Muhammed Sageer Pandarathil

ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ആലിയ ഭട്ടിന്റെ നിര്‍മ്മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച് നവാഗതയായ ജസ്മീത് കെ റീന്‍ സംവിധാനം ചെയ്ത ‘ഡാര്‍ലിംഗ്‌സി’ൽ അലിയ ഭട്ടും വിജയ് വര്‍മ്മയുമാണ് നായികാ നായകന്‍മാരെങ്കിൽ റോഷന്‍ മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘ചോക്ക്ഡ്’ എന്ന ചിത്രത്തിന് ശേഷം റോഷന്‍ മാത്യു അഭിനയിച്ച ഈ ചിത്രത്തിൽ സുൽഫി എന്ന കഥാപാത്രമായാണ് വരുന്നത്. അലിയ ഭട്ടിന്റെ ബദറുവും വിജയ് വര്‍മ്മയുടെ റെയിൽവേയിൽ ജോലിയുള്ള ഹംസയും കാമുകി കാമുകന്മാരാണ്. വൈകാതെ വിവാഹിതരാകുന്ന ഇവർ താമസിക്കുന്നത് ബദറുവിന്റെ അമ്മയായ ഷാഫാലി ഷായുടെ ഷംസുന്റെ വീട് നിൽക്കുന്ന കോളനിയിൽ തന്നെയാണ്.

മൂന്ന് വർഷങ്ങൾക്ക് ശേഷം ഇവരുടെ ജീവിതം കാണിക്കുമ്പോൾ ഹംസ ഒരു മദ്യപാനിയാണ്. എന്നാൽ ഇയാൾക്ക് ബദറുവിനോട്‌ നല്ല സ്നേഹവുമാണ്. ജോലിക്ക് പോയി വരുന്ന വീട്ടിലെ ഇയാൾ ചെറിയ ചെറിയ കാരണങ്ങൾക്ക് പോലും ഭാര്യയെ മർദ്ദിക്കുന്നത് പതിവാണ്. ഇതിന്റെ കാരണം മദ്യമാണെന്ന് വിശ്വസിക്കുന്ന അവൾ അതൊക്കെ സഹിച്ച് ഇയാളുടെ ഒപ്പം ജീവിക്കുന്നത് എന്തെങ്കിലുംഒരു മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

ഇയാളെ ഉപേക്ഷിച്ചു വരാൻ എപ്പോഴും അവളുടെ അമ്മ പറയുമെങ്കിലും അയാളുടെ സ്നേഹത്തിനും വാക്കുകൾക്കും മുന്നിൽ എപ്പോഴും അവൾ ഇതെല്ലാം മറക്കുകയാണ് പതിവ്. ഒരിക്കൽ അയാളുടെ മദ്യപാനം നിർത്താനുള്ള ഒരു ഗുളിക വാങ്ങി ഭക്ഷണത്തിൽ ചേർത്ത് അയാൾക്ക് കൊടുക്കാൻ ശ്രമിക്കുന്ന കാര്യം മനസിലാക്കിയ അയാൾ അവളെ നന്നായി ഉപദ്രവിക്കുന്നു.അതിൽ ദേഷ്യം വന്ന് അവൾ ആ വീട്ടിലെ പാത്രങ്ങൾ എറിഞ്ഞുടക്കുന്നത് കണ്ടുകൊണ്ട് വരുന്ന സുൽഫി, ഇക്കാര്യം പോലീസിൽ പറയുന്നു. തുടർന്ന് വിചാരണക്ക് വിളിക്കുന്ന ബദറു ആദ്യം ഹംസയെ ശിക്ഷിച്ചുകൊള്ളാൻ സമ്മദിക്കുന്നുണ്ടെങ്കിലും അവിടെ വെച്ച് ഇയാൾ നല്ല ആൾ ആയിക്കൊള്ളാം എന്ന ഉറപ്പിൽ ആ തീരുമാനം മാറ്റുകയാണ്. തുടർന്ന് വീട്ടിലേക്ക് അമ്മയുമൊത്ത് മടങ്ങുമ്പോൾ അയാൾ കേസ് കൊടുത്തത് അമ്മയാണെന്ന് കരുതി അവരെ ഉപദ്രവിക്കുന്നു.

