Muhammed Sageer Pandarathil

ഇന്ന് നടൻ ഗാവിൻ പക്കാർഡിന്റെ ജന്മവാർഷികദിനം

ബ്രിട്ടീഷുകാരനായ കമ്പ്യൂട്ടർ എഞ്ചിനിയറായ ഈൽ പക്കാർഡിന്റെയും ഇന്ത്യക്കാരിയായ ബാർബറയുടെയും മകനായി ഗാവിൻ പക്കാർഡ് മഹാരാഷ്ട്രയിലെ കല്ല്യാണിൽ 1964 ജൂൺ 8 ആം തിയതി ജനിച്ചു. 1989 ൽ ‘ലാക’ എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഗാവിൻ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധേയനായത്.മലയാളത്തിൽ ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം പത്മരാജന്റെ സീസണ്‍ എന്ന പ്രതികാര ചിത്രമായിരുന്നു. ആ പ്രതികാര നിര്‍വഹണത്തെ അത്രകണ്ട് ഭീകരഭാവത്തിലാക്കാന്‍ പത്മരാജനെ സഹായിച്ചത് അതിൽ ഫാബിയൻ എന്ന വില്ലനെ അവതരിപ്പിച്ച ഗാവന്റെ അപാരമായ പ്രകടനമായിരുന്നു. മരണം പോലും അഭിനയത്തിന്റെ അനുപമയാക്കിയ സീസണിലെ ഗാവനെ മലയാളികള്‍ മറക്കില്ല.

 

അതുപോലെ ആര്യനിലെ ദാദാ എന്ന ബോക്സറും. മോഹന്‍ലാല്‍ അവതരിപ്പിച്ച ദേവനാരായണന്റെ അധോലോക ഭാവമാറ്റത്തിന്റെ ആദ്യപടിയായിരുന്നു ഗാവന്റെ ബോക്സറുമായുള്ള യുദ്ധവിജയം.ഗാവന്റെ മറക്കാനാകാത്ത മറ്റൊരു വേഷം ആയുഷ്‌കാലത്തിലെ ബെഞ്ചമിൻ ബ്രൂണോ എന്ന പിടികിട്ടാപ്പുള്ളിയാണ്. അതിമനോഹരമായാണ് ഈ കഥാപാത്രത്തെ ഗാവന്‍ അഭിനയിച്ചു ഫലിപ്പിച്ചത്. മറ്റൊന്ന് ആനവാല്‍ മോതിരത്തിലേ ആൽബർട്ടോ ഫെല്ലിനിയാണ്. ഒരു ക്രിമിനലും ഒരു പോലീസ് ഓഫീസറും തമ്മിലുള്ള യുദ്ധമായി മാറുന്നത് ശ്രീനിവാസന്റെയും ഗാവന്റെയും ശരീരവൈരുദ്ധ്യം കൊണ്ടുകൂടിയായിരുന്നു.

 

പത്തോളം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം മൊഹ്റ/താടിപാർ/സഡക്/ജൽവ/ചമത്കാർ/ ബടേമിയാൻ ചോട്ടേമിയാൻ/ഗദ്ദാർ/ കരൺ അർജുൻ/ഭീഷ്മ തുടങ്ങി 60 ഓളം ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച ബോഡിബിൽഡർക്കുള്ള ദേശീയ അവാർഡ് നേടിയിയ അദ്ദേഹം സഞ്ജയ്ദത്ത്/സുനിൽ ഷെട്ടി/സൽമാൻഖാൻ എന്നിവരുടെ ആദ്യകാല ഫിറ്റ്നസ് ട്രെയിനറായിരുന്നു. 2002 ൽ പുറത്തിറങ്ങിയ ‘ജാനി ദുശ്മൻ’ എന്ന ചിത്രത്തിലായിരുന്നു അവസാനമായി അഭിനയിച്ചത്.

 

അവ്രിൽ പാക്കാർഡ് ആണ് ഗാവിന്റെ ഭാര്യ. ഇവർക്ക് എറിക്ക പാക്കാർഡ്/കാമിൽ കൈല പാക്കാർഡ് എന്നീ രണ്ട് പെണ്മക്കളാണ്. മകളുടെ ജനനത്തിന് ശേഷം ഗാവിനും ഭാര്യയും വേർപിരിഞ്ഞു. മക്കളിരുവരും മോഡലും ബോളിവുഡ് സിനിമാഭിനേതാക്കളുമാണ്. ഗാവിൻ പക്കാർഡിന്റെ അവസാന കാലം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. ശ്വാസകോശ രോഗം ബാധിച്ച അദ്ദേഹം 2012 മേയ് 18 ആം തിയതി മുബൈ വാസിയിലുള്ള ഫ്‌ളാറ്റിൽ വെച്ച് അന്തരിച്ചു.

Leave a Reply
You May Also Like

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Sandeep gopal kp സംവിധാനം ചെയ്തു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഷോർട്ട് മൂവിയാണ് ഇതരൻ. സമൂഹത്തിൽ…

ഇംഗ്ലണ്ടിൽ നിന്നും വളരെ സ്റ്റൈലിഷ് ആയി നിമിഷ സജയൻ

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത…

ഹോംബാലെ ഫിലിംസിന്റെ പുതുവത്സരാശംസകൾക്കൊപ്പം പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന വാർത്തയും

യാഷ് നായകനായ കെജിഎഫ്, കെജിഎഫ് 2 എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമാ ആരാധകരെ മുഴുവൻ…

ജീവിതത്തേക്കാള്‍ വലിയ ഒരു നിധിയും ജീവിതം ഒരിടത്തും ഒളിപ്പിച്ചുവച്ചിട്ടില്ല എന്ന സത്യം പറഞ്ഞു തന്ന കഥാപാത്രം

രാഗീത് ആർ ബാലൻ സിബി ❣️ “എന്റെ കയ്യിൽ ഇന്നലെ അഞ്ചു ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിൽ…