Muhammed Sageer Pandarathil
ഈഗോ പ്ലാനറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജയ മേനോൻ, ഷിജി മാത്യു ചെറുകര, വിനയൻ നായർ എന്നിവര് ചേര്ന്ന് നിർമ്മിച്ച ഈലം എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിനോദ് കൃഷ്ണയാണ്.നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും 14 അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയതുമായ ഈ ചിത്രം പേരിലെ സൂചന പോലെ ലോകത്തിലെ ആദ്യത്തെ നാഗരിക ജനതയായ ഇറാനിലെ ഈലം ജനതയുടെ കഥയല്ല പറയുന്നത്. എന്നാൽ, ഒരു മദ്യശാലയിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങൾ കാണിക്കുന്ന ഈ ചിത്രം പറയുന്നത് നാഗരികതയെ പറ്റിയാണ്.
സാൻഫ്രാൻസിസ്കോയിലെ ഒരു ബാറിലേക്ക് വൃദ്ധനായ തമ്പി ആന്റണിയുടെ കഥാപാത്രം മദ്യപിക്കാനായി എത്തുന്നു. ആ ബാർ നാഗരികതയിലാണ് നിലകൊള്ളുന്നതെങ്കിലും പുരാതനമായ മരത്തടികൾ കൊണ്ട് നിർമ്മിച്ചവയാണെന്ന് തോന്നിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. അയാൾ അവിടെ സ്ഥിരം വരാറുള്ള ആളാണ്. അതിനാൽ തന്നെ ആ ബാർ മേനേജർക്കും ബേയർക്കും ഇയാൾ പരിചിതനാണ്. എന്നാൽ അയാൾ ആരാണെന്നോ അവിടെയാണ് താമസമെന്നോ എന്താണ് ജോലിയെന്നോ ഒന്നും അവർക്കറില്ല.
അയാൾ സ്ഥിരം അവിടെ നിന്ന് ബിയറാണ് കഴിക്കാറുള്ളത്. പതിവുപോലെ അന്നും അയാൾ അവിടെയുള്ള ഒരു വട്ടേമശക്ക് ചുറ്റുമിട്ട കസാലകളിലൊന്നിൽ ഇരുന്നു. ശേഷം ബേയറെ വിളിച്ചു ബിയർ ഓർഡർ ചെയ്തു. ഒപ്പം ഒരു പൊരിച്ച ചെമ്പലിയും. കഴിഞ്ഞ പ്രാവശ്യം അയാൾ അവിടെ നിന്ന് കഴിച്ച ചെമ്പലിയിൽ നിന്ന് ഒരു വെടിയുണ്ട കിട്ടിയിരുന്നു. അതയാൾ ഒരു ബിയർ കുപ്പിയിൽ ഇട്ട് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അയാൾ വരുമ്പോൾ അവിടെ മറ്റൊരു സംഘം മദ്യപിച്ചുകൊണ്ടിരുന്നിരുന്നു. ആ അഞ്ചംഗസംഘത്തിലെ ഒരാളുടെ ഡിവോഴ്സ് പാർട്ടിയാണ് അന്നവിടെ അവർ ആഘോഷിക്കുന്നത്. അതിൽ തമിഴ് സംസാരിക്കുന്ന ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.
കൂടാതെ കുറച്ചു മാറി കഷണ്ടിക്കാരനായ മറ്റൊരാളും മദ്യപിക്കുന്നുണ്ടായിരുന്നു. അയാൾ, 24 ആം വയസ്സിൽ ഒരു കാറപകടത്തിൽ മരണപ്പെട്ട ഇറ്റാലിയൻ ഫുട്ബോളറായ ജിജി മാറോണിയുടെ ആരാധകനാണ്. അയാൾ അവിടെ തന്റെതായ ഒരു ലോകം സൃഷ്ടിച്ചു കൊണ്ട് മദ്യപാനം തുടരുകയാണ്. അപ്പോഴാണ് രണ്ട് ചെറുപ്പക്കാർ അവിടേക്ക് എത്തുന്നത്. അവർ അവർക്ക് വേണ്ട മദ്യം ഓഡർ ചെയ്തു. തുടർന്നവർ രാഷ്ട്രീയം പറയാൻ തുടങ്ങി. അതിനിടയിൽ കവിത നായരുടെ കഥാപാത്രമായ മറ്റൊരു സ്ത്രീയും അവിടെ എത്തുന്നു. അവരും ആ ബാറിലെ സ്ഥിരം ആളാണ്.
