ഇന്ന് ഹിന്ദി ഹാസ്യനടൻ മെഹമൂദ്‌ അലിയുടെ ജന്മവാർഷികദിനം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
191 VIEWS

ഇന്ന് ഹിന്ദി ഹാസ്യനടൻ മെഹമൂദ്‌ അലിയുടെ ജന്മവാർഷികദിനം 

Muhammed Sageer Pandarathil

ചലച്ചിത്ര/സ്റ്റേജ് നടനും നർത്തകനുമായ മുംതാസ്അലിയുടെയും ലത്തീഫുന്നിസയുടെയും എട്ട് മക്കളിൽ രണ്ടാമനായി മെഹമൂദ് അലി എന്ന മെഹമൂദ് മുംബൈയിൽ 1932 സെപ്റ്റംബർ 29 ആം തിയതി ജനിച്ചു.കുട്ടിക്കാലത്ത് 1943 ൽ കിസ്മത്ത് പോലുള്ള ബോംബെ ടാക്കീസ് ചിത്രങ്ങളുടെ ഭാഗമായ അദ്ദേഹം നിരവധി ജോലികൾക്കൊടുവിൽ ഹിന്ദി ചലച്ചിത്ര നിർമ്മാതാവ് പി.എൽ.സന്തോഷിയുടെ ഡ്രൈവറായി. നടി മീന കുമാരിക്ക് ടേബിൾ ടെന്നീസ് പഠിപ്പിക്കാൻ പോയ ഇദ്ദേഹം അവരുടെ ഇളയ സഹോദരി മഹേലഖ എന്ന മധുവിനെ 1955 ൽ പ്രേമിച്ച് വിവാഹം കഴിച്ചു.

ഒരിടവേളക്ക് ശേഷം 1956 ൽ CID എന്ന ചിത്രത്തിലൂടെ വീണ്ടും ചലച്ചിത്രാഭിനയത്തിൽ സജീവമായ ഇദ്ദേഹം ദോ ബിഗ സമീൻ/ പ്യാസ/ എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. തുടർന്ന് ഹാസ്യനടൻ/സഹനടൻ തുടങ്ങിയ വേഷങ്ങളിൽ അഭിനയിച്ച ഇദ്ദേഹം ക്രമേണ 1960 കളിൽ ഹിന്ദി സിനിമയുടെ അവിഭാജ്യഘടകമായി മാറി.ഇദ്ദേഹത്തിന് ഒരു മൂത്ത സഹോദരിയും ആറ് ഇളയ സഹോദരങ്ങളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരി മിനൂ മുംതാസ് നർത്തകിയും നടിയുമായിരുന്നു. ഇളയ സഹോദരൻ അൻവർ അലി ഒരു നടനും ഖുദ്ദാർ/ കാഷ് തുടങ്ങിയ സിനിമകളുടെ നിർമ്മാതാവുമാണ്.300 ഓളം സിനിമയിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തെ തേടി മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് 6 തവണ വന്നിട്ടുണ്ട്. 2004 ജൂലായ് 23 ആം തിയതി അമേരിക്ക/ പെൻ‌സിൽ‌വാനിയ/ഡൺ‌മോറിൽ ഹൃദയ സംബന്ധമായ അസുഖ ചികിത്സയ്ക്കായി പോയ ഇദ്ദേഹം അവിടെവെച്ച് തന്റെ 71 ആം വയസ്സിൽ അന്തരിച്ചു.

ഇദ്ദേഹത്തിന്റെ ഏഴുമക്കളും സിനിമാ ബന്ധങ്ങൾ ഉളവരായിരുന്നു. മൂത്തമകൻ മസൂദ് അലി എന്ന പുക്കി അലി നടനായിരുന്നു/രണ്ടാമത്തെ മകൻ മക്സൂദ് മെഹ്മൂദ് അലി എന്ന ലക്കി അലി നടനും അറിയപ്പെടുന്ന ഗായകനും സംഗീതസംവിധായകനുമാണ്/മൂന്നാമത്തെ മകൻ മക്ദൂം അലി എന്ന മാക്കി അലി പോളിയോ ബാധിച്ച് വികലാംഗനായിരുന്നവെങ്കിലും കുട്ടിക്കാലത്ത് കുൻവര ബാപ്പ് എന്ന സിനിമയിൽ വികലാംഗനായി അഭിനയിച്ചു. പിന്നീട് ഏക് ബാപ്പ് ചേ ബേട്ടാ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ച അദ്ദേഹം സംഗീത ആൽബം നിർമിക്കുകയും അഭിനയിക്കുകയും ചെയ്തു/നാലാമത്തെ മകൻ മസൂം അലി നടനും നിർമാതാവും ആയിരുന്നു/അഞ്ചാമത്തെ മകൻ മൻസൂർ അലിയും ആറാമത്തെ മകനും മൻസൂർ അലിയും നടന്മാരായിരുന്നു/ഏക മകൾ ജിന്നി അലിയും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.നടനും/ഗായകനും/സംവിധായകനും/നിർമ്മാതാവും ആയിരുന്ന ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം ഇന്ത്യൻ ഗവർമെന്റ് 2013 ൽ തപാൽ സ്റ്റാമ്പ് ഇറക്കിയീട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