അയാൾ ഒരിക്കലും നന്നാവില്ല എന്ന് മകൾക്ക് ഒരു കഥയിലൂടെ അമ്മ പറഞ്ഞു കൊടുക്കുന്നുണ്ട്. പണ്ടൊരിക്കല്‍ കാട്ടില്‍ പ്രളയം ഉണ്ടായപ്പോൾ നദിക്കരയിൽ ഇരുന്ന തവളയോട് തേള് ചോദിച്ചു “എന്നെയൊന്ന് അക്കരെ എത്തിക്കുമോ?” യെന്ന്, അപ്പോൾ തവള ചോദിച്ചു “നിന്നെ ഞാനെങ്ങനെ വിശ്വസിക്കും, നീയെന്നെ ഇറുക്കിയാലോ?” യെന്ന്. ഉടനെ തേള് പറഞ്ഞു “ഞാന്‍ അങ്ങനെ ചെയ്യുമോ, ഇറുക്കിയാല്‍ നിനക്കൊപ്പം ഞാനും മുങ്ങിത്താഴില്ലേ” യെന്ന്. അങ്ങിനെ തവള ആ വാക്ക് വിശ്വസിച്ച് തേളിനെയും പുറത്തുവച്ച് നദിയിലേക്കിറങ്ങി. പക്ഷേ, പകുതിവഴിയെത്തിയപ്പോള്‍ തേള് തവളയെ ഇറുക്കി. വേദന കൊണ്ട് പുളഞ്ഞ് തവള ചോദിച്ചു “ചെയ്യില്ലെന്ന് പറഞ്ഞിട്ടും നീയെന്തിനാ എന്നെ ഇറുക്കിയത്?”
തേള് പറഞ്ഞു “ഇറുക്കാതിരിക്കാന്‍ എനിക്ക് പറ്റുമോ, അതെന്‍റെ സ്വഭാവമല്ലേ” യെന്ന്. ഇങ്ങിനെ ആയിരിക്കും അയാൾ എന്നും അതിനാൽ വിശ്വസിക്കരുതെന്നും. എന്നാൽ അതിൽ ചെവികൊടുക്കാതെ അവൾ അയാളുടെ ഒപ്പം പോകുന്നു.

ഇൻസ്റ്റാൾമെന്റിൽ സാധനങ്ങൾ വിറ്റിരുന്ന സുൽഫി ഇവളുടെ അമ്മയുമായി ചേർന്ന് പോലീസ് സ്റ്റേഷനിലേക്കും മറ്റും ഭക്ഷണങ്ങൾ വിതരണം ചെയ്യുവാൻ തുടങ്ങുന്നു. ഈ സമയം ബദറു ഗർഭിണി ആകുന്നു. മദ്യപാനം നിറുത്തി അയാൾ നല്ല ആളാകുന്നു. എന്നാലും അയാളെ അപ്പോഴും അലട്ടുന്നത്, ആരാണ് തനിക്കെതിരെ കേസ് കൊടുത്തുവെന്ന ചിന്തയായിരുന്നു. അങ്ങിനെ അയാൾ അത് സുൽഫിയാണെന്ന് കണ്ടെത്തുന്നു. അന്ന് രാത്രി അയാൾ ബദരുവിനെ ഇതിന്റെ പേരിൽ നന്നായി മർദ്ദിക്കുന്നു. ആ മർദ്ദനത്തിൽ അവളുടെ ഗർഭം അലസിപോകുന്നു. അതേ തുടർന്ന് അവൾ അയാളോട് പകരം വീട്ടാൻ തീരുമാനിക്കുന്നു.

ബദറു നമ്മുടെ വീടുകളിലോ പരിസരത്തോ ഉള്ള ഒരു സ്ത്രീ തന്നെയാണ്. അവൾ എങ്ങനെയാണ് ആ അപകടകാരിയായ, അവളുടെ ഭര്‍ത്താവിനെ നേരിടുന്നത് എന്നറിയാൻ നമുക്ക് നെറ്റ്ഫ്ലിക്‌സിലലേക്ക് പോകാം, ആഗസ്റ്റ് 5 മുതൽ സംപ്രേഷണം തുടങ്ങിയ ഈ ചിത്രം ഏതൊരു ഭാര്യയും കണ്ടിരിക്കേണ്ടതാണ്. ഇത്തരം അനുഭവങ്ങൾ ഉള്ളവർ പ്രത്യേകിച്ചും!. എന്നും തവളയായി തന്നെ ജീവിക്കണോ? അതോ തേളായി മാറണോ? എന്ന് ഈ ചിത്രം കണ്ടുകഴിയുമ്പോൾ നിങ്ങൾ തീരുമാനം എടുത്തിരിക്കും……

Leave a Reply
You May Also Like

‘കത്തനാർ’ വളരെ മനോഹരമായ മേക്കിംഗ് തന്നെ ആണ് എന്ന് ഒരു മടിയും കൂടാതെ പറയാൻ സാധിക്കും

Jißin Gigi ഇന്നലെ ഇറങ്ങിയപ്പോൾ തന്നെ കത്തനാർ സിനിമയുടെ ഗ്ലിംസ് കണ്ടിരുന്നു സിനിമയിൽ ഫാൻ്റസി ജോണർ…

നികിതയുടെ ബികിനി ലുക്ക്‌ കണ്ട് കണ്ണ് തള്ളി ആരാധകർ

ഹിന്ദി ടെലിവിഷനിൽ പ്രവർത്തിക്കുന്ന അഭിനേത്രിയാണ് നികിത ശർമ്മ . 2013-ൽ താനിയെ അവതരിപ്പിക്കുന്ന വിദ സീരിയലിലൂടെയാണ്…

‘പരാക്രമം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

‘പരാക്രമം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ. സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ, സിജു സണ്ണി,രഞ്ജി പണിക്കർ,…

മുത്തശ്ശൻ വാങ്ങി നൽകിയ ഓൾഡ് മോഡൽ വീഡിയോ ക്യാമറയും തൂക്കി നടന്നു കണ്ണിൽ കണ്ടതെല്ലാം ചിത്രീകരിച്ചു നടന്ന പയ്യൻ

അജയൻ കരുനാഗപ്പള്ളി തന്റെ മുത്തശ്ശൻ വാങ്ങി നൽകിയ ഓൾഡ് മോഡൽ വീഡിയോ ക്യാമറയും തൂക്കി നടന്നു…