ഒരു ബാറിൽ എത്തുന്നവര്ക്കെല്ലാം ആ വൃദ്ധനായ വ്യക്തിയുമായി ചില മുൻകാല ബന്ധങ്ങളുണ്ട്. അതിൽ പ്രണയം, വേദന, ആസക്തി, പക, നന്മ എന്നിങ്ങിനെ വ്യത്യസ്തമാണ്. ബിയറിലെ പതനുരന്നു പൊന്തുമ്പോൾ അയാളെ ആ ഓർമ്മകളിലേക്ക് കൂട്ടി കൊണ്ടുപോകുന്നുണ്ട്. അതിലാദ്യം അയാളിലേക്കെത്തുന്നത് ആ അഞ്ചംഗസംഘത്തിലെ തമിഴ് സംസാരിക്കുന്ന പെൺകുട്ടി ആയിരുന്നു. അവൾ അയാളുടെ 18 ആമത്തെ കാമുകി ആയിരുന്നു.ഒരു പ്രൈവറ്റ് ബീച്ചിൽ അയാൾ അവളെ കെട്ടിപിടിച്ചു നിന്നപ്പോൾ ഒരു തിര വന്ന് അവരുടെ കാൽ നനച്ച് പോയ തിരയുടെ നുര വീണ്ടും ബിയറിലെ പതനുരയായി മാറി വീണ്ടും ബാറിലേക്ക് എത്തുന്നത്തോടെ ഫന്റസിയിൽ നിന്ന് റിയാലിറ്റിയിലേക്ക് മാറുന്നു. പിന്നീട് അയാളിലേക്ക് വരുന്നത് ആ കഷണ്ടിക്കാരനായ ജിജി മാറോണിയുടെ ആരാധകനായിരുന്നു. അയാളെ എവിടെ വെച്ചാണ് കണ്ടതെന്ന് ഓർക്കാൻ അയാൾ ശ്രമിക്കുന്നു.
അയാൾ ഒരു ബ്രോക്കറാണ്. അയാൾക്കന്ന് കുറേകൂടി മുടി ഉണ്ടായിരുന്നു. വൃദ്ധൻ അന്ന് ചെറുപ്പമാണ്. അയാളുടെ പെങ്ങളുടെ പേരിൽ റോഡ് സൈഡിലുള്ള കണ്ണായ സ്ഥലം വിൽപ്പിക്കാനായി ഇയാൾ നിത്യവും ശല്യം ചെയ്യുമായിരുന്നു. അവസാനം ശല്യം സഹിക്കാനാവാതെ വന്നപ്പോൾ ഇന്നത്തെ ഈ വൃദ്ധന് അയാളെ കൈവെക്കേണ്ടി വരുന്നുണ്ട്. എന്നാൽ അയാൾക്ക് ഇയാൾ തന്റെ കുട്ടിക്കാലത്തെ ഫുട്ബോൾ കോച്ചാണ്.അതുപോലെ ആ രണ്ട് ചെറുപ്പക്കാരിൽ ഒരാൾ ആ വൃദ്ധന്റെ പുരുഷ കാമുകനായിരുന്നു. അയാൾ അവന്റെ ചുണ്ടിൽ ഫ്രഞ്ച് ചുബനം നൽകുന്നുണ്ട്.ചുണ്ടുകൾ പരസ്പരം കൂടിച്ചേരുന്ന ആനന്ദ ലഹരി ബിയർ കുപ്പിയായി റിയാലിറ്റിയിലേക്ക് എത്തുന്നു. ആ വൃദ്ധൻ ഒരു ബബിൾഗം ചവച്ച്കൊണ്ട് അത് വീർപ്പിക്കാൻ ശ്രമിക്കുന്നു. പലതവണ ശ്രമിച്ച് വീർപ്പിക്കുന്ന അത് പൊട്ടുന്നതോടെ ആ വൃദ്ധൻ മരണത്തിന് കീഴടങ്ങുന്നു. ശാന്തമായി കസേരയിൽ കണ്ണുകളടച്ചു ഇരിക്കുന്ന അയാളെ കണ്ടാൽ അടിച്ച് പൂസായി ഇരിക്കുകയാണെന്നേ പറയൂ.
