പൂർണമല്ല. ചാനലുകളിൽ വന്നിരുന്ന് വർഗീയത വിസർജ്ജിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ പെരുകുന്നു. നോവലിലോ കഥയിലോ കഥാപാത്രങ്ങൾക്ക് പേരുകൊടുക്കുമ്പോൾ പോലും രണ്ടാവർത്തി ആലോചിക്കേണ്ടിവരുന്നു. ബോംബേ എന്ന സിനിമയിൽ പർദയണിഞ്ഞ് അഭിനയിച്ച മനീഷാ കൊയിരോളക്കെതിരെ ഫത്തുവാ വ്യാപാരികൾ കണ്ണുരുട്ടിയത് ചിലരെങ്കിലും മറന്നുകാണില്ല. കലാലയത്തിൽ രണ്ടുപേർ നൃത്തം ചെയ്യുമ്പോൾ നർത്തകരുടെ പേരുകൾ നിരത്തി നൃത്തത്തെ പോലും റദ്ദ് ചെയ്യാൻ ഉൽസാഹിക്കുന്ന വർഗീയവാദികളെ കാണാന്നാവുന്നു. വർഗീയവാദികളേ നിങ്ങൾ തെറ്റാണ്. നിങ്ങൾ ഒഴുക്കിവിടുന്നത് മാലിന്യമാണ്.
ഇനി ആ ഡാൻസ് ചെയ്ത ഡോക്ടർ ഒരു മുസ്ലിം പെൺകുട്ടി ആയിരുന്നുവെന്ന് ചുമ്മാ സങ്കൽപ്പിക്കുക.അപ്പോഴാണ് സംഘി മുടികൾക്ക് പകരം ഹലാൽ മുടികളുടെ പ്രളയം കാണുക. ഉമ്മച്ചി കുട്ടിയുടെ ഡാൻസാണെങ്കിൽ പിന്നെ ഓൺലൈൻ ആങ്ങള, സൈബർ മുല്ല, സ്വർഗ്ഗ പൂന്തോപ്പിന്റെ സെക്യൂരിറ്റിക്കാർ, മതത്തിന്റെ ലോക്കൽ ഗാർഡിയന്മാർ എന്നിവരുടെ കൂട്ടം കൂട്ടമായുള്ള വരവാണ്. ബാക്ക്ഗ്രൗണ്ടിൽ മറ്റേ സ്ഥിരം ഡയലോഗ് ഛർദിലും. എന്നിട്ടും അരിശം തീർന്നില്ലെങ്കിൽ നല്ല സൊയമ്പൻ ഹലാൽ തെറികളും.
“അനക്ക് നരകത്തിലെ വിറക് കൊള്ളിയാവണോ പെണ്ണേ, തല മറച്ചൂടെ പെണ്ണേ, അനക്ക് സ്വർഗത്തിൽ പോകേണ്ടേ പെണ്ണേ, അനക്ക് മുസ്ലിം മാതാപിതാക്കളില്ലേ, അവരെയെങ്കിലും ഓർക്കേണ്ടേ, ഡാൻസ് ഹറാമാണെന്ന് അനക്കറിഞ്ഞൂടെ, അന്യപുരുഷന്മാരുടെ മുന്നിൽ അഴിഞ്ഞാടാനാണോ അന്നെ ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്. മറ്റേ വട്ടുടി മോറൻ വക്കീലിന്റെ കമന്റ് ബോക്സിലെ കോയമാരുടെ ആവേശം കണ്ടപ്പോ രണ്ട് കാലിൽ മന്തുള്ള കുഞ്ഞാണിയുടെ കഥ ചുമ്മാ ആലോചിച്ചതാണ്.
എല്ലാ പന്നിയും പോർക്ക് തന്നെയാണ്. തീവ്രവാദികൾക്ക് മതം വിസർജ്ജിക്കണമെങ്കിൽ ഇന്ന ഇടവും മതവും തന്നെ വേണമെന്നില്ല, അവസരം വന്നാൽ തോന്നുന്നിടത്ത് വിസർജ്ജിക്കുന്നതാണ് അവർക്ക് ത്രില്ല്.

വല്യ കാര്യത്തിൽ കറുത്ത കോട്ടൊക്കെ ഇട്ടിട്ടുണ്ടല്ലോ, താനൊക്കെയാണോ ഈ നാട്ടിൽ ഇത്രയും നാൾ നിയമം കൈകാര്യം ചെയ്തത് ? സൗഹൃദബന്ധത്തിന്റെ വില ഒക്കെ മനസ്സിലാകണമെങ്കിൽ മിനിമം വിഷം തീണ്ടാത്ത മനസ്സ് ഒരെണ്ണം വേണം..തന്നെ പറഞ്ഞിട്ട് കാര്യമില്ല, ഈ പോസ്റ്റ് മൊത്തം നോക്കിയാൽ മനസ്സിലാകും കേരളത്തിന്റെ പ്രിവിലേജ്ഡ് തീവ്രഹിന്ദു സമൂഹത്തിന്റെ തീൻ മേശയിൽ ദിനം പ്രതി എത്രത്തോളം വർഗീയ വിഷം വിളമ്പി വെയ്ക്കുന്നുണ്ടെന്ന്.. നിങ്ങടെയൊക്കെ വീട്ടിലെ പിള്ളേർ എത്രത്തോളം പ്രെഷറിലാകും കഴിയുന്നത് !! ആട്മേയ്ക്കാൻ ആളുകളെ കൊണ്ടുപോയെന്ന് കരുതി, ഈ നാടായ നാട് മുഴുവൻ ആളുകൾ അതിന് നടക്കുകയല്ല..
