പല സമയങ്ങളിലും ശ്വാസം എടുക്കാൻ വരെ മറന്നുപോകുന്ന തരത്തിലുള്ള രംഗങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
311 VIEWS

Muhammed Sageer Pandarathil

സ്കോട്ട് മാൻ സംവിധാനം ചെയ്ത ഫാൾ എന്ന ഹോളിവുഡ് ത്രില്ലർ ചിത്രത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഉദ്വേകജനകമായ നിരവധി മുഹൂർത്തങ്ങളാണ്.ഉയരങ്ങളുള്ള പാറക്കെട്ടുകളും ഒറ്റപ്പെട്ട് നിൽക്കുന്ന സിഗ്നൽ ടവറുകളും അതിസാഹസീകരായ കീഴടക്കുന്ന രണ്ട് ഉറ്റ പെൺ സുഹൃത്തുക്കളായ ബെക്കിയുടെയും ഹണ്ടറിന്റെയും കഥയാണ് പറയുന്നത്.ആദ്യാവസാനം വരെ ത്രില്ലടിക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് യാതൊരു ബോറടിയും ഉണ്ടാക്കുന്നില്ല.

ചിത്രം ആരംഭിക്കുമ്പോൾ ഗ്രേസ് കരോലിൻ ക്യൂറിയുടെ കഥാപാത്രമായ ബെക്കിയും കാമുകൻ മേസൺ ഗുഡിങ്ങിന്റെ കഥാപാത്രമായ ഡാനും പിന്നെ കൂട്ടുകാരി ജിന്നി ഗാർഡ്നരുടെ കഥാപാത്രമായ ഹണ്ടറും കൂടി ഒരു ചെങ്കുത്തായ പാറയിൽ കയറുകയാണ്. പെട്ടെന്ന് ഡാൻ പിടിവിട്ട് അഘാതമായ താഴ്ച്ചയിലേക്ക് വീഴുന്നു. ആ വീഴ്ച്ചയിൽ അയാൾ മരണപ്പെടുകയാണ്.പിന്നെ കാണുന്നത് 51 ആഴ്ചകൾക്ക് ശേഷമാണ്. ബെക്കി തന്റെ കാമുകന്റെ മരണത്തിനുശേഷം ഒരു മുഴുകുടിയത്തിയായി മാറിയിരിക്കുന്നു. ഒരിക്കൽ അച്ഛൻ ജെഫ്രി ഡീൻ മോർഗന്റെ കഥാപാത്രമായ ജെയിംസ് വിഷമിക്കാതെ ബാറിൽ നിന്ന് ഇറങ്ങി വരുന്ന അവളെ കാർ ഡ്രൈവ് ചെയ്യുന്നതിൽ നിന്ന് വിലക്കുന്നതിനാൽ, അവൾ നടന്ന് ഫ്ലാറ്റിൽ എത്തുന്നു. അന്ന് അവൾ അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നു.

ഈ സമയത്തതാണ് ഹണ്ടർ അവിടെ എത്തുന്നതിനാൽ അതിൽ നിന്ന് അവൾ പിന്തിരിയുന്നു. തുടർന്ന് ഹണ്ടർ ബെറ്റിയുമായി ചേർന്ന് 2,000 അടി ഉയരമുള്ള ഉപേക്ഷിക്കപ്പെട്ട ടിവി ടവറിൽ കയറാൻ തീരുമാനിക്കുന്നു. ആദ്യം വിസമ്മതിച്ച ബെറ്റി പിന്നീട് തീരുമാനം മാറ്റി ഹണ്ടറുമായി ചേർന്ന് ആ ദൗത്യത്തിനായി പുറപ്പെടുന്നു.കാലിഫോർണിയയിലെ ഉപേക്ഷിക്കപ്പെട്ട B67 ടിവി ടവർ ആയിരുന്നു ഇവർ തിരഞ്ഞെടുത്തത്. ഇത് യുഎസിലെ നാലാമത്തെ ഏറ്റവും ഉയർന്ന ടവർ ആയിരുന്നു. അവിടെ എത്തിയ അവരെ ആദ്യം തന്നെ വരവേറ്റത്, ഒരു മൃതപ്രാണനായ നായയെ കൊത്തി വലിക്കുന്ന രണ്ട് കഴുകൻമാർ ആയിരുന്നു. ആ കഴുകൻമാരെ ഓടിച്ച അവർ, അതിന്റെ ഒരു ഫോട്ടോ ഹണ്ടറുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു.

തുടർന്ന് ഉപേക്ഷിക്കപ്പെട്ട ജീർണാവസ്ഥയിലുള്ള B67 ടിവി ടവർ കീഴടക്കുന്നു. എന്നാൽ തിരിച്ചിറങ്ങുമ്പോൾ, തുരുമ്പിച്ച് ഏണി തകർന്ന് വീണ് അവർ ആ ടവറിൽ ഒറ്റപ്പെടുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രധാനം.പല സമയങ്ങളിലും ശ്വാസം എടുക്കാൻ വരെ മറന്നുപോകുന്ന തരത്തിലുള്ള രംഗങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം പ്രേക്ഷകരെ സംബന്ധിച്ച് ഒരു പുത്തൻ അനുഭവമായിരിക്കും. ക്യാപ്‌സ്റ്റോൺ സ്റ്റുഡിയോസിന്റെയും ടീ ഷോപ്പ് പ്രൊഡക്ഷൻസിന്റെയും കീഴിൽ സ്കോട്ട് മാൻ, ക്രിസ്റ്റ്യൻ മെർക്കുറി, ഡേവിഡ് ഹേറിംഗ്, മാർക്ക് ലെയ്ൻ, ജെയിംസ് ഹാരിസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഫാൾ എന്ന ഹോളിവുഡ് ചിത്രം ആഗസ്റ്റ് 12 ആം തിയതി ആയിരുന്നു റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