ബാർ മാനേജർക്ക് ഇയാൾ അടിയന്തരാവസ്ഥ കാലത്ത് മനുഷ്യ സ്നേഹികളായ യുവാക്കളെ ഉരുട്ടിക്കൊന്ന പോലീസ് മേധാവിയാണ്. അന്ന് ഇയാൾ, ദുരൂഹ സാഹചര്യത്തിൽ കാണാതായ ചെറുപ്പക്കാരുടെ ശവംപോലും പുറംലോകം കാണിക്കാത്ത ക്രൂര വ്യക്തിത്വമായിരുന്നു. അന്ന് മരണത്തിന്റെ ആത്മാവായിരുന്ന ഇയാൾ ഈ വാർദ്ധക്യത്തിൽ അവിടെ മരിച്ചു കിടക്കുന്നത് അയാളെ കുറച്ചൊതൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.അതുപോലെ ആ രണ്ട് ചെറുപ്പക്കാരിലെ മറ്റേ ആൾക്ക് ആ വൃദ്ധൻ ക്രൂരമായ ഡോക്ടറാണ്.
പതിനഞ്ച് വർഷം മുമ്പാണ് സംഭവം. വല്യപ്പച്ചൻ നല്ല പുകവലിക്കാരൻ ആയിരുന്നു. തെരപ്പു ബീഡിയാണ് മൂപ്പരുടെ മെയിൻ ഐറ്റം. വെള്ളം കുടിക്കാൻ കിട്ടിയിെല്ലങ്കിലും വേണ്ടിയില്ല ബീഡി വേണം എന്ന അവസ്ഥയായിരുന്നു.അങ്ങിനെവർഷങ്ങൾ പുക വലിച്ചു വലിച്ചു കാലിലെ ഞെരമ്പുകളിൽ നിക്കോട്ടിൻ അടിഞ്ഞു കൂടി വേദനെയാന്നുംഅറിയാതെയായി. എവിടെയൊ തട്ടി പഴുത്തതൊന്നും പുള്ളി അറിഞ്ഞില്ല. പഴുപ്പ് മണക്കാൻ തുടങ്ങിയപ്പോഴാണ് ആശുപത്രിയിൽ എത്തിയത്. അങ്ങിനെയാണ് അയാളുടെ വല്യച്ഛന്റെ കാല് മുറിച്ചുകളയേണ്ടിവന്നത്. അത് ചെയ്ത ക്രൂരനാണ് ഇയാൾ.