രണ്ട് സുഹൃത്തുക്കൾ ഒരു ഡാൻസ് കളിച്ചെന്നു കരുതി കുരുപൊട്ടുന്ന ഈയിനം നാറികളൊക്കെ നാളെ ഇവർ കല്യാണം കഴിച്ചാൽ ചെലം ഒലിച്ചു മരിയ്ക്കുവല്ലോ.. സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിയ്ക്കുന്ന ഇമ്മാതിരി ഐറ്റംസ് തന്നെ ഈവക വർഗീയ സദാചാര പോസ്റ്റുകൾ തട്ടി വിടുമ്പോൾ, പിന്നെ ഇക്കണ്ട കാലം താഴ്ന്നവൻ അമ്പലപ്പൂജാരി ആകുന്നതിൽ പോലും ഉള്ളിൽ വിമ്മിഷ്ടം കാത്തുസൂക്ഷിച്ച പുഴുക്കളൊക്കെ എങ്ങിനെ നന്നാകാനാണ്.. ഈ കമന്റ് ബോക്സ് തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമല്ലേ..
നീയൊക്കെ നാളെ, ഫ്ലാഷ്മോബ് കളിച്ചതിനു പിള്ളേരെ വൃത്തികേട് പറയുന്ന സുഡാപ്പികളെ എടുത്ത് വലിയ പുരോഗമനത്തിൽ കുടയുമല്ലോ.. എന്നാ മനസ്സിലാക്കണം, അതിനേക്കാൾ കൊടിയ വിഷമാണ് സ്വയം കൊണ്ട് നടക്കുന്നതെന്ന്. അല്ല ആരോടാണ്.. ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും തന്നെപ്പോലുള്ളവർ ഇങ്ങനെയാണെങ്കിൽ, മതത്തിനും രാഷ്ട്രീയത്തിനും വേണ്ടി തല്ലാനും കൊല്ലാനും നടക്കുന്നവരെ പറഞ്ഞിട്ട് എന്ത് കാര്യം!! അവർ ആരെയാണ് ഫോളോ ചെയ്യേണ്ടത്.
ബോണി. എമ്മിന്റെ ബാബിലോൺ, റാസ്പുട്ടിൻ ഒക്കെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകളാണ്. പക്ഷെ റാ റാ റാസ്പുട്ടിൻ എന്ന ഗാനത്തിന് ബോണി എമ്മിന്റെ ചുവടുകളേക്കാൾ കൃത്യവും ചടുലവും വ്യതിരിക്തവും താളനിബദ്ധവുമാണ് നവീന്റെയും ജാനകിയുടേയും ചുവടുകൾ!! എന്തൊരു പ്രസരിപ്പാണ്. ശരിക്കും ത്രില്ലടിച്ചു. രണ്ടു പേരും ശംഭീര പ്രകടനമാണെങ്കിലും എനിക്ക് കൂടുതൽ ഇഷ്ടമായത് നവീന്റെ അവസാനത്തെ പുരികം വെട്ടിക്കലാണ്. താളത്തിനൊത്തുള്ള ആ പുരികചലനം മാത്രം മതി നൃത്തം അവന്റെ ഓരോ കോശങ്ങളിലും അലിഞ്ഞിട്ടുണ്ട് എന്നറിയാൻ.. ചെക്കൻ അവസാനം പൊളിച്ചു
ജാനകി ഓംകാറും നവീൻ റസാഖും ചെയ്ത നൃത്തചുവടുകൾക്കിടയിൽ അവർ ചെയ്ത ചില മുദ്രകൾ ശ്രദ്ധിച്ചോ,അവർ നൃത്തത്തിനിടയിൽ കുരിശു വരച്ചല്ലോ കർത്താവേ.സത്യ കൃസ്ത്യാനികൾക്കും പൊള്ളുന്നില്ലേ??ശരിക്കും മുസ്ലിം ചെക്കനും ഹിന്ദു പെണ്ണും കൂടി റാപ് ഡാൻസിൽ കുരിശു വരച്ചത് പൊറുക്കാമോ?ലവ് ജിഹാദാണ് എന്ന് സത്യ ക്യസ്ത്യാനികളും മുറവിളി കൂട്ടുന്നില്ലേ? രണ്ടു പേർ ചേർന്നുള്ള നൃത്തം മതേതര പ്രഖ്യാപനമാകുന്ന ഭംഗിയാണ് എനിക്ക് അനുഭവമായത്. അതോടൊപ്പം നൃത്തത്തിൽ പോലും വർഗ്ഗീയത ദർശിക്കുന്ന തരത്തിലേക്ക് മാറ്റപ്പെട്ട സമൂഹത്തെ കുറിച്ചോർക്കുമ്പോൾ ആശങ്കയുമുണ്ട്