ഇന്ന് കൊച്ചിൻ ഹനീഫയുടെ ഓർമദിനം
Muhammed Sageer Pandarathil
1951 ഏപ്രില്‍ 22 ആം തിയതി വെളുത്തേടത്ത് മുഹമ്മദിന്റെയും ഹാജിറയുടെയും എട്ടുമക്കളിൽ രണ്ടാമനായി മുഹമ്മദ് ഹനീഫ എന്ന കൊച്ചിൻ ഹനീഫ കൊച്ചിയിൽ ജനിച്ചു. സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ പ്രീഡിഗ്രിക്ക് ശേഷം സിനിമാമോഹമായി മദിരാശിയിലേക്ക് വണ്ടികയറി. ഏറെനാളത്തെ അലച്ചലിനുശേഷം 1979 ല്‍ അഷ്ടവക്രന്‍ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്ത ഇദ്ദേഹം അഭിനയത്തോടൊപ്പം സിനിമയുടെ മറ്റുപലമേഖലകളിലും തന്റേതായ കൈയൊപ്പ് ചാർത്തുകയുണ്ടായി.
മലയാളത്തിൽ അദ്ദേഹം വാത്സല്യം/ഭീഷ്മാചാര്യ/വീണ മീട്ടിയ വിലങ്ങുകള്‍/ആണ്‍കിളിയുടെ താരാട്ട്/ഒരു സിന്ദൂരപൊട്ടിന്റെ ഓര്‍മ്മയ്ക്ക്/മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്/ഒരു സന്ദേശം കൂടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ലാല്‍ അമേരിക്കയില്‍/കടത്തനാടന്‍ അമ്പാടി/ ഇണക്കിളി/പുതിയ കരുക്കള്‍/ഭീഷ്മാചാര്യ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിക്കുകയുമുണ്ടായി. തമിഴിൽ അദ്ദേഹം പാശ പറവൈകള്‍/പാടാത തേനികള്‍/ പാശമഴൈ/പഗലില്‍ പൌര്‍ണമി/പിള്ളൈ പാശം/വാസലിലേ ഒരു വെണ്ണിലാ തുടങ്ങിയ തമിഴ് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്യുകയും മഹാനദി/മുതല്‍വന്‍/മുഖവരി/യൂത്ത്/ പാര്‍ത്ഥിപന്‍ കനവ്/അന്നിയന്‍/കസ്തൂരിമാന്‍/ പട്ടിയല്‍/സംതിങ് സംതിങ് ഉനക്കും എനക്കും/ ദീപാവലി/ശിവാജി/ജയം കൊണ്ടാന്‍/ ഏകന്‍ തുടങ്ങിയ 70 ഓളം തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുകയുമുണ്ടായി.
ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001 ല്‍ മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ അദ്ദേഹം മലയാളത്തിൽ മാമാങ്കം/ആവേശം/മൂര്‍ഖന്‍/ആ രാത്രി/താളം തെറ്റിയ താരാട്ട്/ഭൂകമ്പം/ആട്ടക്കലാശം/എന്‍റെ ഉപാസന/താളവട്ടം/മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു/കിരീടം/ദേവാസുരം/ കിന്നരിപ്പുഴയോരം/ഭീഷ്മാചാര്യ/മാന്നാര്‍ മത്തായി സ്പീക്കിംഗ്/കാലാപാനി/ലേലം/പത്രം/ അനിയത്തിപ്രാവ്/ഈ പറക്കും തളിക/പഞ്ചാബി ഹൌസ്/ഹരികൃഷ്ണന്‍സ്/മേഘം/ഫ്രണ്ട്സ്/ അരയന്നങ്ങളുടെ വീട്/ചക്കരമുത്ത്/പ്രജ/ രാക്ഷസരാജാവ്/സത്യം ശിവം സുന്ദരം/ സ്നേഹിതന്‍/നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക/ സുന്ദരപുരുഷന്‍/ഫാന്‍റം/പുലിവാല്‍ കല്യാണം/ ചതിക്കാത്ത ചന്തു/സി ഐ മഹാദേവന്‍ അഞ്ച് അടി നാലിഞ്ച്/കേരളാഹൌസ് ഉടന്‍ വില്‍പ്പനയ്ക്ക്/ഉദയനാണ് താരം/വെട്ടം/റണ്‍വേ/ പട്ടണത്തില്‍ സുന്ദരന്‍/പാണ്ടിപ്പട/രാജമാണിക്യം/ അനന്തഭദ്രം/കീര്‍ത്തിചക്ര/ചെങ്കോല്‍/ ഛോട്ടാമുംബൈ/ട്വന്‍റി 20 തുടങ്ങി 200 ഓളം മലയാള ചിത്രങ്ങളിലും അഭിനയിച്ചു.
മൂന്നുപതിറ്റാണ്ട് മലയാളസിനിമയില്‍ നിറഞ്ഞാടിയ ഈ സകലകലാവല്ലഭൻ 2010 ഫെബ്രുവരി 2 ആം തിയതി ഈ ലോകത്തോട് വിടപറഞ്ഞു.തലശ്ശേരി സ്വദേശിനി ഫാസിലയാണ് ഭാര്യ. 1994 ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് സഫ, മർവ്വ എന്നിങ്ങനെ രണ്ട് പെൺമക്കളാണ് ഉള്ളത്. ഇരട്ടകളായ ഇവർ 2006 ലാണ് ജനിച്ചത്.