ആ കാല് അടക്കാൻ വീട്ടിൽ സ്ഥലമില്ലാതെ, പള്ളി സെമിത്തേരിയിൽ അടക്കേണ്ടി വരുന്നുണ്ട്. ആദ്യം പള്ളിയിലെ അച്ചൻ അതിന് സമ്മതിക്കുന്നില്ല. അതിന്റെ കാരണം ജീവിച്ചിരിക്കുന്ന ഒരാളുടെ ശരീരഭാഗം സെമിത്തേരിയിൽ അടക്കാൻ അനുവദനീയമല്ലാത്തതായിരുന്നു. എന്നാൽ അവസാനം അതിന് സമ്മദം നൽകുകയായിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അവിടെ വന്ന സ്ത്രീക്ക്.തന്റെ ഇരുപതാം വയസ്സിലാണ് അവൾ കടൽക്കരയിലെ ആ ഫ്ലാറ്റിലേക്ക് താമസം മാറിവന്നത്. അന്ന് അവളുടെ ഫ്ലാറ്റിലേക്ക് മുമ്പ് താമസിച്ചിരുന്ന ഒരാളെ തിരക്കി വന്ന അയാൾക്ക് ഇയാളുടെ അതേ മുഖച്ഛായ ആയിരുന്നു. അവിടെ അവൾ മാത്രമേഉള്ളൂ എന്ന് മനസിലാക്കിയ അയാൾ അന്ന് അവളെ ബലത്സംഘം ചെയ്യുന്നു. ഇന്നും അതെല്ലാം ഓർക്കുമ്പോൾ അവളുടെ കാലിടുക്കിലും ചുണ്ടിലുമെല്ലാം വലിയ നീറ്റലാണ്. എത്രക്കും ക്രൂരമായി, യാതൊരു മയവുമില്ലാതെയായിരുന്നു അന്നയാൾ അവളെ ഭോഗിച്ചത്. ആ ഓർമയിൽ അവൾ ഗ്ലാസിലെ മദ്യം വളരെ സാവധാനം നുണഞ്ഞു. പിന്നെ ബോധം കെട്ട് ആ വട്ടേമശയിൽ തല ചായ്ക്കുന്നു.
ആ ബാറിൽനിന്ന് ഓരോരുത്തരായി പിരിഞ്ഞുപോയി തുടങ്ങി. ഡിവോഴ്സായ ആൾ തന്റെ വെഡിംങ്ങ് റിംഗ് ബേയർക്ക് ടിപ്പായി നൽകിയാണ് അവിടെ നിന്നും പോകുന്നത്. തുടർന്ന് ആ വൃദ്ധന്റെ മൃതദേഹം മാനേജറും ബേയറും ചേർന്ന് അടുത്തുള്ള കടൽക്കരയിൽ കൊണ്ടുപോയി ഉപേക്ഷിക്കുന്നു. അതിനുശേഷം ബാറിൽ തിരിച്ചെത്തിയ ബേയർ മാേനജർ വീണ്ടും ആ ഇരുട്ടിൽ ശവെത്ത ചെന്ന് നോക്കുന്നു. സമയം കുളിപ്പിച്ച് ഭസ്മം തൊട്ടതുപ്പോലെ ശവത്തിന്റെ നെറ്റിയിൽ ഒരു ബാർേകാഡ് തെളിഞ്ഞു വന്നു. അതിവേഗം അവിടെ നിന്ന് പിൻവാങ്ങി. അയാൾ തിരിച്ച് ബാറിലേക്ക് ഓടിപ്പോകുന്നു. കിതച്ച് കൊണ്ട് ബാറിലേക്ക് എത്തുമ്പോൾ അവിടെ എല്ലാ ടേബിളിലും മദ്യപിക്കാൻ വന്നവരുടെ തിരക്കായിരുന്നു. ഈ സമയം കടൽക്കരയിൽ ആ വൃദ്ധനെ അയാളുടെ മറ്റുവേഷങ്ങൾ ആ കടൽക്കരയിൽ എത്തിയിരുന്നു.
വൃദ്ധനായും കാമുകനായും വില്ലനായും സഹോദരനായും ഫുട്ബോൾ കോച്ചായും ലെസ്ബിയ കാമുകനായും പോലീസ് മേധാവിയായും ഡോക്ടറായും നിറഞ്ഞാടിയ തമ്പി ആന്റണിയുടെ വേഷങ്ങൾ സിനിമ കണ്ട് കഴിഞ്ഞാലും പ്രേക്ഷകരെ വിവിധ അര്ത്ഥ തലങ്ങളിലേക്ക് കൂട്ടി കൊണ്ടു പോകുന്നുണ്ട്. തരുൺ ഭാസ്കരന്റെ ഛായാഗ്രഹണവും ഷൈജൽ പി വിയുടെ ചിത്രസംയോജനവും രമേശ് നാരായണന്റെ സംഗീതവും ബിജിബാലിന്റെ പശ്ചാത്തല സംഗീതവും അജീഷ് ദാസന്റെ വരികളും ഷഹബാസ് അമന്റെ ആലാപനവുമെല്ലാം ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.