Muhammed Sageer Pandarathil
ഹൈ ഫൈവ് ഫിലിംസിനു വേണ്ടി എസ് ശ്രീകുമാർ, ഗൗതം രാജ്, ഡോ അമ്മു ടി ദീപ് എന്നിവർ നിർമ്മിച്ച് രാജ്കുമാർ എസ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് അല്ലി.സുരാജ് വെഞ്ഞാറമ്മൂടിൻ്റെ സഹോദരൻ സജി വെഞ്ഞാറമ്മൂട് ആദ്യമായി പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിൽ കൗമാരക്കാരിയായ ഒരു പെൺകുട്ടി അച്ഛനായാണ് വേഷമിട്ടിരിക്കുന്നത്. കാല്പണിക്കാരനായ ഇയാളുടെ ഭാര്യ മരിച്ചതിൽ പിന്നെ മകളായ അല്ലിയെ നോക്കിയതും വളർത്തിയത്തുമെല്ലാം ഇയാളാണ്.ഒരു മലയടിവാരത്തുള്ള ഗ്രാമത്തിൽ അച്ഛനുമൊത്ത് താമസിക്കുന്ന അപർണ്ണാ മോഹന്റെ കഥാപാത്രമായ അല്ലിക്ക് ആകെയുള്ള ഒരു തലവേദന അച്ഛന്റെ മദ്യപാനമാണ്. ഒരിക്കൽ വീടിന്റെ അടുത്ത പറമ്പിൽ പണിക്ക് വന്ന രണ്ട് പേര് ഇയാളെ കുടിപ്പിച്ച് ബോധരഹിതനാക്കി അല്ലിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നുണ്ട്.
അല്ലിയുടെ അച്ഛൻ അടുത്ത ഗ്രാമങ്ങളിൽ ജോലിക്ക് പോയി വരാൻ താമസിക്കുന്ന സമയങ്ങളിൽ അയൽപക്കാരിയായ നീനാ കുറുപ്പിന്റെ കഥാപാത്രം സുമതിയമ്മയാണ് പലപ്പോഴും അല്ലിക്ക് കൂട്ടിരിക്കാറുള്ളത്. ഇവരുടെ കുടുംബ അമ്പലത്തിൽ പൂജക്ക് വരുന്ന പൂജാരിയും വിദ്യാസമ്പന്നനുമായ ശ്രീ പ്രസാദിന്റെ കഥാപാത്രമായ പോറ്റിക്ക് അല്ലിയെ ഇഷ്ടമാണ്. കല്യാണം കഴിച്ചാൽ കൊള്ളാമെന്നുമുണ്ട്. എന്നാൽ അല്ലിയുടെ അച്ഛന് ആശാരിമായായ ഞങ്ങളെ ആ നമ്പൂതിരി കുടുംബം എങ്ങിനെ സ്വീകരിക്കും എന്ന പേടിയാണ്. ഈ പേടി പോറ്റി നേരിട്ട് വന്ന് അയാളോട് സംസാരിച്ച് തീർക്കുന്നുണ്ട്.
ഇതിനിടയിലാണ് സുമതിയമ്മ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ രണ്ടുപേരെ അല്ലി കൈയോടെ പിടികൂടുന്നത്. ഇതിന്റെ പേരിൽ ആ രണ്ട് പേർ ഒരു രാത്രി ഇവരുടെ വീട് ആക്രമിച്ച് അല്ലിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ആ സമയം അല്ലിയുടെ അച്ഛൻ മദ്യപിച്ച് ബോധം കെട്ട് കിടക്കുകയായിരുന്നു. അതിനാൽ ഇവരിൽ നിന്ന് രക്ഷകിട്ടാൻ അല്ലി ആ രാത്രി കാട്ടിലേക്ക് ഇറങ്ങിയോടി. ആ രാത്രി മുഴുവനും അവൾക്ക് ആ കാട്ടിൽ കഴിച്ചുകൂട്ടേണ്ടി വന്നു. പിറ്റേന്നും അവൾ കടയിൽ പോയി വരുമ്പോൾ ഇവർ ഉപദ്രവിക്കാൻ ശ്രമിച്ചുവെങ്കിലും സുമതിയമ്മയെ കണ്ട അവർ അവിടെ നിന്ന് മാറികളഞ്ഞു.
എന്നാൽ നിരന്തരം അവളെ പിന്തുടർന്ന അവർക്ക് മുന്നിൽ ഒരു ദിവസം അല്ലി ശരിക്കുംപ്പെട്ടുപോയി. ഒരു ദിവസം അവൾ കുളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അവർ ഇവളെ ആക്രമിച്ചത്. അവിടെ നിന്ന് രക്ഷപെട്ട് കാട്ടിലേക്ക് ഓടിയ അവളെ പിന്തുടർന്ന അവരെ കാത്ത് പ്രകൃതി തന്നെ കെണി ഒരുക്കിയിരുന്നു. അതെന്താണെന്ന് കാണാൻ സൈന പ്ലേ വരെപോകാം…. ഈ കൊച്ചു ചിത്രം നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല.ജയൻ ദാസിന്റെ ഛായാഗ്രഹണവും അരുൺ ദാസിന്റെ ചിത്രസംയോജനവും സതീശിന്റെ സംഗീതവും ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.